"ചാൾസ് ഡി ഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഫ്രഞ്ചുകാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
.
വരി 52:
}}
[[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രസിഡൻറും ലോകമഹായുദ്ധകാലത്ത് തോൽവിയിലേക്ക് കൂപ്പുകുത്തിയ ഫ്രാൻസിന് പുതുജീവൻ നൽകിയ ജനറൽ. തീവ്രദേശീയവാദിയായ അദ്ദേഹത്തിന്റെ രീതിയെ ഗാള്ളിസം എന്നാണ് അറിയപ്പെട്ടിരുന്നത്.
 
 
ഫിലോസഫി പ്രൊഫസറായിരുന്ന ഹെന്റി ഡി ഗോളിന്റെ പുത്രനായി ഫ്രാൻസിലെ ലിലിയിൽ 1890 [[നവംബർ 22]]-ന് ഇദ്ദേഹം ജനിച്ചു. ചെറുപ്പത്തിലേ ഫ്രഞ്ചു ചരിത്രവും യുഗപുരുഷന്മാരുടെ ജീവചരിത്രവും വായിച്ച് ദേശാഭിമാനിയും രാജ്യസ്നേഹിയുമായി വളർന്ന ഡി ഗോൾ ഫ്രഞ്ച് സൈനിക അക്കാദമിയിൽ നിന്നും 1911-ൽ ബിരുദമെടുത്തു. തുടർന്ന് സൈന്യത്തിൽ ചേർന്നു. [[ഒന്നാം ലോകയുദ്ധത്തിൽ സേവനമനുഷ്ഠിക്കാൻ സന്ദർഭം ലഭിച്ചു. 1914-നും 1939-നുമിടയ്ക്ക് ഇദ്ദേഹം പല ഉന്നത സൈനികസ്ഥാനങ്ങളും വഹിക്കുകയുണ്ടായി.
 
രണ്ടാം ലോകയുദ്ധകാലം ഡി ഗോളിന്റെ പൊതുജീവിതത്തിലെ ശ്രദ്ധേയമായ ഘട്ടമായിരുന്നു. ബ്രിഗേഡിയർ ജനറലായി നിയമിതനായിരുന്ന ഡി ഗോൾ 1940 ജൂണിൽ യുദ്ധകാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു. ഫ്രാൻസ് ജർമനിക്കു കീഴടങ്ങാൻ തീരുമാനിച്ചതിനെത്തുടർന്ന് ഡി ഗോൾ ലണ്ടനിൽ അഭയം തേടി. ലണ്ടനിൽ നിന്നുകൊണ്ട് ഫ്രാൻസിന്റെ മോചനത്തിനുവേണ്ടി പൊരുതാൻ തീരുമാനിക്കുകയും ഫ്രഞ്ച് നാഷണൽ കമ്മിറ്റി രൂപവത്കരിക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്തു. ജർമൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ലണ്ടനിൽ അഭയം പ്രാപിച്ച ഫ്രഞ്ചുകാരെ അണിനിരത്തിക്കൊണ്ട് ഇദ്ദേഹം 'ഫ്രീ ഫ്രഞ്ച്' സേനയ്ക്ക് രൂപം നൽകി. ജർമനിക്കു മുന്നിൽ അടിയറവ് പറഞ്ഞ ഫ്രഞ്ച് ജനതയ്ക്ക് ഒരു പുതിയ ഉണർവും പ്രതീക്ഷയും നൽകുന്നതിൽ ഈ വിമോചനപ്രസ്ഥാനം വലിയ പങ്കുവഹിച്ചു. 1943 ആയപ്പോഴേക്കും ഇദ്ദേഹം ഫ്രീ ഫ്രഞ്ച് സേനയുടെ അനിഷേധ്യ നേതാവായിക്കഴിഞ്ഞിരുന്നു. 1944-ൽ സഖ്യകക്ഷികൾ പാരിസിനെ ജർമൻ കരങ്ങളിൽ നിന്നും മോചിപ്പിച്ചു. ആഗ. 25-ന് പാരിസിൽ മടങ്ങിയെത്തിയ ഡി ഗോൾ ഒ. -ൽ താത്ക്കാലിക ഗവൺമെന്റിന്റെ പ്രസിഡന്റായി. കൂട്ടുകക്ഷി മന്ത്രിസഭയിലെ ഘടകകക്ഷികളുടെ സഹകരണത്തോടെ സുശക്തമായ ഭരണം സ്ഥാപിക്കുന്നതിനു ഡി ഗോൾ ശ്രമിച്ചു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ചൊല്ലി ഇടതുപാർട്ടികളുമായുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായഭിന്നതകൾ ദിനംതോറും രൂക്ഷമായി. അനിതരസാധാരണമായ അധികാരങ്ങൾ പ്രസിഡന്റിൽ നിക്ഷിപ്തമാക്കുന്ന ഒരു ഭരണഘടനയ്ക്കുവേണ്ടി ഡി ഗോൾ നിലകൊണ്ടു. ഈ നിലപാട് ഇടതുപാർട്ടികൾക്കു സ്വീകാര്യമായിരുന്നില്ല. തുടർന്ന് പ്രസിഡന്റു സ്ഥാനത്തു നിന്നും 1946 ജനു. -ൽ ഡി ഗോൾ രാജിവച്ച് വിശ്രമജീവിതത്തിലേക്ക് നീങ്ങി. പിന്നീട് ''റാലി ഒഫ് ദ് പീപ്പിൾ ഒഫ് ഫ്രാൻസ്'' (R.P.F.) എന്ന പാർട്ടി രൂപവത്കരിച്ചുകൊണ്ട് ഇദ്ദേഹം 1947-ൽ വീണ്ടും രംഗത്തെത്തിയെങ്കിലും പറയത്തക്ക ചലനമൊന്നും സൃഷ്ടിക്കാൻ ഇദ്ദേഹത്തിന്റെ പുതിയ പാർട്ടിക്കു കഴിഞ്ഞില്ല. തുടർന്നു രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചെങ്കിലും ഫ്രാൻസിലെ രാഷ്ട്രീയ ഗതിവിഗതികൾ ഡി ഗോളിനെ വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് ആനയിക്കുകയാണുണ്ടായത്. ആഫ്രിക്കയിലെ മൊറോക്കോ, ടുണീഷ്യ എന്നീ കോളനികൾക്ക് ഫ്രാൻസ് 1956-ൽ സ്വാതന്ത്ര്യം നൽകി. എന്നാൽ ഫ്രഞ്ചുകാർ സാമാന്യത്തിലധികമുണ്ടായിരുന്ന അൽജീരിയയ്ക്ക് സ്വാതന്ത്ര്യം നിഷേധിച്ചതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഫ്രാൻസിനെ ആഭ്യന്തരയുദ്ധത്തിലേക്കു നയിക്കുന്ന അവസ്ഥ സംജാതമാക്കി. ഈ പ്രതിസന്ധിക്കു വിരാമമിടാനായി ഫ്രാൻസിലെ വിവിധ രാഷ്ട്രീയകക്ഷികൾ ഡി ഗോളിനെ ദേശീയ നേതൃത്വത്തിലേക്ക് ക്ഷണിക്കാൻ തയ്യാറായി.
 
