"സിമോ ഹായ്ഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
.
വരി 14:
|commands =
|unit = Infantry Regiment 34
|battles = [[രണ്ടാം ലോക മഹായുദ്ധം | രണ്ടാം ലോക മഹായുദ്ധത്തിലെ]] ശീതകാല യുദ്ധം [[Winter War]]
|awards = {{nowrap|[[Order of the Cross of Liberty|Cross of Liberty]], 3rd class and 4th class;<br />[[Order of the Cross of Liberty|Medal of Liberty]], 1st class and 2nd class;<br />Cross of Kollaa Battle<ref name="HS" />}}
|laterwork =
}}
വെള്ള മരണം (White Death) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന [[ഫിന്നിഷ്]] [[സ്നൈപ്പർ]] ആയിരുന്നു '''സിമോ ഹായ്ഹ'''(Simo Häyhä)[ ഡിസംബർ 17,1905 - ഏപ്രിൽ 1 , 2002 ] .
 
ചെറിയ മാറ്റം വരുത്തിയ മോസിൻ നഗാന്റ് (റഷ്യൻ: Винтовка Мосина, ഇംഗ്ലീഷ് : Mosin–Nagant) തോക്ക് ഉപയോഗിച്ച് [[രണ്ടാം ലോക മഹായുദ്ധം | രണ്ടാം ലോക മഹായുദ്ധത്തിന്റെ ]] ഭാഗമായി നടന്ന ശീതകാല യുദ്ധത്തിൽ 505 സൈനികരെ ഇദ്ദേഹം വധിച്ചു. ഒരു പ്രധാന യുദ്ധത്തിൽ സ്നൈപ്പർ തോക്ക് കൊണ്ട് നടത്തിയ ഈ യുദ്ധമികവ് ഒരു റിക്കാർഡ് ആണ്. <ref name="Telegraph">{{cite news |author=Rayment, Sean |title=The long view |work=[[The Daily Telegraph]] |url=http://www.telegraph.co.uk/news/uknews/1517044/The-long-view.html |accessdate=30 March 2009 |location=London |date=30 April 2006}}</ref>
 
==ആദ്യകാല ജീവിതം==
ഇന്നത്തെ [[റഷ്യ]]യുടെയും [[ഫിൻലാൻഡ്]] ന്റെയും അതിർത്തിയിൽ ഉള്ള റൗട്ട്യാർവി നഗരത്തിൽ ജനിച്ച ഇദ്ദേഹം 1925 മുതൽ സൈനിക
സേവനം ആരംഭിച്ചു. അതിനു മുൻപ് കൃഷിക്കാരനും വേട്ടക്കാരനും ആയിരുന്നു. ബാല്യകാലത്ത്‌ തന്നെ ധാരാളം സമ്മാനങ്ങൾ ഷൂട്ടിങ്ങ് മത്സരങ്ങൾക്ക് ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. <ref>{{cite book |last=Gilbert |first=Adrian |year=1996 |title=Sniper: The Skills, the Weapons, and the Experiences |publisher=[[St. Martin's Press]] |isbn=0-312-95766-1 |pages=88}}</ref>
 
