"ഡോറതി ഹോഡ്ജ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Copley Medallists 1951–2000}}
.
വരി 24:
 
===ജീവിതരേഖ===
കെയ്റോയിൽ ജോൺ വിന്റർ ക്രൗഫൂട്ട് എന്ന പുരാവസ്തു ഗവേഷകന്റെയും, പുരാവസ്തു ഗവേഷകയും പ്രാചീന ഈജിപ്തിലെ വസ്ത്രനിർമ്മാണ ഗവേഷകയുമായിരുന്ന ഗ്രേസ് മേരി ക്രൗഫൂട്ടിന്റെയും മകളായാണ് ഡൊറോത്തി ജനിച്ചത്. ബാല്യം മുതലേ രസതന്ത്രത്തിൽ താത്പര്യമുണ്ടായിരുന്ന ഡോറതിയെ മാതാപിതക്കളും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബോക്ലെസിലെ സർ ജോൺ ലാമാൻ സ്കൂളിലായിരുന്നു.<ref>[ http://www.nobelprize.org/nobel_prizes/chemistry/laureates/1964/hodgkin-bio.html ഡോറതി ഹോഡ്ജ്കിൻ ]</ref> കോളേജ് വിദ്യാഭ്യാസവും തുടന്നുളള ഗവേഷണ പഠനവും ഓക്സ്ഫോഡിലും സോമർവില്ലിലും കേംബ്രിഡ്ജിലുമായിരുന്നു.
 
1937 ൽ ഓക്സ്‍ഫോർഡിലെ അദ്ധ്യാപകനും ആഫ്രിക്കാകാര്യ വിദഗ്ദ്ധനുമായ തോമസ് ലയണൽ ഹോഡ്ജ്കിന്നിനെ ഡൊറോത്തി വിവാഹം കഴിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമാണ് ഈ ദമ്പതിമാർ പുലർത്തിയിരുന്നത്.
 
[[പെനിസിലിൻ |പെനിസിലിന്റേയും]] [[സൈനാക്കോബാലമൈൻ|വൈറ്റമിൻ ബി-12ന്റേയും]] ,[[ഇൻസുലിൻ| ഇൻസുലിന്റേയും]] തന്മാത്രാ ഘടന നിരൂപിച്ചെടുക്കുന്നതിൽ ഡോറതി ഹോഡ്ജ്കിൻ പ്രധാന പങ്കു വഹിച്ചു. പ്രോട്ടീൻ ക്രിസ്റ്റലോഗ്രഫിയുടെ വികാസത്തിൽ വഹിച്ച പങ്കിനെ മുൻനിറുത്തിയാണ് 1964 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹയായത്. എക്സ്-റേ ക്രിസ്റ്റലോഗ്രഫി എന്ന സങ്കേതമുപയോഗിച്ച് തന്മാത്രകളുടെ സങ്കീർണ്ണ ഘടനകൾ വെളിപ്പെടുത്തുന്നതിൽ ഇദ്ദേഹം തുടങ്ങിവെച്ച പാത ലോകത്തെ ഔഷധശാസ്ത്ര മേഖലയിലെ മുന്നേറ്റങ്ങൾക്ക് കാരണമായി.
 
1994-ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് എൺപത്തിനാലാമത്തെ വയസ്സിൽ അന്തരിച്ചു.
വരി 35:
File:Dorothy Hodgkin B12 Molecular Structure.jpg |വൈറ്റമിൻ ബി-12ന്റെ തന്മാത്രാ ഘടന
File:Insulin.jpg| ഇൻസുലിന്റെ തന്മാത്രാ ഘടന
</gallery>
 
===അവലംബം===
വരി 47:
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ ബ്രിട്ടീഷുകാർ]]
[[വർഗ്ഗം:കോപ്ലി മെഡൽ നേടിയവർ]]
[[വർഗ്ഗം:1910-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഡോറതി_ഹോഡ്ജ്കിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്