"ജെമിനി പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
 
മനുഷ്യനെ വഹിച്ചുകൊണ്ടുള്ള [[നാസ]]യുടെ രണ്ടാമത്തെ ബഹിരാകാശപദ്ധതിയാണ് '''പ്രൊജക്റ്റ് ജെമിനി'''. ​​മെർക്കുറി, [[അപ്പോളോ പദ്ധതി|അപ്പോളോ]] എന്നീ സംരംഭങ്ങൾക്കിടയിൽ 1961 ൽ ആരംഭിച്ച ജെമിനി 1966 ൽ അവസാനിപ്പിച്ചു. 1965 ലും 1966 ലും ജെമിനിയിലെ സഞ്ചാരികൾ ഭൂമിയോട് ഏറ്റവും അടുത്തുള്ള പരിക്രമണപഥത്തിൽ (LEO) ചുറ്റിസഞ്ചരിച്ചു. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയ]]നുമായി ഉണ്ടായ [[ശീതയുദ്ധം|ശീതയുദ്ധ]]<nowiki/>ക്കാലത്ത് ബഹിരാകാശത്ത് അമേരിക്കയ്ക്ക്[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]]<nowiki/>യ്ക്ക് മേൽക്കൈ നേടുന്നതിനു ഈ പദ്ധതി സഹായകരമായിരുന്നു.
 
==ഉദ്ദേശലക്ഷ്യങ്ങൾ==
ബഹിരാകാശ യാത്രികരെ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്നതിനുള്ള അപ്പോളോ ദൗത്യത്തിനു വേണ്ടിപരീക്ഷണങ്ങൾ നടത്തുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. ബഹിരാകാശയാത്രാ സാങ്കേതികതകളുടെ പരീക്ഷണവും ഇതിൽ ഉൾപ്പെട്ടിരുന്നു.[[ഫ്ലോറിഡ]]യിലെ കേപ് കെന്നഡി എയർഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 19 (എൽസി -19) ൽ നിന്നാണ് ജെമിനിയുടെ വിക്ഷേപണം നടന്നത്.ജെമിനി-ടൈറ്റൻ II എന്ന പരിഷ്കരിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) ആയിരുന്നു വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ്.<ref>The only Gemini spacecraft not launched by a Titan II was the reflight of Gemini 2 for a Manned Orbiting Laboratory test in 1966, which used a Titan IIIC</ref> [[ഹ്യൂസ്റ്റൺ (ടെക്സസ്)|ഹ്യൂസ്റ്റണി]]<nowiki/>ൽ സ്ഥിതിചെയ്യുന്ന പരിഷ്കരിക്കപ്പെട്ട നിയന്ത്രണ കേന്ദ്രത്തിലെ സംവിധാനങ്ങൾ ആദ്യമായി ഉപയോഗിച്ച വാഹനമാണ് ജെമിനി.<ref>Gemini 3 used the Mercury Control Center located at Cape Kennedy for flight control, as the new center was still in a test status. Gemini 4 was the first to be guided from Houston, with Mercury Control as a backup. From Gemini 5 through today, all flights are controlled from Houston.</ref>
ബഹിരാകാശവാഹനത്തിന്റെ പുറത്തുള്ള മനുഷ്യന്റെ പ്രവർത്തനം (ഇ.വി.എ) സാദ്ധ്യമാക്കുക,മറ്റൊരു ബഹിരാകാശവാഹനവുമായി ഘടിപ്പിക്കുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് സംയോജിപ്പിയ്ക്കപ്പെട്ട ബഹിരാകാശവാഹനത്തെ നിയന്ത്രിക്കാനും ജെമിനി പദ്ധതി ലക്ഷ്യമിട്ടിരുന്നു<ref>Loff (2013)</ref>.എട്ട് ദിവസമോ അതിൽക്കൂടുതലോ കാലയളവിൽ മനുഷ്യർ, ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയും അതിജീവനശേഷിയും ബഹിരാകാശത്ത് പരീക്ഷിക്കുക എന്നതു കൂടാതെ അന്തരീക്ഷത്തിലേയ്ക്ക് തിരികെ പ്രവേശിയ്ക്കുന്ന വാഹനം ഭൂമിയിലെ നിർദ്ദിഷ്ടസ്ഥലത്ത് തിരികെയിറക്കുക എന്ന അതിസങ്കീർണ്ണമായ സാങ്കേതികവിദ്യയുടെ പരീക്ഷണ നിരീക്ഷണങ്ങളും ഉൾപ്പെട്ടിരുന്നു.<ref>The requirement for a touchdown on land using a paraglider was canceled in 1964.</ref>
 
 
==കുറിപ്പുകൾ==
{{reflist}}
"https://ml.wikipedia.org/wiki/ജെമിനി_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്