"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
എന്റെ പിഴ പുതിയ താളില്‍ നിന്നു കോപ്പി ചെയ്യുന്നു
വരി 16:
| filmfareawards= ഫിലിം‌ഫെയര്‍ അവാര്‍ഡ് മികച്ച സഹനടന്‍: '''''[[മേരീ ജം‌ഗ്]]''''' (1986) </br> ഫിലിം‌ഫെയര്‍ അവാര്‍ഡ് മികച്ച സഹ നടന്‍: '''''[[ഘടക്]]''''' (1997) </br> ഫിലിം‌ഫെയര്‍ അവാര്‍ഡ് മികച്ച സഹ നടന്‍: '''''[[വിരാസത്ത്]]''''' (1998)
}}
ഇന്ത്യന്‍ സിനിമയിലെ ഒരു നടനായിരുന്നു '''അം‌രീഷ് ലാല്‍ പുരി''' ([[ഹിന്ദി]]: अमरीश पुरी, [[ഉര്‍ദു]]: اَمریش پُری, [[ജൂണ്‍ 22]], [[1932]] – [[ജനുവരി 12]], [[2005]]). ഹിന്ദിയിലായിരുന്നു ഇദ്ദേഹം പ്രധാനമാ‌യും അഭിനയിച്ചത്. ഹിന്ദിയിലെ [[മി. ഇന്ത്യ]]-1987 എന്ന സിനിമയിലെ ''മുകം‌ബോ'' എന്ന വേഷം എന്നും അവിസ്മര്‍ണീയമായ ഒന്നാണ്. ഹിന്ദി സിനിമയായ ''മിസ്റ്റര്‍ ഇന്ത്യലെയും'' (1987), ഹോളിവുഡ് സിനിമയായ ''ഇന്‍ഡ്യാന ജോണ്‍സ് ആന്‍ഡ് ദി റ്റെമ്പിള്‍ ഒഫ് ഡൂം'' (1984) എന്ന ചിത്രത്തിലെയും കഥാപാത്രങ്ങള്‍ അംരീഷ്പുരിയുടെ അഭിനയ മികവ് തെളിയിച്ച കഥാപാത്രങ്ങളില്‍ ചിലതാണ്.
 
==സ്വകാര്യ ജീവിതം==
പഞ്ചാബിലെ ജലന്ധരിനടുത്തുള്ള നവന്‍ഷഹര്‍ എന്ന സ്തലത്താണ് പുരി ജനിച്ചത്. പിതാവ് - ലാലാ നിഹര്‍ ചന്ദ്, മാതാവ്- വേദ് കോര്‍. മും‌ബൈ നഗരത്തിലേക്ക് ജോലി തേടി എത്തിയ അം‌രീഷ് പുരി തന്റെ കഠിനാദ്ധ്വാന‌ത്താലും അടുക്കും ചിട്ടയുമ്മുള്ള ജീവിതത്തോടെ പ്രസിദ്ധനായ ഒരു നടനാണ്.
 
==ജീവിതരേഖ==
അദ്ദേഹം 1957 ജനുവരി 5 ന് ഊര്‍മിള ദിവെകരിനെ വിവാഹം ചെയ്തു. മക്കള്‍ - രാജീവ് പുരി, നമ്രത പുരി. തൊപ്പികള്‍ ശേഖരിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ശേഖരിച്ച 200 ലധികം തൊപ്പികളുടെ ഒരു ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
 
[[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ദര്‍|ജലന്ദറിനടുത്തുള്ള]] നവന്‍ശേഹര്‍ എന്ന ജില്ലയില്‍ 1932ല്‍ ''ലാല നിഹാല്‍ ചന്ദിന്‍റെയും''(അച്ഛന്‍), ''വേദ് കോറിന്‍റെയും''(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമന്‍ പുരി, [[ഓം പുരി]](രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ''ഊര്‍മിള ദിവേകര്‍''. അംരീഷ് പുരിയുടെ മകന്‍റെ പേര് ''രാജീവ് പുരി'' എന്നും മകളുടെ പേര് ''നംമ്രത പുരി'' എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റര്‍ എന്ന നാടകശാലയില്‍ സത്യദേവ് ദുബെ രചിച്ച നാടകങ്ങളില്‍ അഭിനയിക്കുകയും തുടര്‍ന്ന അദ്ദേഹത്തിന് 1979ല് ‍സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു<ref>http://www.gatewayforindia.com/entertainment/amrishpuri.htm</ref>. വില്ലനായും, സഹനടനായും വെള്ളിത്തിരയില്‍ തിളങ്ങിയ അംരീഷ് പുരി 400ല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. [[ഹിന്ദി]], [[കന്നഡ]], [[ഹോളിവുഡ്]], [[പഞ്ചാബി]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ല്‍ മുബൈയില്‍ തന്‍റെ 72-ആം വയസ്സില്‍ മരിച്ചു.
 
