"കിരൺ റാത്തോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
[[വിക്രം]] നായകനായ ''ജെമിനി'' (2002), [[കമൽ ഹാസൻ]] നായകനായ ''[[അൻപേ ശിവം]]'', [[അജിത് കുമാർ|അജിത്ത് കുമാറിന്റെ]] ''വില്ലൻ'' (2002), [[പ്രശാന്ത് (നടൻ)|പ്രശാന്തിന്റെ]] ''വിന്നർ'' (2003), [[ശരത് കുമാർ]] നായകനായ ''ദിവാൻ'' (2002) എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കിരണിനു കഴിഞ്ഞു. പ്രധാനമായും ഗ്ലാമർ വേഷങ്ങളിലൂടെയാണ് കിരൺ പ്രശസ്തയായത്.<ref name=fb/> കിരൺ അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം [[മോഹൻലാൽ]] നായകനായ [[താണ്ഡവം (ചലച്ചിത്രം)|താണ്ഡവം]] (2002) എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിൽ]] നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.<ref name=fb>{{cite web |url=https://malayalam.filmibeat.com/news/kiran-rathod-in-mayakazhcha.html |title=ഗ്ലാമറിന്റെ മായക്കാഴ്ചകളുമായി കിരൺ |publisher=ഫിലിമി ബീറ്റ് |date=2007-12-05 |accessdate=2018-04-25 |archiveurl=http://archive.is/CDFmi |archivedate=2018-04-25}}</ref> ഏറെ വർഷങ്ങൾക്കു ശേഷം ''മായക്കാഴ്ച'', ''മനുഷ്യമൃഗം'' എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.
 
ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ ''നാളൈ നമതേ'' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന [[വേശ്യ|അഭിസാരികയായുള്ള]] കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. കിരൺ''മെലിന'' എന്ന ഇറ്റാലിയൻ ചലച്ചിത്രത്തെ ആസ്പദമാക്കി 2010-ൽ നിർമ്മിച്ച ''ഹൈ സ്കൂൾ'' എന്ന തെലുങ്ക് ചിത്രത്തിലെ കിരണിന്റെ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 30 വയസ്സുള്ള ഒരു സ്ത്രീക്ക് 15 വയസ്സുകാരനോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.<ref name=fb2>{{cite web |url=https://www.filmibeat.com/telugu/movies/high-school.html |title=High School (2010 Film) |publisher=ഫിലിം ബീറ്റ് |date= |accessdate=2018-04-25 }}</ref> ഈ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. നായികാ വേഷങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സഹനടിയായി അഭിനയിച്ച ''ജഗ്ഗുഭായ്'', ''കെവ്വു കേക'', ''അംബാല'' എന്നീ ചിത്രങ്ങളും സാമ്പത്തികമായിചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ പിന്നീട് അത്തരം വേഷങ്ങൾ ഉപേക്ഷിക്കുകയും അഭിനയസാധ്യത കൂടുതലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുവാനും തുടങ്ങി. ''മനുഷ്യമൃഗം'' എന്ന ചലച്ചിത്രത്തിലെ വേഷം അത്തരത്തിലൊന്നാണ്.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കിരൺ_റാത്തോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്