"കൊല്ലം അജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl| Ajith Kollam}} {{Infobox person | name = അജിത്ത് കൊല്ലം | birth_name= Ajith | image...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11:
| years_active= 1984–2017
}}
'''അജിത്ത്''' മലയാള ചലച്ചിത്രരംഗത്തെ ഒരു നടനായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.<ref> http://m.newindianexpress.com/interviews/2947</ref> തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ്നടനായിരുന്നു കൊല്ലം അജിത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. അദ്ദേഹം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.<ref>http://www.mathrubhumi.com/news/kerala/kollam-ajith-1.2721232</ref>
 
 
== ജീവിതരേഖ ==
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന [[കോട്ടയം]] സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. പ്രമീള ഭാര്യയും ഗായത്രി, ശ്രീഹരി എന്നിവർ മക്കളുമാണ്.<ref>http://www.mangalam.com/mangalam-varika/130653?page=0,0</ref>
 
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ ''പറന്ന് പറന്ന് പറന്ന്'' എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു [[പത്മരാജൻ]].<ref>http://www.nowrunning.com/bollywood/kollam-ajith-turns-director/62457/story.htm</ref> 1989 -ൽ ഇറങ്ങിയ ''അഗ്നിപ്രവേശം'' എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ''ഇവൻ അർധനാരിയാണ്'' ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.
==സിനിമകൾ==
{{div col|cols=2}}
"https://ml.wikipedia.org/wiki/കൊല്ലം_അജിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്