"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
ഒരു [[അണു|അണുവിൽ]] (ആംഗലേയം: Atom) [[ന്യൂട്രോൺ|ന്യൂട്രോണും]], [[പ്രോട്ടോൺ|പ്രോട്ടോണും]], [[ഇലക്ട്രോൺ|ഇലക്ടോണും]] ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകർഷിക്കുമെങ്കിലും ഒരേ ഇനം ചാർജുകൾ വികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകൾ നന്നായി ആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.
[[പ്രമാണം:ഇലക്ട്രോണുകൾകണത്തിൽ.png|thumb|200px|ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ഒരുപോലെ ആകർഷിക്കുന്നു]]
[[സ്വർണ്ണം]], [[ചെമ്പ്]], [[വെള്ളി]] മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി [[അനാഥസ്വതന്ത്ര ഇലക്ട്രോൺ|അനാഥ ഇലക്ട്രോണുകൾ]], ഇവയെ [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകൾ]] എന്നും വിളിക്കുന്നു. ഇത്തരം [[മൂലകം|മൂലകങ്ങളിൽ]] തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
=== അചേതനസ്തിത വൈദ്യുതി ===
കമ്പിളിയിൽ [[അഭ്രം]](മൈക്ക) പോലുള്ള വസ്തുക്കൾ ഉരസുമ്പോൾ അവയിലെ ഇലക്ട്രോണുകൾ കമ്പിളിയിലേക്ക് കുടിയേറുന്നു. തത്ഫലമായി അഭ്രത്തിൽ മുഴവനായി ധനചാർജ്ജ് അനുഭവപ്പെടുകയും അനാഥ ഇലക്ട്രോണുകളുള്ള വസ്തുക്കളെ അവ ആകർഷിക്കുകയും ചെയ്യുന്നു. ഇലക്ട്രോണുകൾ നഷ്ടപ്പെട്ട അഭ്രത്തിലനുഭവപ്പെട്ട വൈദ്യുതിയെ അചേതന വൈദ്യുതി അഥവാ സ്ഥിത വൈദ്യുതി(Static electricity) എന്നു വിളിക്കുന്നു.
 
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്