"സുബോധ് ഗുപ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Subodh_Gupta.jpeg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്...
.
വരി 2:
[[ദൽഹി]] കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന [[ബീഹാർ]] സ്വദേശിയായ പ്രമുഖ ഇന്ത്യൻ ചിത്രകാരനാണ് '''സുബോധ് ഗുപ്ത''' (ജനനം : 1964).
==ജീവിതരേഖ==
ബീഹാറിലെ [[ഖാഗുലിൽ|ഖാഗുലിലാണ്]] ജനനം. [[കോളേജ് ഓഫ് ആർട്സ്, പാറ്റ്ന |പാറ്റ്ന കോളേജ് ഓഫ് ആർട്സിൽ]] പഠിച്ചു. ചിത്രകാരനായാണ് തുടക്കമെങ്കിലും പിന്നീട് ശിൽപ്പം, ഇൻസ്റ്റലേഷൻ, ഫോട്ടോഗ്രാഫി, പെർഫോമൻസ് ,വീഡിയോ തുടങ്ങി എല്ലാ മാധ്യമങ്ങളുപയോഗിച്ചും കലാരംഗത്ത് ഇടപെടലുകൾ നടത്തി. നവഭാരത് ടൈംസിൽ കുറച്ചുകാലം ഗ്രാഫിക് ആർടിസ്റ്റായിരുന്നു.
ചിത്രകാരിയായ [[ഭാരതി ഖേർ]] ആണ് ഭാര്യ.
 
==ശൈലി==
ടിഫിൻ പാത്രങ്ങൾ, സൈക്കിളുകൾ, പാൽപ്പാത്രങ്ങൾ, തുടങ്ങി നിത്യോപയോഗ സാധനങ്ങളുപയോഗിച്ചാണ് സുബോധ് ഇൻസ്റ്റളേഷനുകൾക്ക് രൂപം കൊടുക്കുന്നത്. [[റ്റെയിറ്റ് ട്രിനലെ|റ്റെയിറ്റ് ട്രിനലെയിൽ]] അവതരിപ്പിച്ച അടുക്കള ഉപകരണങ്ങളുപയോഗിച്ചുള്ള, ലൈൻ ഓഫ് കൺട്രോൾ (2008) എന്ന ഇൻസ്റ്റളേഷൻ സുബോധിന്റെ ഒരു പ്രമുഖ രചനയാണ്. പട്നയിലെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ സുബോധ് ഗുപ്തയുടെ 'കള്ളിച്ചെടി എന്ന ഇൻസ്റ്റലേഷൻ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്.<ref>{{cite web|first=എൻ. എസ്.|last=മാധവൻ|title=ബിനാലെയോട് നമ്മൾ ചെയ്യുന്നത്|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13185778&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ ദിനപ്പത്രം|accessdate=8 ജനുവരി 2013}}</ref>
 
2001-ൽ ഉണ്ടാക്കിയ 'ദി വേ ഹോം' എന്ന പരമ്പരയിലും 'മൈ മദർ ആൻഡ് മീ', 'മൈ ഫാമിലി പോർട്രയിറ്റ്' തുടങ്ങിയ കലാപരമ്പരകളിലും ശ്രദ്ധേയമായ നിരവധി ശിൽപങ്ങൾ അവതരിപ്പിച്ചു.
വരി 23:
===കൊച്ചി-മുസിരിസ് ബിനാലെ 2012===
[[File:What does the vessel contain, that the river does not.JPG|thumb|കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച വാട്ട് ഡസ് ദി വെസൽ കണ്ടെയ്ൻ, ദാറ്റ് ദി റിവർ ഡസ് നോട്ട്, ഇൻസ്റ്റളേഷൻ കാണുന്നവർ]]
[[കൊച്ചി-മുസിരിസ് ബിനാലെ|കൊച്ചി-മുസിരിസ് ബിനാലെയിലെ]] ഇൻസ്റ്റലേഷൻ, പലായനത്തിന്റെ കഥയാണ് പറയുന്നത്. സാധാരണക്കാരെയും അവരുടെ തികച്ചും സാധാരണമായ ജീവിതത്തെയുമാണ് സുബോധ് ഗുപ്ത ആവിഷ്‌കരിച്ചത്. ഒരു വലിയ വള്ളം നിറയെ വീട്ടുസാധനങ്ങളും ഉപകരണങ്ങളും. ഒരു വെള്ളപ്പൊക്കത്തെയോ, സുനാമിയെയോ ഒക്കെ ഓർമിപ്പിച്ചേക്കാവുന്ന ഈ ദൃശ്യം ശരാശരി ഇന്ത്യൻ ജീവിതാവസ്ഥയെക്കുറിച്ചുള്ളതാണ്.<ref>http://www.deshabhimani.com/newscontent.php?id=239668</ref> കാഴ്ചക്കാരന്റെ തലയ്ക്കുമുകളിൽ ഉയർന്നുനിൽക്കുന്ന കൂറ്റൻ വള്ളം. അതിനുള്ളിൽ ചങ്ങലയും കയറുമിട്ട് വരിഞ്ഞ നിലയിൽ ചട്ടി, കലം, പെട്രോ മാക്സ്, ടിവി, സൈക്കിൾ, ഇരുമ്പുപെട്ടികൾ, അലമാര, പഴഞ്ചൻ ഫ്രിഡ്ജ് തുടങ്ങി ചാരുകസേരയും ടേബിൾ ഫാനും ടൈംപീസുംവരെ. കുമ്പളങ്ങിയിൽനിന്നു വാങ്ങിയ കൂറ്റൻ വള്ളത്തെ [[ആസ്പിൻവാൾ ഹൗസ്|ആസ്പിൻവാൾ ഹൗസിനുള്ളിൽ]] താൽക്കാലികമായി പണിതുയർത്തിയ ഉരുക്കുകാലിലാണ് കെട്ടിയുയർത്തിയിരുന്നത്. <ref>http://www.mathrubhumi.com/books/article/art/2165/</ref>
 
==ഹോസർ ആൻഡ് വിർത്ത് ഗാലറിയിൽ പ്രദർശനം, ലണ്ടൻ==
വരി 43:
* Further images and biography from [http://www.jackshainman.com/dynamic/artist.asp?ArtistID=27 Jack Shainman]
* [http://www.galleriacontinua.com/italiano/artista.html?id_artista=61 Galleria Continua]
* Sobodh Gupta buys Delhi house for Rs.100 Crore [http://economictimes.indiatimes.com/markets/real-estate/news/artist-subodh-gupta-buys-delhi-house-for-rs-100-crore/articleshow/14968465.cms The Economic Times]
*[[http://www.mathrubhumi.com/books/article/art/2872/#storycontent ഓർമകൾ നിറയുന്നു സ്റ്റീൽപാത്രങ്ങളിൽ - വി.വി.വിജു]]
 
[[വർഗ്ഗം:ഇന്ത്യൻ ചിത്രകാരന്മാർ]]
[[വർഗ്ഗം:1964-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സുബോധ്_ഗുപ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്