"ശ്രീരാമകൃഷ്ണ പരമഹംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു '''ശ്രീരാമകൃഷ്ണ പരമഹംസൻ''' ([[ഫെബ്രുവരി 18]], [[1836]] - [[ഓഗസ്റ്റ് 16]], [[1886]]). [[കൊൽക്കത്ത|കൊൽക്കത്തക്കടുത്തുള്ള]] [[ഹൂഗ്ലി|ഹൂഗ്ലിയിലെ]] കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര[[ബ്രാഹ്മണർ|ബ്രാഹ്മണ]] കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. [[വൈഷ്ണവർ|വൈഷ്ണവരായ]] ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ''ഗദാധരൻ'' എന്നായിരുന്നു.<br />
 
കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള [[ശാരദാദേവി|ശാരദാദേവിയെ]] അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ [[കാളി]] ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് [[ഹിന്ദുമതം|ഹിന്ദുമതത്തെകുറിച്ച്‌]] കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.<br />
 
കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ ''നരേന്ദ്രൻ'' എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ [[വിവേകാനന്ദ സ്വാമികൾ|സ്വാമി വിവേകാനന്ദനായി]] മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ [[സൂഫി മതം|സൂഫി മതത്തിന്റെയും]], [[ക്രിസ്തുമതം|ക്രിസ്ത്യൻ]], [[ഇസ്ലാം|ഇസ്ലാം മതത്തിന്റെയും]] ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.<br />
 
== ചരമം ==
"https://ml.wikipedia.org/wiki/ശ്രീരാമകൃഷ്ണ_പരമഹംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്