"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
.
വരി 21:
|party = [[പി.ഡി.പി.എ.]] (ഖൽഖ് വിഭാഗം)
}}
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] നാലാമത്തെ പ്രസിഡണ്ടാണ് '''ഹഫീസുള്ള അമീൻ''' ({{lang-ps|'''حفيظ الله امين'''}}) (ജീവിതകാലം:1929 ഓഗസ്റ്റ് 1 - 1979 ഡിസംബർ 27). അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ [[പി.ഡി.പി.എ.|പി.ഡി.പി.എയുടെ]] ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്.
 
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] കമ്മ്യൂണിസ്റ്റുകൾക്കിടയിൽ [[നൂർ മുഹമ്മദ് താരക്കി|നൂർ മുഹമ്മദ് താരക്കിക്കും]] [[ബാബ്രക് കാർമാൽ|ബാബ്രക് കാർമാലിനും]] ശേഷമുള്ള പ്രധാനപ്പെട്ട നേതാവായിരുന്നു ഹഫീസുള്ള അമീൻ. തന്റെ ഭരണകാലത്ത്, മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വിഭിന്നമായി ആഭ്യന്തരസുരക്ഷയുടെ കാര്യത്തിൽ [[പാകിസ്താൻ|പാകിസ്താന്റേയും]] [[അമേരിക്ക|അമേരിക്കയുടേയും]] താല്പര്യങ്ങൾ കണക്കിലെടുത്ത് ഹഫീസുള്ള അമീൻ, ജനപിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിച്ചു. ഒരു പഷ്തൂൺ ദേശീയവാദിയായിരുന്ന അമീൻ രാജ്യത്തെ പഷ്തൂൺ‌വൽക്കരിക്കുന്നതിനായി ശ്രമിച്ചു.<ref>{{cite book |last=BERGEN |first=PETER |authorlink= |coauthors= |editor= |others= |title=AFGHANISTA:MISSION IMPOSSIBLE? |origdate= |origyear= |origmonth= |url=http://books.google.com/books?id=H-k9oc9xsuAC |format= |accessdate= |edition= |series= |date= |year= |month= |publisher=CEPS |location= |language= |isbn=9290797177 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>
വരി 28:
 
== ആദ്യകാലം ==
[[കാബൂൾ|കാബൂളിന്]] പടിഞ്ഞാറുള്ള [[പാഗ്മാൻ]] പ്രദേശത്തുനിന്നാണ് ഹഫീസുള്ളയുടെ കുടുംബം. 1929-ൽ ജനിച്ച ഇദ്ദേഹം, കാബൂളിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അമേരിക്കയിൽ വിദ്യാഭ്യാസം കഴിഞ്ഞത്തിയ ഇദ്ദേഹം [[കാബൂൾ|കാബൂളിൽ]] ഒരു അദ്ധ്യാപകനായി.
 
ഒരു തികഞ്ഞ പഷ്തൂൺ ദേശീയവാദിയായി അറിയപ്പെട്ട ഇദ്ദേഹം 1960-ൽ മാർക്സിസ്റ്റ് ആകുകയും 1969-ൽ പാഗ്മാനെ പ്രതിനിധീകരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. [[നൂർ മുഹമ്മദ് താരക്കി]] നയിച്ച, [[പി.ഡി.പി.എ.|പി.ഡി.പി.എയുടെ]] ഖൽഖ് വിഭാഗത്തിലെ നേതാവായിരുന്നു ഹഫീസുള്ള അമീൻ. താരക്കിയെപ്പോലെ ഇദ്ദേഹവും ഒരു [[ഘൽജി]] പഷ്തൂൺ ആയിരുന്നു. ഘൽജികളുടെ ഖരോതി വംശത്തിൽപ്പെട്ടയാളായിരുന്നു ഹഫീസുള്ള.
വരി 46:
{{പ്രലേ|അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം}}
[[പ്രമാണം:Evstafiev-40th army HQ-Amin-palace-Kabul.jpg|right|thumb|250ബിന്ദു|താജ്ബെഗ് കൊട്ടാരം (മഹാറാണിയുടെ കൊട്ടാരം) <br />പ്രസിഡണ്ടായ ഹഫീസുള്ള അമീൻ വസിച്ചിരുന്നത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതും]]
[[ഇറാനിലെ ഇസ്ലാമികവിപ്ലവം]] കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവ്|മാർഷൽ സെർജി സോക്കോലോവിന്റെ]] നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ [[ദാരുൾ അമാൻ]] കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ള അമീനും അദ്ദേഹത്തിന്റെ മരുമകനും, സെക്യൂരിറ്റി സർവീസസിന്റെ തലവനുമായിരുന്ന [[ആസാദുള്ള അമീൻ|ആസാദുള്ള അമീനും]] കൊല്ലപ്പെട്ടു.
 
ഹഫീസ് അള്ളാ അമീൻ, [[സി.ഐ.എ.]] ചാരനായിരുന്നു എന്നാണ് ഈ അധിനിവേശത്തിന് ന്യായീകരണമായി സോവിയറ്റ് യൂനിയനും, പിന്നീട് അധികാരത്തിൽ വന്ന മർക്സിസ്റ്റ് സർക്കാരും വിശദീകരിച്ചത്. [[ഹഫീസുള്ള അമീൻ|ഹഫീസുള്ള അമീനും]] [[ഹെക്മത്യാർ|ഹെക്മത്യാറിന്റെ]] ഹിസ്ബ്-ഇ ഇസ്ലാമിയും ചേർന്ന് ഒരു അട്ടിമറിശ്രമം നടത്തി എന്നും ഡീസംബർ 29-നായിരുന്നു ഇത് നടപ്പിൽ വരേണ്ടിയിരുന്നതെന്നും കൂട്ടത്തിൽ ആരോപിക്കപ്പെട്ടു.<ref name=afghans19/>
 
ഹഫീസുള്ള അമീനു ശേഷം [[പി.ഡി.പി.എ.|പി.ഡി.പി.എയുടെ]] പാർചം വിഭാഗത്തിന്റെ നേതാവായ [[ബാബ്രക് കാർമാൽ]], സോവിയറ്റ് പിന്തുണയോടെ, രാജ്യത്തിന്റെ പ്രസിഡണ്ട്, പ്രധാനമന്ത്രി സ്ഥാനങ്ങൾ ഏറ്റെടുത്തു.
വരി 60:
[[വർഗ്ഗം:അഫ്ഗാനിസ്താന്റെ പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രിമാർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്