"അപ്പൂപ്പൻതാടി ചെടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
ചിലയിനം ചെടികളുടെ വിത്തുകൾക്കു പുറമേ ആവരണം ചെയ്തുകാണുന്ന ഘനം കുറഞ്ഞ് [[പഞ്ഞി|പഞ്ഞിപോലെയുള്ള]] ഘടനയാണ് '''അപ്പൂപ്പൻ‌താടി''' എന്നറിയപ്പെടുന്നത്. ഇത്തരം വിത്തുകൾ [[കാറ്റ്|കാറ്റിൽ]] പറന്നു് ദൂരസ്ഥാനങ്ങളിൽ ചെന്നു വീണു് [[വിത്തുവിതരണം]] നടക്കാൻ ഈ ഘടന സഹായിക്കുന്നു.
 
അപ്പൂപ്പൻ താടി ഉണ്ടാകുന്ന ചെടികളെ ''മിൽക്ക് വീഡ്'' (ശാസ്ത്രനാമം - Asclepiadaceae) എന്നു ആംഗലേയത്തിൽ വിളിക്കുന്നു. പല ജാതികളിലുള്ള ചെടികളെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നു. അപ്പൂപ്പൻതാടിക്ക് ''വൂളീ പോഡ്'' (woolly pod) എന്നാണ് ഇംഗ്ലീഷിൽ പേര്.
 
[[സം‌യുക്തപുഷ്പഘടന|സം‌യുക്തപുഷ്പഘടനയുള്ള]] [[സൂര്യകാന്തി]], [[ചെണ്ടുമല്ലി]] തുടങ്ങിയ മിക്കവാറും [[സസ്യം|സസ്യങ്ങളിലും]] അപ്പൂപ്പൻ‌താടിക്കു സമാനമായ ഘടനയുണ്ടെങ്കിലും [[എരുക്ക്]](Crown flower അല്ലെങ്കിൽ Giant Milkweed ശാസ്ത്രനാമം Calotropis gigantea), [[അടപതിയൻ]], തുടങ്ങിയ ചില ചെടികളിൽ ഈ ഘടന വൃത്താകാരത്തിൽ ഘനം കുറഞ്ഞ ധാരാളം നാരുകളായി പരിണമിച്ചിരിക്കുന്നു. അതിലോലമായ ഈ നാരുകൾ വായുപ്രവാഹത്തിനനുസരിച്ച് വിത്തിനെ മുകളിലേക്കുയർത്താനും ദൂരസ്ഥലങ്ങളിൽ കൊണ്ടുചെന്നുവീഴ്ത്താനും സഹായിക്കുന്നു.
"https://ml.wikipedia.org/wiki/അപ്പൂപ്പൻതാടി_ചെടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്