"ഓൾഗ ബെർഘോൾസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
. |
||
വരി 5:
==ജീവചരിത്രം==
===മുൻകാലജീവിതം===
ബെർഘോൾസ് ജർമ്മൻ വംശജരായ ഡോക്ടർ കുടുംബത്തിലാണ് ജനിച്ചത്. 1924ൽ അവരുടെ കവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. 1925ൽ അവർ യുവ സാഹിത്യസമൂഹത്തിൽ ചേർന്നു. അവിടെ പരിചയപ്പെട്ട ബോറിസ് കോർണിലോവിനെ 1926ൽ വിവാഹം കഴിച്ചു. അധികം താമസിയാതെ അവരുടെ അവരുടെ മകൾ ഇറീന ജനിച്ചു. ബോറിസും ഓൾഗയും ഉയർന്ന കലാപഠനത്തിനായി ചേർന്നു. പെട്ടെന്നു തന്നെ ബോറിസ് പഠനം അവസാനിപ്പിച്ചു. ഓൽഗ [[ലെനിൻഗ്രാഡ് സർവ്വകലാശാലയിൽ പഠനം തുടങ്ങി. 1930ൽ ഓൾഗ ബിരുദമേടുത്തശേഷം അവരെ സോവിയറ്റ് സ്റ്റെപ്പി എന്ന വാർത്താപത്രത്തിന്റെ ലേഖികയായി [[കസാക്കിസ്ഥാൻ|കസാക്കിസ്ഥാനിലേയ്ക്ക്]] അയച്ചു. ഈ സമയത്ത് ഓൾഗ കോർണിലോവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും നിക്കൊളായ് മോൾച്ചനോവിനെ വിവാഹം കഴിക്കുകയും ചെയ്തു.
കസാക്കിസ്ഥാനിൽനിന്നും തിരിച്ചെത്തിയ ഓൽഗ ഇലക്ട്രിക് പവർ പ്ലാന്റിന്റെ വാർത്താപത്രികയിൽ പത്രപ്രവർത്തകയായിച്ചേർന്നു. അവരുടെ വികാരങ്ങളും ചിന്തകളും ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച സ്ഥലത്തിനു പുറത്ത്(1932), രാത്രി(1935), പത്രപ്രവർത്തകർ(1934), ധാന്യമണികൾ(1935) എന്നീ ഗ്രന്ഥങ്ങളിൽ കാണാം. അവരുടെ കവിതകൾ(1934), ഉഗ്ലിഷ്(1932) എന്നിവ [[മാക്സിം ഗോർക്കി]] അംഗീകരിച്ചിരുന്നു.
വരി 16:
*ലെനിൻഗ്രാഡ് പ്രതിരോധിച്ചതിനുള്ള പുരസ്കാരം.
*മഹത്തായ ദേശസ്നേഹ യുദ്ധത്തിലെ ധീരപ്രവർത്തിക്ക് മെഡൽ
ഒരു ഛിന്നഗ്രഹമായ 3093 Bergholz അവരുടെ പേരിൽ അറിയപ്പെടുന്നു. സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞ ആയ തമറ മിഖിലോവ്ന സ്മിർണോവയാണ് ഈ ഛിന്നഗ്രഹം കണ്ടുപിടിച്ചത്.
അമേരിക്കൻ നാടകകൃത്ത്, ഇവാൻ ഫുള്ളർ 2009ൽ ഓൾഗയെപ്പറ്റി ഒരു നാടകം രചിച്ചിട്ടുണ്ട്.
വരി 22:
{{Commons category}}
{{reflist}}
[[വർഗ്ഗം:റഷ്യൻ സാഹിത്യകാരന്മാർ]]
[[വർഗ്ഗം:1910-ൽ ജനിച്ചവർ]]
|