"ജോസഫ് മക്കാർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 64:
|publisher = Legal Affairs
}}</ref> 33-ആമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] പങ്കെടുത്തു. യുദ്ധാനന്തരം സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മക്കാർത്തി റോബർട്ട് എം. ലാ ഫോല്ലെറ്റിനെ തോല്പിച്ച് സെനറ്റിൽ അംഗമായി. സെനറ്റിലെ ആദ്യവർഷങ്ങളിൽ അദ്ദേഹം മിക്കവാറും അപ്രശസ്തനായിരുന്നു. എന്നാൽ 1950-ലെ ഒരു പ്രസംഗം ആ സ്ഥിതി നാടകീയമായി മാറ്റി. അമേരിക്കൻ വിദേശകാര്യവകുപ്പിൽ നുഴഞ്ഞുകയറിയിരിക്കുന്ന "കമ്മ്യൂണിസ്റ്റ് ചാരവലയത്തിലെ അംഗങ്ങളുടെ പട്ടിക" തന്റെ കൈവശമുണ്ടെന്ന അവകാശവാദമായിരുന്നു ആ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്.<ref>
{{cite web|title = Communists in Government Service, McCarthy Says |publisher = United States Senate History Website|url = http://www.senate.gov/artandhistory/history/minute/Communists_In_Government_Service.htm|accessdate =March 9, 2007}}</ref> അമ്പരപ്പിക്കുന്ന ഈ അവകാശവാദം മക്കാർത്തിക്ക് ഒരിക്കലും തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നു വന്ന വർഷങ്ങളിൽ മക്കാർത്തി, അമേരിക്കൻ വിദേശകാര്യവകുപ്പിലും, [[ഹാരി എസ്. ട്രൂമാൻ|പ്രസിഡന്റ് ഹാരി ട്രൂമാന്റെ]] ഭരണവൃത്തത്തിലും, വോയിസ് ഓഫ് അമേരിക്ക എന്ന പ്രക്ഷേപണസംഘടനയിലും, അമേരിക്കൻ സൈന്യത്തിലുമെല്ലാം നടന്നതായി സങ്കല്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തെ സംബന്ധിച്ച പുതിയ ആരോപണങ്ങളുമായി മുന്നോട്ടു വന്നു. ഭരണകൂടത്തിലും പുറത്തുമുള്ള ഒട്ടേറെ വ്യക്തികളെ അദ്ദേഹം കമ്മ്യൂണിസ്റ്റുകാരെന്നോ, കമ്മ്യൂണിസ്റ്റ് അനുഭാവികളെന്നോ, ദേശക്കൂറില്ലാത്തവരെന്നോ ആരോപിച്ച് ആക്രമിച്ചു.
 
[[പ്രമാണം: Edward r murrow challenge of ideas screenshot 2.jpg|thumb|200px|right|ബ്രോഡ്കാസ്റ്റ് ജേർണലിസത്തിന്റെ പ്രാരംഭകരിൽ ഒരാളായിരുന്ന എഡ്വേഡ് മുറേ, മക്കാർത്തിയെ തുറന്നുകാട്ടുന്നതിൽ വലിയ പങ്കുവഹിച്ചു]]
വരി 100:
 
[[വർഗ്ഗം:അമേരിക്കൻ സെനറ്റർ]]
[[വർഗ്ഗം:1908-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ജോസഫ്_മക്കാർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്