"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117:
 
യൂറോപ്യൻ യൂണിയനിലെക്ക് കടന്നു വന്ന കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി ജർമ്മനി മാറിയതോടെ 2015ലെ [[European migrant crisis|യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധി]] ജർമ്മനിയെ ബാധിച്ചു. ഫെഡറൽ സംസ്ഥാനങ്ങളുടെ നികുതിയുടെയും നിലവിലുള്ള ജനസാന്ത്രതയും കണക്കാക്കികൊണ്ട് ഏതാണ്ട് ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കുകയും വിന്യസിക്കുകയും ചെയ്തു.
 
ഈ കുടിയേറ്റത്തിന്റെ അനുരണങ്ങൾ 2017'ലെ പൊതുതെരഞ്ഞെടുപ്പിലും ഫലിച്ചു. ജനപ്രീതിയിൽ വൻ ഇടിവുണ്ടായ ആൻജെല മെർക്കലിന്റെ സി.ഡി.യു - സി.എസ്.യു സഖ്യത്തിന് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.6% സീറ്റുകൾ നഷ്ടപ്പെട്ടു. മുൻ ഗവണ്മെന്റിലെ പങ്കാളികളായിരുന്ന എസ്.പി.ഡി പാർട്ടി 5.2% സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തു തന്നെ തുടർന്നു. കുടിയേറ്റത്തെ എതിർത്ത് നിലവിൽ വന്ന വലതുപക്ഷകക്ഷിയായ എ.എഫ്.ഡി പാർട്ടി 7.9% സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തകയും ചെയ്തു.<ref>{{cite news|title=German elections 2017: full results|url=https://www.theguardian.com/world/ng-interactive/2017/sep/24/german-elections-2017-latest-results-live-merkel-bundestag-afd|accessdate=ഏപ്രിൽ 06, 2018|agency=Guardian|publisher=Guardian|date=September 25, 2017}}</ref><ref>{{cite web|url=http://www.wahlrecht.de/bundestag/2017/parteien-landeslisten.html|title=Bundestagswahl 2017 – Übersicht: Eingereichte und zugelassene Landeslisten der Parteien|website=Wahlrecht.de|accessdate=ഏപ്രിൽ 06, 2018}}</ref>
 
തുടർന്നു നടന്ന സഖ്യകക്ഷി ചർച്ചകൾ ദീർഘകാലം ഒരു തീരുമാനത്തിലെത്താതെ തുടർന്നു. മെർക്കൽ ഗവണ്മെന്റിനെ ഇത്തവണ പിന്തുണയ്ക്കില്ല എന്ന് മുൻകൂട്ടി തീരുമാനിച്ചെങ്കിലും<ref>{{Cite news|url=https://www.bloomberg.com/news/articles/2017-09-24/merkel-wins-fourth-term-as-main-parties-suffer-historic-setbacks|title=Merkel Humbled as Far-Right Surge Taints Her Fourth-Term Victory|date=24 September 2017|last1=Donahue|first1=Patrick|last2=Jennen|first2=Birgit|last3=Delfs|first3=Arne|work=[[Bloomberg News]]|access-date=ഏപ്രിൽ 06, 2018}}</ref> തുടർന്നു നടന്ന സുദീർഘമായ സഖ്യകക്ഷി ചർച്ചകളിൽ മെർക്കലിന്റെ പിന്തുണയ്ക്കാൻ എസ്.പി.ഡി നിർബന്ധിതരായി.<ref>{{cite web|last1=Jones|first1=Timothy|last2=Martin|first2=David|title=Germany's SPD gives the go-ahead for coalition talks with Angela Merkel's CDU|url=http://www.dw.com/en/germanys-spd-gives-the-go-ahead-for-coalition-talks-with-angela-merkels-cdu/a-42242452|website=DW|publisher=Deutsche Welle|accessdate=ഏപ്രിൽ 06, 2018}}</ref> അഞ്ചു മാസത്തെ ചർച്ചകൾക്കൊടുവിൽ 2018 മാർച്ചിൽ മെർക്കലിന്റ കീഴിലുള്ള നാലാം ഗവണ്മെന്റ് അധികാരമേറ്റു.<ref>{{cite web|last1=Escritt|first1=Thomas|title=Few cheers at home for Germany's last-resort coalition|url=https://www.reuters.com/article/us-germany-politics/few-cheers-at-home-for-germanys-last-resort-coalition-idUSKBN1FS103|website=Reuters|accessdate= ഫെബ്രുവരി 8, 2018}}</ref>
 
=ഭൂമിശാസ്ത്രം=
മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ കിടപ്പ്. [[ഡെന്മാർക്ക്‌]] വടക്കും [[Poland|പോളണ്ടും]] [[Czech Republic|ചെക്കും]] കിഴക്കും [[Austria|ഓസ്ട്രിയ]] തെക്കുകിഴക്കും [[Switzerland|സ്വിറ്റ്സർലൻഡ്]] തെക്കും തെക്കുപടിഞ്ഞാറും [[France|ഫ്രാൻസ്]] ,[[Luxembourg| ലക്സെംബർഗ്]], [[Belgium|ബെൽജിയം]] പടിഞ്ഞാറും [[Netherlands|നെതെർലാൻഡ്സ്]] വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നു. രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47° യുടെയും 55° വ അക്ഷാംശരേഖയുടെയും 5° യുടെയും 16° കി രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു. ജർമ്മനിക്ക് [[North Sea|നോർത്ത് കടലും]] വടക്ക്-വടക്ക് കിഴക്കായി [[Baltic Sea|ബാൾടിക്ക് കടലും]] അതിർത്തികളായുണ്ട്. മധ്യ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ തടാകമായ [[Lake Constance|കോൺസ്റ്റൻസ്]] തടാകവുമായി സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയ്ക്കൊപ്പം അതിർത്തി പങ്കിടുന്നു. 349,223 ച.കിലോമീറ്റർ കരയും 7,798 ച.കിലോമീറ്റർ വെള്ളവും ഉൾപ്പെടെ മൊത്തം 357,021 ച.കിലോമീറ്ററിൽ ജർമ്മൻ പ്രദേശം പരന്നു കിടക്കുന്നു. വിസ്തൃതിയിൽ ഇത് യൂറോപ്പിലെ ഏഴാമത്തേതും ലോകത്തിൽ 62 സ്ഥാനമാണുള്ളത്.
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്