"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ക്ഷേത്രങ്ങളിലും, പള്ളികളിലും, പണ്ട് ഭരിച്ച...
(വ്യത്യാസം ഇല്ല)

13:01, 13 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷേത്രങ്ങളിലും, പള്ളികളിലും, പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമര്‍ചിത്രങ്ങള്‍ എന്ന് പറയുന്നത്.[1] കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്, എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, ചാണകം, വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.


ചരിത്രം

‌‌‌കേരളത്തിലെ ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു വര്‍ഷത്തെ പഴക്കമുണ്ട്.[2]

ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം[3], കോഴിക്കോട് തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.

ചുമര്‍ചിത്രകലയുള്ള ക്രൈസ്തവ ദേവാലയങ്ങള്‍

അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി

ചുമര്‍ചിത്രകലയുള്ള കൊട്ടാരങ്ങള്‍

പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം


അവലംബം


പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ചുമർചിത്രകല&oldid=277260" എന്ന താളിൽനിന്ന് ശേഖരിച്ചത്