"റെജിനാൾഡ് ഡയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
 
വരി 23:
[[ജാലിയൻവാലാബാഗ് കൂട്ടക്കൊല|ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക്]] നേതൃത്വം നൽകിയ [[ബ്രിട്ടൻ|ബ്രിട്ടിഷ്]] സൈനികോദ്യോഗസ്ഥനായിരുന്നു '''റെജിനാൾഡ് ഡയർ'''. [[പാകിസ്താൻ|പാകിസ്താനിലെ]] പഞ്ചാബിലുള്ള മുറെയിൽ ഒരു മദ്യ നിർമാതാവിന്റെ മകനായി 1864 [[ഒക്ടോബർ]] 9-ന് ഇദ്ദേഹം [[ജനനം|ജനിച്ചു]]. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] കോർക്ക് കൗണ്ടിയിലുള്ള മിഡിൽട്ടൻ കോളജിൽ [[വിദ്യാഭ്യാസം]] പൂർത്തിയാക്കിയശേഷം 1885-ൽ ബ്രിട്ടിഷ് സൈന്യത്തിൽ ചേർന്ന ഇദ്ദേഹത്തെ [[ഇന്ത്യ|ഇന്ത്യയിലെ]] [[സൈന്യം|സൈനിക]] സേവനത്തിനായി നിയോഗിച്ചു. 1886-87-ലെ [[ബർമ|ബർമാ]] [[യുദ്ധം|യുദ്ധത്തിൽ]] ഡയർ പങ്കെടുത്തിട്ടുണ്ട്. 1901-02-ലെ വാസിറിസ്ഥാൻ യുദ്ധത്തിലും 1908-ലെ സക്കാ ഖെൽ മുന്നേറ്റത്തിലും പങ്കെടുക്കുകയുണ്ടായി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പൂർവ [[പേർഷ്യ|പേർഷ്യാ]] അതിർത്തിയിൽ 45-ആം കാലാൾപ്പടയെ ഡയർ നയിച്ചിരുന്നു.
 
==ജാലിയൻവാലാബാഗ് കൂട്ടക്കൊല==
 
ഇദ്ദേഹം [[പഞ്ചാബ്‌ (ഇന്ത്യ)|പഞ്ചാബിലെ]] [[ജലന്ധർ|ജലന്ധറിൽ]] ബ്രിഗേഡ് കമാൻഡറായിരിക്കുമ്പോഴാണ് 1919 [[ഏപ്രിൽ|ഏപ്രിലിൽ]] ജാലിയൻവാലാബാഗ് സംഭവമുണ്ടാകുന്നത്. അമൃതസറിലെ ക്രമസമാധാന പാലനത്തിനായി ഇദ്ദേഹത്തെ വൈസ്രോയി നിയമിച്ചിരുന്നു. ഒരു പൊതുയോഗം നടക്കുകയായിരുന്ന ജാലിയൻവാലാബാഗിലേക്ക് ഡയർ സൈന്യവുമായെത്തി ആൾക്കൂട്ടത്തിനു നേരേ വെടിവയ്ക്കുകയാണുണ്ടായത്. പലരും മരണമടയുകയും ധാരാളം പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. ഇന്ത്യാക്കാരെ കാൽമുട്ടിലിഴയിക്കുന്നതുൾപ്പടെയുള്ള പല അടിച്ചമർത്തൽ നയങ്ങളും ഇദ്ദേഹം തുടർന്നിരുന്നു. കിരാതമായ ഈ കൊലപാതകത്തെപ്പറ്റി അന്വേഷിക്കാൻ ഹർ പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ 1919-ൽ നിയോഗിക്കുകയുണ്ടായി. കുറ്റക്കാരനായി കണ്ടെത്തിയ ഡയറിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിച്ചു. ഇംഗ്ലണ്ടിൽ ഒരു വിഭാഗം ഇദ്ദേഹത്തോടു സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിൽ പ്രതിഷേധമുളവാക്കുകയുമുണ്ടായി. 1927 [[ജൂലൈ]] 23-ന് ഇദ്ദേഹം ബ്രിസ്റ്റോളിൽ മരണമടഞ്ഞു.
വരി 38:
 
[[വർഗ്ഗം:ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ]]
[[വർഗ്ഗം:1864-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/റെജിനാൾഡ്_ഡയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്