"ഡേവിഡ് വൈൻലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
.
 
വരി 24:
=സംഭാവനകൾ=
 
കൊളറാഡോയിലെ തൻറെ പരീക്ഷണശാലയിൽ വൈദ്യുത ചാർജ് ചെയ്ത കണങ്ങളെയും അയോണുകളെയും വലയിലാക്കിയ (trapping) ശേഷം, അവയെ പ്രകാശകണങ്ങളായ ഫോട്ടോണുകൾകൊണ്ട് നിരീക്ഷണ വിധേയമാക്കുന്ന സംവിധാനം വൈൻലൻഡും സഹപ്രവർത്തകരും ആവിഷ്‌കരിച്ചു. അത്യന്തം താഴ്ന്ന താപനിലകളിലും വായുരഹിതാവസ്ഥയിലും കണങ്ങളെ നില നിർത്തുന്നത് കൊണ്ട് വികിരണങ്ങളിൽ നിന്നും താപവ്യതിയാനങ്ങളിൽ നിന്നും അവ മുക്തരായിരിക്കും. ലേസർ ബീമുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇവയുടെ പ്രയോഗത്തിൽ വിദഗ്ദ്ധനാണ് ഡേവിഡ്‌. ഈ അവസ്ഥയിൽ അയോണുകൾ അവയുടെ ഏറ്റവും താഴ്ന്ന ഊര്ജാവസ്ഥയിൽ ആയിരിക്കുകയും തൽഫലമായി അവയുടെ ക്വാണ്ടം അവസ്ഥാവിശേഷങ്ങൾ കൃത്യമായ്‌ നിരീക്ഷിച്ചു ബോധ്യപ്പെടുവാനും സാധിക്കും.
 
വൈൻലാൻഡും കൂട്ടരും ഈ രീതിയിൽ ആവിഷ്കരിച്ച മറ്റൊരു സംഗതിയാണ് ക്വാണ്ടം ഒപ്റ്റിക്കൽ ക്ലോക്കുകൾ. ക്വാണ്ടം കണങ്ങൾ ഉപയോഗിച്ച് നിലവിലെ ഏറ്റവും ക്ലിപ്തമായ സീസിയം-അറ്റോമിക ക്ലോക്കുകളെക്കാൾ നൂറു മടങ്ങ്‌ കൃത്യതയാർന്ന സമയം കണ്ടെത്താൻ കഴിയുന്നവയാണിവ.സീസിയം ക്ലോക്കുകൾ മൈക്രോവേവ്‌ റേഞ്ചിൽ പ്രവർത്തിക്കുമ്പോൾ ക്വാണ്ടം അയോൺ ക്ലോക്കുകൾ ദൃശ്യ പരിധിയിൽ ഉള്ള പ്രകാശമാണ് സൂക്ഷ്മതയ്ക്കായി ഉപയോഗിക്കുക. അതിനാൽ തന്നെ അവ ഒപ്ടിക്കൽ ക്ലോക്കുകൾ എന്നാണു അറിയപ്പെടുന്നത്.ഇത്രയും സൂക്ഷ്മതയാർന്ന സമയം അളക്കാൻ കഴിയുന്നതിലൂടെ സ്പേസ് – ടൈം അളവു കോലിൽ ഉള്ള ഏറ്റവും ചെറിയ വ്യതിയാനങ്ങൾ പോലും കൃത്യമായി മനസ്സിലാക്കാൻ കഴിയും.
 
ഊർജ്ജം – ദ്രവ്യം (Matter & Energy) തുടങ്ങിയവയുടെ മൗലിക കണങ്ങളുടേതും അതുമായി ബന്ധപ്പെട്ട അടിസ്ഥാന ക്വാണ്ടം സാഹചര്യങ്ങളെയും പരീക്ഷണ വിധേയമായി നിരീക്ഷിക്കുന്നത് ഏതാണ്ട് പൂർണമായി അസാധ്യം തന്നെ എന്നു കരുതിയിരുന്നതാണ്. ഇത്തരം കണങ്ങൾ നിരീക്ഷണവേളയിൽ ബാഹ്യലോകവുമായി സമ്പർക്കത്തിലാകുന്നതോടെ അവയുടെ സ്വഭാവവിശേഷങ്ങൾക്ക് മാറ്റം വരും. എന്നാൽ ഇത്തരം കണങ്ങളെ അവയുടെ തനത് അവസ്ഥയിൽ നിലനിർത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുകയും അവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയെടുക്കുവാൻ സാധ്യമാണെന്നും ഹരോഷെ തൻറെ പരീക്ഷണങ്ങൾ വഴി തെളിയിച്ചു. ഈ തരത്തിൽ നേരിട്ടു നിരീക്ഷിച്ചു ബോധ്യപ്പെടാൻ സാധിക്കില്ലെന്നു കരുതിയിരുന്ന ക്വാണ്ടം അവസ്ഥകളെ പരീക്ഷണശാലയിൽ സൃഷ്ടിക്കാനും അവയെ പഠനങ്ങൾക്ക് വിധേയമാക്കി പല പ്രതിഭാസങ്ങളെയും സംബന്ധിച്ചുള്ള അതിശയിപ്പിക്കുന്ന അറിവുകളിലേക്കുള്ള വഴികൾ തുറക്കുവാനും കഴിയും.
 
 
=പുറത്തേക്കുള്ള കണ്ണികൾ=
[http://www.nobelprize.org/nobel_prizes/physics// നോബൽ സമ്മാനം വെബ്സൈറ്റ് ]
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ അമേരിക്കക്കാർ]]
[[വർഗ്ഗം:1944-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഡേവിഡ്_വൈൻലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്