"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
മെച്ചപ്പെടുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Adolescence}}
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. <ref>കൗമാര ആരോഗ്യം, ഡോ.എൻ.ബാബു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. പേജ് 1, ISBN 81-7638-574-3</ref> ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരികമണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, ആചാരം, പാരമ്പര്യം എന്നിവയുടെ സ്വാധീനം, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും സ്വയംഭോഗവും എതിർലിംഗത്തോട് ആകർഷണവും പക്വതയും ആർജ്ജിക്കുന്ന
ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. <ref>http://www.unicef.org/india/media_6785.htm</ref>
== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും ==
കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ച ത്വരിതപ്പെടുന്നതോടെയാണ്. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.<ref>http://pubs.ext.vt.edu/350/350-850/350-850.html</ref>
|