"പോൾ ഡെൽവോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q164712 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 25:
[[ചിത്രം:Delvaux.jpg|thumb|right|225px|പോൾ ഡെൽവോക്സിന്റെ പ്രതിമ]]
ഒരു [[ബെൽജിയം|ബെൽജിയൻ]] ചിത്രകാരനായിരുന്നു '''പോൾ ഡെൽവോക്സ്'''. [[1897]] [[സെപ്റ്റംബർ 23]]-ന് ജനിച്ചു. ആദ്യകാലത്ത് [[ബ്രസ്സൽസ്|ബ്രസ്സൽസിൽ]] വാസ്തുവിദ്യാ പരിശീലനം നേടുകയായിരുന്നു. പിന്നീടാണ ചിത്രകലാരംഗത്തേക്കു കടന്നത്. തുടക്കത്തിൽ [[ഇംപ്രഷനിസം|ഇംപ്രഷനിസ്റ്റ്]] ശൈലിയിലും പിന്നീട് [[എക്സ്പ്രഷനിസം|എക്സ്പ്രഷനിസ്റ്റ്]] ശൈലിയിലും ചിത്രരചന നടത്തി. എന്നാൽ [[1935]] മുതൽ [[ചിരികോ|ചിരികോയുടേയും]] [[റെനേമാഗ്രിറ്റെ|റെനേമാഗ്രിറ്റെയുടേയും]] സ്വാധീനത്തിനു വഴങ്ങി [[റിയലിസം|റിയലിസ്റ്റ്]] ശൈലി സ്വീകരിച്ചു. പിന്നീടങ്ങോട്ടുള്ള മിക്ക രചനകളും അതേ ശൈലിയിൽത്തന്നെയായിരുന്നു. ചിരികോ തുടങ്ങിവച്ച [[നാച്ചുറിസം|നാച്വറലിസ്റ്റിക്]] [[സർറിയലിസം|സർറിയലിസമായിരുന്നു]] ഇദ്ദേഹം സ്വായത്തമാക്കി വിപൂലീകരിച്ചത്. രൂപങ്ങളെല്ലാം യഥാതഥ ക്ളാസിക് ശൈലിയിലും നിറവും പ്രതിപാദ്യവിഷയവും രൂപങ്ങളുടെ സ്ഥാനവും നവീനമായൊരു ശൈലിയിലും ആവിഷ്കരിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഉത്തമ മാതൃകകളിലൊന്നാണ് ഇദ്ദേഹത്തിന്റെ [[ദി എൻകൗണ്ടർ]] എന്ന കലാസൃഷ്ടി ([[1938]]). സർറിയലിസ്റ്റ് പ്രസ്ഥാനക്കാർ ഇദ്ദേഹത്തിന്റെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇദ്ദേഹം സർറിയലിസ്റ്റ് പ്രസ്ഥാനങ്ങളിലൊന്നിലും അംഗമായിരുന്നില്ല.[[ചിത്രം:Krama -5.png|thumb|200x200px|left|ദ് ഹാര്ഡ്സ്-പോള് ഡെല് വോക്സിന്റെ ഒരു പെയിൻറിങ്]]
 
 
ഇദ്ദേഹത്തിന്റെ രചനകളിലെ മുഖ്യ ദൃശ്യങ്ങൾ [[നഗ്നത|സ്ത്രീനഗ്നത]] പ്രദർശിപ്പിക്കുന്നവയാണ്. [[1935]] മുതൽ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളും നഗ്നതാ ദൃശ്യങ്ങൾ ഉൾ‍ക്കൊള്ളുന്നവയാണ്. [[ഗ്രീസ്|ഗ്രീക്കു]] ദേവാ ലയങ്ങളുടേയും [[ഇറ്റലി|ഇറ്റാലിയൻ]] മണിമന്ദിരങ്ങളുടേയും ആർഭാടപൂർ ണമായ അകത്തളങ്ങളുടേയും തരളശോഭയാർന്ന വിശ്രമമന്ദിരങ്ങളുടേയും വർണാഭമായ ഉദ്യാനങ്ങളുടേയും മറ്റും പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിട്ടുള്ള നഗ്ന സ്ത്രീരൂപങ്ങളാണ് ഡെൽവോക്സിന്റെ പ്രധാന ചിത്രങ്ങളോരോന്നും. വിടർന്ന കണ്ണുകളും അഭിസാരികകളുടേതുപോലുള്ള മുഖഭാവങ്ങളും ഇദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതകളാണ്. അവയോരോന്നും സ്വപ്നാത്മകമായ അന്തരീക്ഷം ആവിഷ്കരിക്കുന്നതായി കാണാം. [[ദ് ഹാൻഡ്സ്]] (1941) എന്ന ചിത്രം സ്വപ്നത്തിന്റെ നിഗൂഢതകൾ പലതും ഇഴചേർത്തു നെയ്തെടുത്ത ഒരു നവീന രചനയാണ്. [[1944]]-ലെ [[സ്ളീപ്പിങ് വീനസ്]] ആണ് ഇദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ക്ളാസിക് രീതിയിലുള്ള രൂപവടിവുകൾ പിന്തുടർന്നുകൊണ്ട്, സർറിയലിസ്റ്റാവുകയും, വിലക്കുകൾ ലംഘിച്ചുകൊണ്ട് ലൈംഗികതയുടേയും രതിഭാവത്തിന്റേയും നിഗൂഢലാവണ്യം ആവാഹിച്ചെടുക്കു കയും ചെയ്ത ചിത്രകാരനാണ് പോൾ ഡെൽവോക്സ്.
 
[[വിഭാഗംവർഗ്ഗം:ബെൽജിയൻ ചിത്രകാരന്മാർ]]
[[വിഭാഗംവർഗ്ഗം:സർറിയലിസ്റ്റ് ചിത്രകാരന്മാർ]]
[[വർഗ്ഗം:1897-ൽ ജനിച്ചവർ]]
 
 
{{artist-stub}}
"https://ml.wikipedia.org/wiki/പോൾ_ഡെൽവോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്