"ദക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ദക്ഷന് പരമശിവനോട് വിദ്വേഷമുണ്ടാകുന്നതിനു കാരണമായി വ്യത്യസ്ത കഥകൾ പുരാണങ്ങളിൽ വർണിക്കുന്നുണ്ട്. അതിൽ പ്രസിദ്ധമായത് ഇതാണ്: പ്രജാപതിമാർ ഒരു യാഗം നടത്തി. [[ത്രിമൂർത്തികൾ|ത്രിമൂർത്തികൾ]] (ബ്രഹ്മാവ്, വിഷ്ണു, പരമശിവൻ) അവിടെ സന്നിഹിതരായിരുന്നു. യജ്ഞവേദിയിലേക്ക് ദക്ഷൻ കടന്നുവന്നപ്പോൾ ദേവന്മാർ ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. തന്റെ ജാമാതാവായ ശിവൻ എഴുന്നേല്ക്കാതിരുന്നതു കണ്ട ദക്ഷനു കോപമുണ്ടായി. ശിവന്റെ ഈശ്വരഭാവത്തെ അനുസ്മരിക്കാതെ ദക്ഷൻ ശിവനെ അപമാനിതനാക്കാൻ ഉപായമാലോചിച്ചു.
 
ശിവനെയും sathiyeyumസതിയേയും ക്ഷണിക്കാതെ ദക്ഷൻ സ്വന്തമായി ബൃഹസ്പതിസവനം എന്ന യജ്ഞം ആരംഭിച്ചു. ഇതറിയാതെ ബ്രഹ്മാവും ദേവന്മാരും ഋഷിമാരും എത്തി. ക്ഷണം ലഭിച്ചില്ലെങ്കിലും ബന്ധുജനങ്ങളെല്ലാം സന്നിഹിതരാകുന്ന യജ്ഞത്തിൽ പങ്കെടുക്കാൻ പോകുന്നതിന് [[സതി|സതീദേവി]] ആഗ്രഹം പ്രകടിപ്പിച്ചു. അപമാനിതയാകുമെന്ന് ശിവൻ മുന്നറിയിപ്പു നല്കിയെങ്കിലും അതു വിശ്വസിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ സതീദേവി സ്വപിതാവിന്റെ ഗൃഹത്തിലെത്തി. ദക്ഷൻ ശിവനെയും സതിയെയും നിന്ദിച്ചു സംസാരിച്ചു. അപമാനിതയും ദുഃഖിതയുമായ സതീദേവി അഗ്നിയിൽ സ്വയം ദഹിച്ചു. ഇതറിഞ്ഞ പരമശിവൻ ക്രോധമൂർത്തിയായി സ്വന്തം ജട പിഴുത് നിലത്തടിച്ചപ്പോൾ അവിടെ വീരഭദ്രനും [[ഭദ്രകാളി|ഭദ്രകാളിയും]] പ്രത്യക്ഷരായി. അവർ ഭൂതഗണങ്ങളോടൊപ്പം ചെന്ന് യജ്ഞവേദി പൂർണമായി നശിപ്പിച്ചു. ദക്ഷന്റെ ശിരസ്സറുത്ത് യാഗാഗ്നിയിൽ നിക്ഷേപിക്കുകയും ചെയ്തു. യജമാനനെ (യജ്ഞം നടത്തുന്ന ഗൃഹസ്ഥൻ) കൂടാതെ യാഗം അവസാനിപ്പിക്കാൻ സാധിക്കാത്തതിനാൽ ബ്രഹ്മാവും വിഷ്ണുവും ശിവന്റെ സഹായമഭ്യർഥിക്കുകയും അവരുടെ അഭ്യർഥന മാനിച്ച് ഒരു ആടിന്റെ തല വച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കുന്നതിന് ശിവൻ അനുവാദം നല്കുകയും ചെയ്തു. അങ്ങനെ പുനർജനിച്ച ദക്ഷൻ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിച്ചു.
 
===ചന്ദ്രനെ ശപിച്ച കഥ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2778603" എന്ന താളിൽനിന്ന് ശേഖരിച്ചത്