"ഇവനെക്കൂടി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
 
മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ!
 
ഇവനായുയർത്തുക
 
തുമ്പിക്കൈ പഞ്ചാരിക്കു
 
ചെവിയാട്ടിടുമാലിൻ-
 
ചോട്ടിലെപ്പൂരക്കാറ്റേ!
 
മൂടുക തിരുവില്വാ-
 
മലയിൽ പുനർജനി
 
നൂണെത്തും നിലാവിനാ-
 
ലീ ജഡം ധനുരാവേ!
 
കുനിയൂ സ്വപ്നാസ്വസ്ഥ-
 
മീ നെറ്റി ചുംബിക്കുവാൻ
 
നിളയേയുമയായ
 
ദേവതാത്മാവാം സഹ്യൻ!
 
ഇവനേ ഞങ്ങൾക്കോണ-
 
പ്പാട്ടിനു ചോടായ്, കന്നി-
 
വയലിൽ നെല്ലിൻ പാലായ്,
 
വീര്യമായ് തെക്കൻ പാട്ടിൽ,
 
ഇവനേ നിറച്ചു തേൻ
 
പാതിരാപ്പൂവിൽ, കാക്ക-
 
ച്ചിറകിൽ സൂര്യോത്സവം,
 
ശൈശവമിളനീരിൽ,
 
അറിവിൽ പച്ച, കൈത-
 
പ്പൂവിലാതിരാച്ചന്ദ്രൻ,
 
മുറിവിൽ മൂർച്ച, മുള-
 
ങ്കാടിന്നു കുറുങ്കുഴൽ.
 
</poem></blockquote>
== കവിതാസാരം ==
"https://ml.wikipedia.org/wiki/ഇവനെക്കൂടി_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്