"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Adolescence}}
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3</ref> ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരികമണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും സ്വപ്നസ്കലനവും സ്വയംഭോഗവും എതിർലിംഗത്തോട് ആകർഷണവും പക്വതയും ആർജ്ജിക്കുന്ന പ്രായമാണിത്. അതിന്റെ ഭാഗമായി ചിലരിൽ പ്രണയം ഉടലെടുക്കുന്നു. [[മദ്യം]], മയക്കുമരുന്ന്, [[ആത്മഹത്യ]], അനാവശ്യ ഗർഭധാരണം, ലൈംഗിക പരീക്ഷണങ്ങൾ, ലൈംഗികരോഗങ്ങൾ, അമിതമായ കോപം, സങ്കടം എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദ ഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും സ്വാഭാവിക ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാരമനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 3-5, ISBN 81-7638-574-3</ref>
 
ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. <ref>http://www.unicef.org/india/media_6785.htm</ref>
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്