"കിരൺ റാത്തോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര ജീവിതം: വിവരം ചേർത്തു.
വരി 22:
 
== ചലച്ചിത്ര ജീവിതം ==
1990-കളുടെ അവസാനത്തോടെ [[ഹിന്ദി]] പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 2001-ൽ പുറത്തിറങ്ങിയ ''യാദേൻ'' എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ''യാദേൻ'' എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയത്തിനു ശേഷം ചില ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ താത്പര്യമില്ലാതിരുന്നതിനാൽ വൈകാതെ തന്നെ ബോളിവുഡ് ഉപേക്ഷിച്ച് [[ദക്ഷിണേന്ത്യ]]ൻ സിനിമകളിൽ അഭിനയിക്കുവാൻ തുടങ്ങി.

[[വിക്രം]] നായകനായ ''ജെമിനി'' (2002), [[കമൽ ഹാസൻ]] നായകനായ ''[[അൻപേ ശിവം]]'', [[അജിത് കുമാർ|അജിത്ത് കുമാറിന്റെ]] ''വില്ലൻ'' (2002), [[പ്രശാന്ത് (നടൻ)|പ്രശാന്തിന്റെ]] ''വിന്നർ'' (2003), [[ശരത് കുമാർ]] നായകനായ ''ദിവാൻ'' (2002) എന്നിങ്ങനെ കിരൺ റാത്തോഡ് നായികയായി അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കിരണിനു കഴിഞ്ഞു. പിന്നീട്തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം [[മോഹൻലാൽ]] നായകനായ [[താണ്ഡവം (ചലച്ചിത്രം)|താണ്ഡവം]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിൽ]] നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.<ref name=fb>{{cite web |url=https://malayalam.filmibeat.com/news/kiran-rathod-in-mayakazhcha.html |title=ഗ്ലാമറിന്റെ മായക്കാഴ്ചകളുമായി കിരൺ |publisher=ഫിലിമി ബീറ്റ് |date=2007-12-05 |accessdate=2018-04-25 |archiveurl=http://archive.is/CDFmi |archivedate=2018-04-25}}</ref> ഏറെ വർഷങ്ങൾക്കു ശേഷം ''മായക്കാഴ്ച'', ''മനുഷ്യമൃഗം'' എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.

തമിഴ് ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ കുറച്ചുനാളത്തെഒരു ഇടവേളയ്ക്കുശേഷം 2009-ൽ ''നാളൈ നമതേ'' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന [[വേശ്യ|അഭിസാരികയായുള്ള]] കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. കിരൺ സഹനടിയായി അഭിനയിച്ച ''ജഗ്ഗുഭായ്'', ''കെവ്വു കേക'', ''അംബാല'' എന്നീ ചിത്രങ്ങളും സാമ്പത്തികമായി മികച്ച വിജയം നേടിയിരുന്നു.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കിരൺ_റാത്തോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്