"ട്രാൻസ്ജെൻഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രോഡീകരിച്ചു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Nongthoomfairtex.jpg|thumb|250px|നോങ് തൂം;ലോകപ്രശസ്തയായ ട്രാൻസ് ജെൻഡറാണ്]]
<div align="justify">
ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത - സാംസ്കാരിക മാതൃകയിൽ നിന്നുമോ, ജന്മനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ നിന്നുമോ വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനുയോജ്യമല്ലാത്ത ജെൻഡർ (ലിംഗ)വ്യക്തിത്വം (gender identity), സ്വഭാവം (behavior), പ്രകാശനം (expression)കാണിക്കുന്ന ആളുകളെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് '''ട്രാൻസ് ജെൻഡർ'''. <ref> [http://www.apa.org/topics/sexuality/transgender.aspx= American Psychological Association]</ref> മലയാളത്തിൽ നപുംസകം, ശിഖണ്ഡി, ഹിജഡ എന്നീ വാക്കുകൾ ഇവരെ ഉദ്ദേശിച്ചു ഉള്ളതാണ്. എങ്കിലും ഇവയൊക്കെ കൂടുതലും ഇവരെ അപമാനിക്കാൻഅപമാനിക്കാനോ അവഹേളിക്കാനോ വേണ്ടിയാണ് ഉപയോഗിച്ചു വന്നിരുന്നത്. അതിനാൽ "ട്രാൻസ്ജെൻഡർ" എന്ന വാക്കാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. ദ്വിലിംഗം, അപരലിംഗർ, ലിംഗാതീതർ എന്നൊക്കെ അറിയപ്പെടുന്നവർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. [[ലൈംഗികന്യൂനപക്ഷം]] എന്നറിയപ്പെടുന്ന '''എൽജിബിടി''' (LGBT) സമുദായത്തിലെ '''ടി'''([[Transgender]]) എന്ന ഉപവിഭാഗമാണ് ഇവർ.
 
ജനിതകവും ശാരീരികവുമായ സവിശേഷതകളാൽ അർപ്പിക്കപ്പെട്ടതും സ്ത്രീ, പുരുഷൻ എന്നിങ്ങനെ മറ്റുള്ളവർ തിരിച്ചറിയുന്നതുമായ ഒരു വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, ശബ്ദം, ചലനം, വസ്ത്രധാരണം, കേശാലങ്കാരം, ശാരീരിക പ്രത്യേകതകൾ തുടങ്ങിയ ജെൻഡർ വ്യക്തിത്വങ്ങളിൽ കാണിക്കുന്ന 'വ്യതിയാനങ്ങളുമായി' ബന്ധപ്പെട്ടാണ് ട്രാൻസ് ജെൻഡർ എന്നൊരാളെ വിശേഷിപ്പിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക തരം ജെൻഡർ സ്വഭാവത്തെയല്ല ട്രാൻസ് ജെൻഡർ എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. ലിംഗവ്യത്യാസങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളും അടയാളങ്ങളും തങ്ങൾക്ക് യോജിക്കുന്നതല്ലെന്ന് തിരിച്ചറിയുന്നവരും അങ്ങനെ കരുതുന്നവരും പൊതുവായി ഈ ഗണത്തിൽ വരുന്നു. ഇവരിൽ തന്നെ സ്വവർഗാനുരാഗികളും ഭിന്നവർഗ്ഗരതിക്കാരും ഒക്കെ ഉൾപ്പെടുന്നു.
വരി 9:
ട്രാൻസ് ജെൻഡർ എന്ന വാക്കിന്റെ പ്രയോഗം 1960 -കളിൽ തുടങ്ങിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ കൂടാതെ തന്നെ ഭിന്നലിംഗമായി ജീവിക്കാനാഗ്രഹിക്കുന്നവരെ വിശേഷിപ്പിക്കുന്നതിനായി 1970 -കളിലാണ് ഈ പദത്തിന് പ്രചാരം ലഭിച്ചത്. 1980 കളിൽ ജനനാലുള്ളതിൽ നിന്ന് വ്യത്യസ്തമായ ലിംഗ സ്വഭാവം കാണിക്കുന്നവരെ എല്ലാവരെയും പൊതുവായി വിശേഷിപ്പിക്കുന്ന പദമായി ഇത് വികസിക്കുകയും 1990 കളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ ചൂഷണം, അവരുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പദമായി മാറുകയും ചെയ്തു.
 
നപുംസകം, ശിഖണ്ടി, ഹിജഡ, ദ്വിലിംഗം എന്നീ പേരുകൾക്ക് പ്രാദേശികമായി പല അർത്ഥവ്യത്യാസങ്ങളും കണ്ടുവരുന്നു. ലൈംഗികാവയവങ്ങളിൽ വ്യതിയാനം വരുന്നവർ, എതിർ ലിംഗത്തിലുള്ളവരുടെ വേഷം ധരിച്ച് നടക്കുന്നവർ തുടങ്ങിയ പ്രത്യേകതകൾക്കനുസരിച്ചാണ് ഈ പേരുകൾ നിർണ്ണയിക്കപ്പെടുന്നത്. കേരള സർക്കാർ ട്രാൻസ് ജെൻഡറുകളെ ഔദ്യോഗികമായി അംഗീകരിക്കുകയും ഇവർക്ക് വേണ്ടി പ്രത്യേകനയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സാമൂഹികനീതി വകുപ്പ് ട്രാൻസ് ജെൻഡറുകളുടെ സാമൂഹിക തുല്യതക്ക് വേണ്ടി പല പദ്ധതികളും നടപ്പിലാക്കി വരുന്നു. ഇന്ത്യൻ പീനൽ കോഡ് സെക്‌ഷൻ 377 പ്രകാരം ട്രാൻസ് ജെൻഡറുകളുടെ ലൈംഗികതയെലൈംഗികത ഒരു കുറ്റകൃത്യം ആണ്. അതിനാൽ ഈ അശാസ്ത്രീയമായ വകുപ്പ് ഭേദഗതി ചെയ്യണം എന്ന ആവശ്യം ശക്തമാണ്.
</div>
<!--[[ചിത്രം:Treuzrev.png|thumb|left| ട്രാൻസ് ജെൻഡറുകളെ സൂചിപ്പിക്കുന്ന അടയാളം]]-->
"https://ml.wikipedia.org/wiki/ട്രാൻസ്ജെൻഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്