"യോനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ശരീരഘടനാ ശാസ്ത്രം: അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎കൃസരി (ഭഗശിശ്നിക): അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 52:
അതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. ഇതിന്റെ ഭൂരിഭാഗവും ശരീരത്തിന് ഉള്ളിലേക്കാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ മുകൾഭാഗം മാത്രമായിരിക്കും പുറത്തേക്കു കാണപ്പെടുന്നത്. പുരുഷ ലിംഗത്തിലേത് പോലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌. ഏതാണ്ട് 8000-ത്തോളം നാഡീ ഞരമ്പുകളുടെ സംഗമസ്ഥാനമാണ് കൃസരി. ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന വേളയിൽ പുരുഷലിംഗത്തിന് ഉദ്ധാരണം ഉണ്ടാകുന്നത് പോലെ ഉറപ്പും കാഠിന്യവും കൃസരിക്കും ഉണ്ടാകാറുണ്ട്. ഈ ഭാഗത്ത്‌ ലഭിക്കുന്ന മൃദുവായ സ്പർശനം സ്ത്രീയെ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്.
 
ഭഗശിശ്നിക ഭാഗികമായോ പൂർണമായോ നീക്കം ചെയ്യുന്ന "പെൺചേലാകർമ്മം" പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾആരോഗ്യപ്രശ്നങ്ങക്ക് കാരണമാകാറുണ്ടെന്ന് ഉണ്ടാക്കുന്നുണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെയും ഇത് ദോഷകരമായി ബാധിക്കാം. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.
 
=== ഭഗശിശ്നികാഛദം ===
"https://ml.wikipedia.org/wiki/യോനി" എന്ന താളിൽനിന്ന് ശേഖരിച്ചത്