"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
|location = [[രാമേശ്വരം]]
}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[രാമേശ്വരം]] ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് '''രാമനാഥസ്വാമി ക്ഷേത്രം'''. [[രാമൻ|ശ്രീരാമൻ]] ഇവിടെ വച്ച് രാമ-[[രാവണൻ|രാവണ
== ഐതിഹ്യം ==
ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രണ്ട് കഥകളുണ്ട്. ഒന്ന്, [[അദ്ധ്യാത്മരാമായണം|അദ്ധ്യാത്മരാമായണത്തിൽ]] പറയുന്ന കഥയാണ്. അതനുസരിച്ച്, ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശിവന്റെ അനുഗ്രഹത്തിനുവേണ്ടിയാണ് ശ്രീരാമൻ പ്രതിഷ്ഠ നടത്തിയത്. കൂടുതൽ പ്രസിദ്ധമായ രണ്ടാമത്തെ കഥ ഇങ്ങനെയാണ്:
രാവണവധത്തിനുശേഷം പുഷ്പകവിമാനത്തിൽ, പത്നിയായ [[സീത]]യോടും അനുജനായ [[ലക്ഷ്മണൻ|ലക്ഷ്മണനോടും]] കൂടെ [[പുഷ്പക വിമാനം|പുഷ്പകവിമാനത്തിലേറി]] ജന്മനാടായ [[അയോദ്ധ്യ]]യിലേയ്ക്ക് യാത്ര തിരിച്ചു. [[ഹനുമാൻ]], [[വിഭീഷണൻ]], [[സുഗ്രീവൻ]], [[അംഗദൻ]] തുടങ്ങിയ പ്രമുഖർ അവരെ അനുഗമിച്ചു. മാർഗ്ഗമദ്ധ്യേ താൻ പണിയിച്ച പാലം കാണാനിടയായ ശ്രീരാമൻ രാവണവധത്തെത്തുടർന്ന് തന്നെ ബാധിച്ച ബ്രഹ്മഹത്യാപാപത്തിന് പരിഹാരമായി ശിവപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. ഉടനെ, പുഷ്പകവിമാനം നിലത്തിറക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന്, വിമാനത്തിൽ നിന്നിറങ്ങിയ ശ്രീരാമൻ പ്രതിഷ്ഠയ്ക്ക് ഉചിതമായ ശിവലിംഗം കൊണ്ടുവരാൻ ഭക്തനായ ഹനുമാനെ പറഞ്ഞുവിട്ടു. ഉചിതമായ മുഹൂർത്തം അടുത്തുവരുന്നതിനാൽ അപ്പോൾ പ്രതിഷ്ഠ നടത്താനായിരുന്നു പദ്ധതി. എന്നാൽ, മുഹൂർത്തസമയമായിട്ടും ഹനുമാനെ കാണാതായപ്പോൾ സമയം തെറ്റരുതല്ലോ എന്ന് വിചാരിച്ച ശ്രീരാമൻ മണലുകൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠ നടത്തി. ഉടനെത്തന്നെ ശിവലിംഗവും കൊണ്ട് മടങ്ങിയെത്തിയ ഹനുമാൻ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ഭഗവാൻ തന്നെ വഞ്ചിച്ചെന്ന് തോന്നിയ അദ്ദേഹം ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗം വാലുകൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും മഹാബലവാനായ അദ്ദേഹത്തിന് അത് അല്പം പോലും തകർക്കാൻ സാധിച്ചില്ല. ശ്രീരാമൻ നടത്തിയ പ്രതിഷ്ഠയുടെ മാഹാത്മ്യം മനസ്സിലാക്കിയ ഹനുമാൻ തന്റെ ശിവലിംഗം സമീപത്തുതന്നെ പ്രതിഷ്ഠിച്ചു. ഭക്തനെ ആശ്ലേഷിച്ച ശ്രീരാമൻ, ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെയാകും ഭക്തർ ആദ്യം വണങ്ങുകയെന്ന് പറയുകയും ചെയ്തു. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം രാമേശ്വരം എന്നും, പ്രതിഷ്ഠ രാമനാഥൻ എന്നും അറിയപ്പെട്ടു. ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗം, വിശ്വനാഥലിംഗം എന്ന് അറിയപ്പെടുന്നു. ഇന്നും ഭക്തർ വിശ്വനാഥലിംഗത്തെ വണങ്ങിയാണ് രാമനാഥലിംഗത്തെ വണങ്ങാനെത്തുന്നത്.
== ക്ഷേത്രനിർമ്മിതി ==
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
|