"ഹാൻസ് ഉർസ് വോൺ ബാൽത്തസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 4:
[[സ്വിറ്റ്സർലൻഡ്|സ്വിറ്റ്സർലൻഡിൽ]] ലൂസർനേ പ്രവിശ്യയിലെ ഒരു പ്രതിഷ്ഠിതകുടുംബത്തിൽ മാതാപിതാക്കളുടെ ആദ്യസന്താനമായ ജനിച്ച ബാൽത്തസ്സറുടെ വിദ്യാഭ്യാസം [[നർസിയായിലെ ബെനഡിക്ട്|ബെനഡിക്ടൻ]], [[ഈശോസഭ|ജെസ്യൂട്ട്]] സ്ഥാപനങ്ങളിൽ ആയിരുന്നു. "യുഗാന്തസമസ്യ ആധുനിക [[ജർമ്മൻ ഭാഷ|ജർമ്മൻ]] സാഹിത്യത്തിൽ" (Eschatological Problem in Modern German Literature) എന്ന വിഷയത്തിലെ ഗവേഷണത്തിലാണ് അദ്ദേഹത്തിന്റെ കലാലയ വിദ്യാഭ്യാസം അവസാനിച്ചത്. ഗവേഷണബിരുദം പൂർത്തിയാകുന്നതിനു മുൻപ് 1927-ൽ അദ്ദേഹം, ബേസൽ നഗരത്തിൽ [[ഈശോസഭ|ഈശോസഭാവൈദികനായ]] ഫ്രീഡ്രീച്ച് ക്രൊൺസെഡർ നയിച്ച ഒരു ധ്യാനത്തിൽ പങ്കെടുത്തു. മുപ്പതു ദിവസം ദീർഘിച്ച ആ ആത്മീയാന്വേഷണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റി. അതോടെ ബാൽത്തസർ [[ഈശോസഭ|ഈശോസഭാ]] വൈദികനാകാൻ തീരുമാനിച്ച് 1929 നവംബർ മാസത്തിൽ പരിശീലനം ആരംഭിച്ചു. രണ്ടു വർഷത്തെ നൊവിഷ്യേറ്റിനു ശേഷം രണ്ടു വർഷത്തെ തത്ത്വശാസ്ത്രപഠനവും നാലുവർഷത്തെ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയ അദ്ദേഹത്തിന് ആ രണ്ടു വിഷയങ്ങളിലുമായി അദ്ധ്യാപനത്തിനുള്ള ഇരട്ട-അനുമതിബിരുദം (ഡബിൾ ലൈസൻസ്) ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കിയ ബാലത്തസ്സർ 1936 ജൂലൈ മാസത്തിൽ പൗരോഹിത്യം സ്വീകരിച്ചു.<ref>Hans Urs Von Balthazar, A sketch of his life by Peter Henrici</ref>
 
പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായ ദൈവശാസ്ത്രപഠനത്തിൽ സമകാലീനദൈവശാസ്ത്രത്തിന്റെ 'നവസ്കൊളാസ്റ്റിക' സമീപനത്തിൽ മടുപ്പു തോന്നിയ ബാലത്തസർ ക്രിസ്തീയചിന്തയുടെ ആദിമസ്രോതസ്സുകളിലേക്കു തിരിഞ്ഞു. അതിന്റെ ഭാഗമായി അദ്ദേഹം [[ആദ്യകാല സഭാപിതാക്കന്മാർ|സഭാപിതാക്കന്മാരുടെ]] രചനകൾ ശ്രദ്ധാപൂർവം വായിക്കാൻ തുടങ്ങിയിരുന്നു. ഇക്കാലത്ത് അദ്ദേഹം ഹെൻറി ലുബാക്ക് തുടങ്ങിയ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരുമായി പരിചയപ്പെട്ടു. 1939-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ബാൽത്തസർക്ക് [[റോം|റോമിലെ]] വിഖ്യാതമായ ഗ്രിഗോറിയൻ സർവകലാശാലയിൽ അദ്ധ്യാപക പദവി ലഭിച്ചെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല. പകരം [[സ്വിറ്റ്സർലൻഡ്|സ്വിറ്റ്സർലൻഡിലെ]] ബേസൽ നഗരത്തിൽ വിദ്യാർത്ഥികളുടെ ആത്മീയോപദേഷ്ഠാവിന്റെ നിയുക്തിയാണ് അദ്ദേഹം സ്വീകരിച്ചത്.
 
1988-ൽ കർദ്ദിനാൾ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] ബാൽത്തസറെ കർദ്ദിനാൾ പദവിയിലേക്ക് തെരഞ്ഞെടുത്തെങ്കിലും അതു സ്വീകരിക്കുന്നതിനു രണ്ടു ദിവസം മുൻപ് അദ്ദേഹം മരിച്ചു.<ref>, Catholic Education Resource Center, [http://catholiceducation.org/articles/religion/re0486.html An Introduction to Hans Urs von Balthasar]</ref>
വരി 13:
[[വർഗ്ഗം:ദൈവശാസ്ത്രജ്ഞന്മാർ]]
[[വർഗ്ഗം:കത്തോലിക്ക പുരോഹിതർ]]
[[വർഗ്ഗം:1905-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഹാൻസ്_ഉർസ്_വോൺ_ബാൽത്തസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്