"കമ്മാര സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
==നിർമ്മാണം==
മലയാള പരസ്യ ചിത്ര സംവിധായകനായ [[രതീഷ് അമ്പാട്ട്]] സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം.<ref>{{cite news|url=http://www.thehindu.com/features/metroplus/all-set-for-take-one/article6986216.ece|title=All set for take one |work=[[The Hindu]]|date=2015-03-13|accessdate=2016-08-20}}</ref> തമിഴ് ചലച്ചിത്ര നടൻ [[സിദ്ധാർത്ഥ്]] ആദ്യമായി അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Siddharth-to-join-Kammarasambhavan-in-later-this-year/articleshow/53770902.cms|title=Siddharth to join Kammaarasambhavan in later this year|work=[[The Times of India]]|date=2016-08-19 |accessdate=2016-08-20}}</ref> നടനും തിരക്കഥാകൃത്തുമായ [[മുരളി ഗോപി|മുരളി ഗോപിയാണ്]] ചിത്രത്തിന്റെ കഥാരചന നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. [[ദിലീപ്|ദിലീപാണ്]] ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. <ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Bobby-Simha-picks-a-dramedy-for-his-Mollywood-comeback/articleshow/54266344.cms|title=Bobby Simha picks a dramedy for his Mollywood comeback|work=[[The Times of India]]|date=2016-09-11 |accessdate=2016-09-11}}</ref>
 
ശബ്ദമിശ്രണത്തിനുള്ള ഓസ്കർ പുരസ്കാര ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായൺ, അനിൽ പനച്ചൂരാൻ എന്നിവർ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം നടത്തിയിട്ടുള്ളത്.
 
ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം 2016 ഓഗസ്റ്റ് 18ന് [[കൊച്ചി|കൊച്ചിയിൽ]] ആരംഭിച്ചു.<ref>{{cite news|last=James|first=Anu|title=After Siddharth, Tamil actress Tamannaah to make Malayalam debut with Dileep's 'Kammara Sambhavam'? [PHOTO]|url=http://www.ibtimes.co.in/after-siddharth-tamil-actress-tamannaah-make-malayalam-debut-dileeps-kammara-sambhavam-690421|accessdate=8 January 2018|work=[[International Business Times]]|date=19 August 2016}}</ref> എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിന്റെ നിർമ്മാണം 2017 ജൂലൈയിൽ തമിഴ്നാട്ടിലെ [[തേനി|തേനിയിൽ]] ചിത്രീകരണം നടത്തുന്നതിനിടെ നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് ചെറിയ ഇടവേളയ്ക്കു ശേഷം 2017 ഒക്ടോബർ 9ന് [[മലപ്പുറം|മലപ്പുറത്തെ]] [[വേങ്ങര|വേങ്ങരയിൽ]] ചിത്രീകരണം പുനരാരംഭിച്ചു. ഒക്ടോബർ 20-ന് ദിലീപ് [[എറണാകുളം ജില്ല|എറണാകുളത്തെ]] [[മലയാറ്റൂർ|മലയാറ്റൂരിൽ]] വച്ച് ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയുണ്ടായി.<ref>{{cite news|author=Express Web Desk|title=Dileep to return to work soon, shooting for Kammara Sambhavam resumes|url=http://indianexpress.com/article/entertainment/malayalam/dileep-to-return-to-work-soon-shooting-for-kammara-sambhavam-resumes-4881967/|accessdate=8 January 2018|work=[[The Indian Express]]|date=9 October 2017}}</ref> 2017 ഡിസംബറിൽ [[ചെന്നൈ|ചെന്നൈയിലും]] ചലച്ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു.<ref>{{cite news|title=Shoot for Dileep's 'Kammara Sambhavam' to be completed soon|url=https://www.thenewsminute.com/article/shoot-dileeps-kammara-sambhavam-be-completed-soon-72467|accessdate=8 January 2018|work=[[The News Minute]]|date=1 December 2017}}</ref>
 
ചിത്രത്തിന്റ ട്രെയിലർ 2018 മാർച്ച് 28-ന് ഔദ്യോഗികമായി പുറത്തിറങ്ങി.
==ഓഡിയോ ലോഞ്ച്==
ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് 2018 ഏപ്രിൽ 2-ന് നടന്നു. മലയാള ചലച്ചിത്ര അഭിനേതാവ് നിവിൻ പോളിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിലെ അഭിനേതാക്കളായ [[ദിലീപ്]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[നമിത പ്രമോദ്]], [[മുരളി ഗോപി]], [[ശ്വേത മേനോൻ]] തുടങ്ങിയവരും ചലച്ചിത്ര പ്രവർത്തകരായ [[ജോഷി]], [[അരുൺ ഗോപി]], [[ബ്ലെസി]], [[ലാൽ ജോസ്]], [[സണ്ണി വെയ്ൻ]] എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് [[ഗോപി സുന്ദർ|ഗോപി സുന്ദറാണ്]].
"https://ml.wikipedia.org/wiki/കമ്മാര_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്