"ജയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 1:
ഒരു ഭാരതീയ അഭിനേത്രിയാണ് '''ജയന്തി'''. മലയാളം, ഹിന്ദി, തമിഴ്, കന്നട, മറാത്തി, തെലുങ്ക് മുതലായ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചു. ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമാലോകം അവർക്ക് അഭിനയ ശാരദ (അഭിനയത്തിലെ ദേവി ശാരദ) എന്ന പുരസ്കാരം നൽകി. ജയന്തി ബെല്ലാരിയിലാണ് ജനിച്ചത്. സിനിമയിൽ വരുന്നതിനുമുമ്പ് അവരുടെ പേര് കമലാകുമാരി എന്നായിരുന്നു. അവരുടെ പിതാവ് ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. മാതാവ് സന്താനലക്ഷ്മി. മൂന്നുകുട്ടികളിൽ ആദ്യത്തെ കുട്ടിയായിരുന്നു ജയന്തി. മാതാപിതാക്കളുടെ വേർപിരിയലിനെത്തുടർന്ന്, ജയന്തി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മദ്രാസിലെത്തി. അമ്മയുടെ താല്പര്യപ്രകാരം ചന്ദ്രകലയുടെ നൃത്തവിദ്യാലയത്തിൽ ജയന്തി ചേർന്നു. തമിഴ് അഭിനേത്രി മനോരമയായിരുന്നു, ആ നൃത്തവിദ്യാലയത്തിൽ ജയന്തിയുടെ കൂട്ടുകാരി. ജയന്തി എൻ ടി രാമറാവുവിനൊപ്പം ജഗദേക വീരുനി കഥ, കുല ഗൌരവം, കൊണ്ടവീതി സിംഹം, ജസ്റ്റിസ് ചൌധരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ കന്നട സിനിമാസംവിധായകനായ വൈ ആർ സ്വാമി, ജയന്തിയുടെ നൃത്തപരിശിലനം ഒരിയ്ക്കൽ കാണാനിടയാവുകയും, അത് കന്നട സിനിമാലോകത്തേക്കുള്ള പ്രവേശനത്തിനു വഴിവെയ്ക്കുകയും ചെയ്തു. അദ്ദേഹം അവരെ ജേനു ഗൂടു തുടങ്ങിയ സിനിമകളിൽ അഭിനയിപ്പിച്ചു. ജയന്തി എന്ന പേരു നൽകിയതും അദ്ദേഹമാണ്.
 
ജേനു ഗൂടു ആയിരുന്നു ജയന്തിയുടെ ആദ്യ കന്നട സിനിമ. സിനിമാ സംവിധായകനായ ശിവറാമിനെ വിവാഹം ചെയ്തു. അദ്ദേഹം പ്രോത്സാഹനം നൽകുകയും ജയന്തി കന്നട സിനിമയിലെ പ്രമുഖ നടിയായി മാറുകയും ചെയ്തു. അവർ കെ എസ് അശ്വത്ഥിനേയും പണ്ഡരീ ഭായിയേയും പോലുള്ള പ്രമുഖർക്കൊപ്പം അഭിനയിച്ചു. ജേനു ഗൂടു ഒരു ഹിറ്റ് സിനിമയായിരുന്നു. ടി വി സിംഗ് താക്കൂറിന്റെ ചന്ദവല്ലിയ തോട്ട ആയിരുന്നു ജയന്തിയുടെ അടുത്ത പ്രമുഖചിത്രം. അതിൽ രാജ് കുമാർ, ഉദയ കുമാർ, ജയശ്രീ എന്നിവരും അഭിനയിച്ചിരുന്നു. രാജ് കുമാറിന്റെ ജോടിയായി അഭിനയിക്കുന്ന ആദ്യചിത്രമായിരുന്നു അത്. ത രാ സു വിന്റെ ചന്ദവല്ലിയ തോട്ട എന്ന നോവൽ ആധാരമാക്കി നിർമ്മിച്ച ആ സിനിമ വളരെ വിജയകരമായിരുന്നു. ഏറ്റവും നല്ല ചിത്രത്തിനുള്ള പ്രെസിഡന്റ് അവാർഡ് ആ ചിത്രം നേടിയിരുന്നു. എം ആർ വിട്ടൽ സംവിധാനം ചെയ്ത മിസ്സ് ലീലാവതി ആയിരുന്നു ജയന്തിയുടെ അടുത്ത ചിത്രം. ജയന്തി പിന്നീട് തമിഴിലും അഭിനയിക്കാൻ തുടങ്ങി. എം ജി ആർ, ജെമിനി ഗണേശൻ, ജയ്ശങ്കർ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു. അക്കാലത്ത്, സംവിധായകൻ കെ. ബാലചന്ദറിന്റെ മിക്ക ചിത്രങ്ങളിലും ജയന്തി അഭിനയിച്ചു. മനോരമയ്ക്കും ജയലളിതയ്ക്കുമൊപ്പം മുഗരാസി എന്ന ചിത്രത്തിൽ ജയന്തി അഭിനയിച്ചു. രാജ് കുമാറിനൊപ്പം നാല്പത്തഞ്ചു സിനിമകളിൽ നായികയായി അഭിനയിച്ചു. രാജ് കുമാറിന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായത് ജയന്തിയാണ്.
 
==കർണ്ണാടക സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ==
വരി 174:
"Jayanthi profile". kannadamoviesinfo.wordpress.com. Retrieved 9 December 2015.
Fernandes, Ronald Anil (23 December 2003). "Straight from the Heart:As this month's guest at Maneyangaladalli Mathukathe, cine actress Jayanthi held her audience spellbound with her usual charm". Deccan Herald. Archived from the original on March 6, 2009. Retrieved 2006-12-24.
 
 
==പുറത്തേക്കുള്ള കണ്ണികൾ==
Line 181 ⟶ 180:
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:1945-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ജയന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്