==ചലച്ചിത്രങ്ങളില്‍==
 
===ഹിന്ദിയില്‍===
1970ല്‍ പുറത്തിറങ്ങിയ ''പ്രേം പൂജാരി'' എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ [[ഹിന്ദി]] സിനിമ. തുടര്‍ന്ന് ധാരാളം ഹിന്ദി സിനിമകളില്‍ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ''ദില്‍ വാലെ ദുല്‍ഹനിയ ലേജായേഗെ''(1995), ''പര്‍ദേശ്'' (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. ''കച്ചി സഡക്'' എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണത്തിനുശേഷം കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.
 
===ഹോളിവുഡില്‍===
ഹോളിവുഡില്‍ ഇദ്ദേഹം അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല എങ്കിലും റിച്ചാഡ് അറ്റന്‍ബരോസിന്‍റെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രം ''ഗാന്ധി'' (1982‍0), സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ''ഇന്‍ഡ്യാന ജോണ്‍സ് ആന്‍ഡ് ദി റ്റെമ്പിള്‍ ഒഫ് ഡൂം'' (1984) തുടങ്ങിയ ചിത്രങ്ങളില്‍ അംരീഷ് പുരി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
 
===മലയാളത്തില്‍===
[[മലയാളം|മലയാളത്തില്‍]] അംരീഷ് പുരി ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചത്. പ്രശസ്ത നടന്‍ [[മോഹന്‍ ലാല്‍]] നായകനായി അഭിനയിച്ച കാലാപാനി എന്ന ചിത്രമായിരുന്നു അത്. ഈ സിനിമയുടെ സം‌വിധായകന്‍ [[പ്രിയദര്‍ശന്‍|പ്രിയദര്‍ശനായിരുന്നു]] പ്രിയദര്‍ശന്‍ ഹിന്ദിയില്‍ സം‌വിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് ''വിരാസത്'', ''ഹല്‍ചല്‍'' എന്നീ ചിത്രങ്ങള്‍ ഇതില്‍ ചിലതാണ്.
 
===പഞ്ചാബിയില്‍===
പഞ്ചാബി സിനിമകളില്‍ അദ്ദേഹം കൂടുതലും അഭിനയിച്ചത് വില്ലന്‍ വേഷങ്ങളിലാണ്. ''ചന്‍ പര്‍ദേശി, സത് ശ്രി അകല്‍, ഷഹീദ് ഉധം സിംഗ്'' തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ചിലതാണ്.
 
===തെലുഗുവില്‍===
ജഗദേക വീരുദു അതിലോഗ സുന്ദരി, മേജര്‍ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടി ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയ ചിത്രങ്ങള്‍ അംരീഷ് പുരിയുടെ [[തെലുഗു]] ചിത്രങ്ങളാണ്.
 
===തമിഴില്‍===
[[തമിഴ്|തമിഴില്‍]] അംരീഷ് പുരി രണ്ടു സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. [[മണിരത്നം]] സം‌വിധാനം ചെയ്ത് [[മമ്മൂട്ടി|മമ്മൂട്ടിയും]] [[രജനീകാന്ത്|രജനീകാന്തും]] തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച [[ദളപതി|ദളപതിയും]], രജനീകാന്ത് നായകനായി അഭിനയിച്ച ബാബയുമായിരുന്നു അത്.
 
===കന്നഡയില്‍===
അംരീഷ് പുരിയുടെ ആദ്യ കാലങ്ങളിലാണ് അദ്ദേഹം കന്നഡയില്‍ അഭിനയിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ അംരീഷ് പുരി നായകനായി അഭിനയിച്ച [[കന്നഡ]] സിനിമയാണ് ''കാടു''.
 
== അഭിനയ ജീവിതം ==
ആദ്യകാലത്ത് ജോലി തേടി [[ബോംബെ|ബോംബെയില്‍]] എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മദന്‍ ലാല്‍ പുരി ഒരു വില്ലന്‍ നടനായി പേരെടുത്തിരുന്നു. ആദ്യകാലത്ത് സ്റ്റേജ് നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.<ref>[http://www.gatewayforindia.com/entertainment/amrishpuri.htm Amrish Puri at gatewayofindia]</ref>
 
ഹിന്ദി സിനിമ കൂടാതെ [[കന്നട]], [[ഇം‌ഗ്ലീഷ്]]-([[ഹോളിവുഡ്]]), [[പഞ്ചാബി]], [[തെലുങ്ക്]], [[തമിഴ്]] സിനിമകളിലും പുരി അഭിനയിച്ചിട്ടുണ്ട്.
വില്ലന്‍ വേഷങ്ങളിലാണ് പുരി ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തനായത്.
2005 ല്‍ [[മും‌ബൈ|മും‌ബൈയില്‍]] വച്ച് തലച്ചോറിന്റെ അസുഖം മൂലം അദ്ദേഹം ചരമമടഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 72 വയസ്സായിരുന്നു.
<ref>[http://www.indiafm.com/features/2006/08/11/1437/index.html Ambrish Puri Autobiography]</ref>
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്