==യുദ്ധ രംഗത്ത്==
[[സോവിയറ്റ് റഷ്യ]]യും [[ഫിൻലാൻഡ് |ഫിൻലാൻഡും ]] തമ്മിൽ 1939-1940 കാലഘട്ടത്തിൽ നടന്ന ശീതകാല യുദ്ധത്തിൽ സിമോ ,[[സ്നൈപ്പർ]] ആയി ഫിന്നിഷ് സേനയിൽ സേവനം അനുഷ്ഠിച്ചു. -40&nbsp;°C ക്കും -20&nbsp;°C ക്കും ഇടയിൽ ഉള്ള അതി ശീത കാലാവസ്ഥയിൽ നടന്ന യുദ്ധത്തിൽ 505 റഷ്യൻ സൈനികരെ സിമോ വധിച്ചു. മഞ്ഞു വീഴുന്ന പ്രദേശങ്ങളിൽ വെള്ള വസ്ത്രം ധരിച്ചു വെടിയുതിർക്കുന്ന സിമോ യെ ഒന്നു കാണാൻ പോലും മിക്ക റഷ്യൻ സൈനികർക്കും കഴിഞ്ഞിരുന്നില്ല. <ref name="Telegraph"/><ref name="MTV3">{{cite web |title=Sotasankarit-äänestyksen voitti tarkka-ampuja Simo Häyhä |work=[[MTV3]] |url=http://www.mtv3.fi/uutiset/arkisto.shtml/arkistot/kotimaa/2007/11/584680 |accessdate=30 March 2009 |language=Finnish}}</ref> വളരെ കുറച്ചു നേരത്തേക്ക് മാത്രം പകൽ വെളിച്ചം ലഭ്യമായിരുന്ന ശീതകാലത്ത് വെറും നൂറു ദിവസങ്ങൾ കൊണ്ടാണ് ഇത്രയും പേരെ സിമോ ഒറ്റയ്ക്ക് വധിച്ചത്.<ref>[http://books.google.com/books?id=p58vtOKyVy8C ''Finland at War 1939–45''], pp. 44–45. Brent Snodgrass, Raffaele Ruggeri. Osprey Publishing. ISBN 978-1-84176-969-1 (2006)</ref><ref>[http://books.google.com/books?id=-mkh931pIugC ''Out of Nowhere: A History of the Military Sniper''], p. 167. Martin Pegler. Osprey Publishing. ISBN 978-1-84603-140-3 (2006)</ref><ref>[http://books.google.com/books?id=l1a-kB-1MMAC ''Sniping: An Illustrated History''], pp. 117–118. Pat Farey, Mark Spicer. MBI Publishing Company. ISBN 978-0-7603-3717-2 (2009)</ref> ഒരു ദിവസം അഞ്ചു പേരെ എന്ന നിരക്കിൽ.
 
തദ്ദേശീയമായ മാറ്റങ്ങൾ വരുത്തിയ മോസിൻ നഗാന്റ് തോക്കായിരുന്നു സിമോ ഹായ്ഹ ഉപയോഗിച്ചത്. ടെലിസ്കോപ്പ് നു പകരമായി ഇരുമ്പ് വളയം ഘടിപ്പിച്ചതായിരുന്നു സിമോയുടെ തോക്ക്.
 
സിമോയെ വധിക്കാൻ റഷ്യൻ പീരങ്കിപ്പടയും , സ്നൈപ്പർ മാരും ആവുന്നത്ര ശ്രമിച്ചു. 1940 മാർച്ച് 6 നു സിമോയുടെ തലയിൽ റഷ്യൻ സൈനികൻ നിറയൊഴിച്ചു. ഇടതു ഭാഗത്തെ കീഴ് താടിയെല്ലിനു വെടിയേറ്റ നിലയിൽ സിമോയെ കണ്ടെത്തുമ്പോൾ കവിളിന്റെ പകുതി നഷ്ടമായ നിലയിലായിരുന്നു. പക്ഷെ അദ്ദേഹം മരിച്ചില്ല, മാർച്ച് 13 നു ബോധം വീണ്ടെടുത്തു. മാർച്ച് 13 നു തന്നെ [[മോസ്കോ ഉടമ്പടി]] (Moscow Peace Treaty) പ്രകാരം ശീതകാല യുദ്ധം അവസാനിച്ചു. യുദ്ധാനന്തരം കോർപ്പറൽ റാങ്കിൽ നിന്നും അദ്ദേഹത്തെ സെക്കന്റ് ലെഫ്റ്റനന്റ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി . ഫിൻലാൻഡിന്റെ പട്ടാള ചരിത്രത്തിൽ ഇതുവരെ ആർക്കും അത്രയും വേഗത്തിൽ സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ല.
വരി 41:
==അവലംബം==
{{reflist}}
 
[[വർഗ്ഗം:സൈനികർ]]
[[വർഗ്ഗം:1905-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സിമോ_ഹായ്ഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്