 
1958-ൽ പാരിസിലെത്തിയ ഡി ഗോൾ ഫ്രഞ്ച് പ്രസിഡന്റ് റിനെ കോട്ടിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഒരു പുതിയ ഗവൺമെന്റ് രൂപീകരിക്കുവാനുള്ള കോട്ടിയുടെ ക്ഷണം ഡി ഗോൾ സ്വീകരിച്ചു. 1958 ജൂൺ 1-ന് ഡി ഗോൾ ഫ്രഞ്ച് പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒരു പുതിയ ഭരണഘടന രൂപീകരിക്കുവാനുള്ള അനുമതി ഉൾപ്പെടെ വിപുലമായ അധികാരങ്ങൾ നാഷണൽ അസംബ്ലി ഡി ഗോളിനു നൽകി. പ്രസിഡന്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന ഒരു ഭരണഘടനയ്ക്ക് ഡി ഗോൾ രൂപംനൽകി. ഈ ഭരണഘടനയാണ് അഞ്ചാമത്തെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ (ഫിഫ്ത്ത് റിപ്പബ്ലിക്) അടിസ്ഥാന നിയമാവലിയായി അംഗീകൃതമായത്.
 
 
1959 ജനു. 8-ന് അഞ്ചാം റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രസിഡന്റായി ഡി ഗോൾ അധികാരമേറ്റു. പ്രസിഡന്റ് എന്ന നിലയിൽ ഡി ഗോളിന് ഉടനടി അഭിമുഖീകരിക്കേണ്ടിവന്നത് അൽജീരിയയിലെ പ്രതിസന്ധിയായിരുന്നു. ആരംഭത്തിൽ അൽജീരിയ ഫ്രാൻസിന്റെ ഭാഗമായി തുടരണമെന്ന് ആഗ്രഹിച്ചിരുന്ന ഡി ഗോൾ പിന്നീട് ആ നിലപാടിൽനിന്നും വ്യതിചലിച്ചു. ഈ തീരുമാനത്തിന്റെ പേരിൽ അൽജീരിയയിലെ ഫ്രഞ്ച് കുടിയേറ്റക്കാരുടെ കനത്ത എതിർപ്പു നേരിടേണ്ടിവന്നെങ്കിലും ഇദ്ദേഹം അതിനെ ശക്തിയായി അടിച്ചമർത്തി. 1962 [[ജൂലൈ 3]]-ന് [[അൾജീറിയ|അൾജീറിയയ്ക്ക്]] സ്വാതന്ത്ര്യം നൽകി.
Line 76 ⟶ 73:
[[വർഗ്ഗം:ഫ്രാൻസിന്റെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:ഫ്രഞ്ചുകാർ]]
[[വർഗ്ഗം:1890-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ചാൾസ്_ഡി_ഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്