"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

874 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
ഇന്തോ-യൂറോപ്യൻ ഭാഷകളെക്കുറിച്ചുള്ള പഠനം ആരംഭിച്ച കാലത്ത് ആര്യൻ എന്നത് ഇന്തോ-യൂറോപ്യന്മാരുടെ മുഴുവൻ സ്വയം വിശേഷണമായി യൂറോപ്യൻ ചരിത്രകാരന്മാർ തെറ്റിദ്ധരിച്ചിരുന്നു. തുടർന്ന് പല യൂറോപ്യൻ തീവ്ര വംശീയവാദികളും ആര്യൻ എന്ന സ്വയം വിശേഷണം ഏറ്റെടുത്തു. എന്നാൽ ഇന്തോ-ഇറേനിയൻ ശാഖയിൽ മാത്രമാണ് ഈ സ്വയം വിശേഷണം ചരിത്രരേഖകളിൽ കാണപ്പെടുന്നത്. തദ്ഫലമായി ഇന്ന് അക്കാദമിക് വൃത്തങ്ങളിൽ ആര്യൻ എന്ന പ്രയോഗം ഉപേക്ഷിക്കപ്പെടുന്നു, അഥവാ ഇന്തോ-ആര്യന്മാരെയോ ഇന്തോ-ഇറേനിയന്മാരെയോ മാത്രം സാംസ്കാരികമായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
നാത്സികൾ സ്വയം ആര്യൻ വംശം എന്ന് വിളിച്ചിരുന്നു. അമേരിക്കയിലെ "ആര്യൻ നേഷൻസ്" ഈ പേര് ഇന്നും ഉപയോഗിക്കുന്ന വംശീയ വാദികൾക്ക് ഒരു ഉദാഹരണമാണ്. ഇന്തോ-യൂറോപ്യൻ കുടിയേറ്റങ്ങൾ ആണ് യൂറേഷ്യ ഒട്ടാകെ സംസ്കാരം എത്തിച്ചത് എന്ന മിഥ്യ ആണ് ഇവരെ നയിച്ചത്. എന്നാൽ ഇന്തോ-യൂറോപ്യൻ കുടിയേറ്റങ്ങളെ ഓൾഡ്‌ യൂറോപ്പ്, സിന്ധു നദീതടം, [[BMAC]] തുടങ്ങിയ ഉയർന്ന സാംസ്കാരികതയും നഗരങ്ങളും നിലനിന്ന കാർഷിക സംസ്കാരങ്ങളുടെ അന്ത്യവുമായിട്ടാണ് പുരാവസ്തു ഗവേഷണവും ജനിതക പഠനങ്ങളും ബന്ധപ്പെടുത്തുന്നത്.
 
== അവലംബം ==
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2785818" എന്ന താളിൽനിന്ന് ശേഖരിച്ചത്