"ഔഷധസസ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
'''ഔഷധ സസ്യങ്ങൾ''' (മെഡിസിനൽ ഹെർബ്സ്) ചരിത്രാതീത കാലം മുതൽ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സസ്യഭുക്കുകളായ സസ്തനികൾക്ക് പ്രാണികൾ, [[പൂപ്പൽ]], രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വേണ്ടി സസ്യങ്ങൾ നൂറുകണക്കിന് രാസ സംയുക്തങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജൈവ പ്രവർത്തനങ്ങളുള്ള നിരവധി ഫൈറ്റോകെമിക്കലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഒരൊറ്റ സസ്യത്തിൽ തന്നെ വളരെയധികം വൈവിധ്യമാർന്ന ഫൈറ്റോകെമിക്കൽസ് അടങ്ങിയിരിക്കുന്നതിനാൽ മുഴുവൻ സസ്യങ്ങളെയും ഔഷധമായി ഉപയോഗിക്കുന്നത് അനിവാര്യമല്ല. കൂടാതെ, ഔഷധ ശേഷിയുള്ള ധാരാളം സസ്യങ്ങളുടെ ഫൈറ്റോകെമിക്കൽ ഉള്ളടക്കവും ഫാർമക്കോളജിക്കൽ പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തിയും സുരക്ഷിതത്വവും നിർവചിക്കാൻ കർശനമായ ശാസ്ത്രീയ ഗവേഷണം നടത്തിവരുന്നു.<ref name="ahn">{{cite journal|year=2017|author1=Ahn|first1=K|title=The worldwide trend of using botanical drugs and strategies for developing global drugs|journal=BMB Reports|volume=50|issue=3|pages=111–116|doi=10.5483/BMBRep.2017.50.3.221|pmid=27998396}}</ref>1999 മുതൽ 2012 വരെ [[അമേരിക്ക]]യിൽ, പുതിയ ഡ്രഗ് സ്റ്റാറ്റസിനുവേണ്ടി നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചെങ്കിലും രണ്ട് ബൊട്ടാണിക്കൽ ഡ്രഗ് സ്ഥാനാർത്ഥികൾക്ക് മാത്രമേ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള ഔഷധ മൂല്യത്തിന് മതിയായ തെളിവുകൾ നൽകാൻ കഴിഞ്ഞുള്ളൂ. <ref name=ahn/>
 
[[സുമേറിയൻ സംസ്കാരം|സുമേറിയൻ നാഗരികതയിൽ]] സസ്യങ്ങളെക്കുറിച്ചുള്ള ആദ്യകാല ചരിത്രരേഖകൾ കാണാം. നൂറുകണക്കിന് ഔഷധ സസ്യങ്ങളിൽ ഒപിയത്തെ (Opium) മാത്രം കളിമൺ ഗുളികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [[ഈജിപ്ഷ്യൻ സംസ്കാരം|പുരാതന ഈജിപ്തിലെ]] [[Ebers Papyrus|എബേർസ് പാപ്പിറസിൽ]] 850 സസ്യഔഷധങ്ങളെക്കുറിച്ച് വിവരിക്കുന്നു. [[De Materia Medica|ഡി മെറ്റീരിയാ മെഡിക്കയിലെ]] 600 ഔഷധ സസ്യങ്ങളെ ഉപയോഗിച്ചുള്ള മരുന്നുകൾക്കായി ആയിരത്തിലധികം കുറിപ്പുകൾ [[പെഡാനിയസ് ഡയസ്ക്കോറിഡ്സ്|ഡയസ്ക്കോറിഡ്സ്]] രേഖപ്പെടുത്തുന്നു. ഇത്1500 വർഷത്തോളം പഴക്കമുള്ള [[Pharmacopoeia|ഫാർമക്കോപ്പിയയ്ക്ക്]] അടിത്തറ ഉണ്ടാക്കുന്നു. ഔഷധ ഗവേഷണത്തിൽ പ്രകൃതിയിൽ ഫാർമക്കോളജിക്കൽപരമായി സജീവമായ പദാർത്ഥങ്ങളെ അന്വേഷിക്കുന്നതിനായി [[Ethnobotany|എത്നോബോട്ടണി]] ഉപയോഗിക്കുന്നു.കൂടാതെ ഈ രീതിയിൽ നൂറുകണക്കിന് ഉപയോഗപ്രദമായ സംയുക്തങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. ഇവ സാധാരണ മരുന്നുകളായ [[ആസ്പിരിൻ|ആസ്പിരിൻ]], [[ഡിജോക്സിൻ]], [[ക്വിൻയിൻ]], [[ഒപിയം]] എന്നിവയാണ്. സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ പല തരത്തിലുണ്ട്. എന്നാൽ ഭൂരിഭാഗവും ജൈവിക രാസഘടകങ്ങളായ [[Alkaloid|ആൽക്കലോയിഡുകൾ]], [[ഗ്ലൈക്കോസൈഡ്സ്]], [[പോളിഫിനോൾസ്]], [[ടെർപിൻസ്]] എന്നീ വിഭാഗങ്ങളിൽപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/ഔഷധസസ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്