"കുന്നംകുളം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[തൃശ്ശൂർ ജില്ല]]യിൽ പുതുതായി രൂപം കൊണ്ട താലൂക്കാണ് '''കുന്നംകുളം താലൂക്ക്'''. [[കുന്നംകുളം]] പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. 2017-ലെ [[കേരള സർക്കാർ]] ബഡ്ജറ്റിൽ അനുവദിച്ച കുന്നംകുളം താലൂക്ക് 2018 മാർച്ച് 31-നാണ് നിലവിൽ വന്നത്. പഴയ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ഭാഗങ്ങളായിരുന്ന [[കുന്നംകുളം നഗരസഭ]]യും [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ]], [[ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്|ചൊവ്വന്നൂർ]], [[കടവല്ലൂർ ഗ്രാമപഞ്ചായത്ത്|കടവല്ലൂർ]], [[കടങ്ങോട് ഗ്രാമപഞ്ചായത്ത്|കടങ്ങോട്]], [[പോർക്കുളം ഗ്രാമപഞ്ചായത്ത്|പോർക്കുളം]], [[കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്|കണ്ടാണശ്ശേരി]], [[എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്|എരുമപ്പെട്ടി]], [[വേലൂർ ഗ്രാമപഞ്ചായത്ത്|വേലൂർ]] എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ താലൂക്ക്.
 
തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. താലൂക്കിന്റെ അസാമാന്യമായ വലുപ്പവും തന്മൂലം പ്രദേശവാസികൾക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളുമായിരുന്നു അതിനുള്ള കാരണം. പല തവണ ഇത് ചർച്ചയ്ക്കെടുത്തിരുന്നെങ്കിലും അപ്പോഴൊക്കെ ഇത് തള്ളിക്കളയുകയായിരുന്നു. തുടർന്ന്, 2017-ലെ ബഡ്ജറ്റിലാണ് ഇത് അംഗീകരിച്ചത്. ഏറെ ആഹ്ലാദത്തോടെയാണ് കുന്നംകുളം നിവാസികൾ ഈ വാർത്ത സ്വീകരിച്ചത്.
 
2017 ഡിസംബർ 7-ന് താലൂക്കിന്റെ രൂപരേഖയിൽ തീരുമാനം വന്നു. തലപ്പിള്ളി താലൂക്കിൽ പെട്ട എട്ട് ഗ്രാമപഞ്ചായത്തുകൾക്കും ഒരു നഗരസഭയ്ക്കുമൊപ്പം [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ താലൂക്കിലെ]] [[തോളൂർ ഗ്രാമപഞ്ചായത്ത്|തോളൂർ]], [[കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്|കൈപ്പറമ്പ്]] പഞ്ചായത്തുകളും [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിലെ]] [[വടക്കേക്കാട് ഗ്രാമപഞ്ചായത്ത്|വടക്കേക്കാട്]] പഞ്ചായത്തും കൂട്ടിച്ചേർത്ത് താലൂക്ക് രൂപീകരിയ്ക്കാനായിരുന്നു അതിലെ തീരുമാനം. എന്നാൽ, ഇത് വൻ വിമർശനത്തിന് വഴിയാക്കി. തുടർന്ന്, തലപ്പിള്ളി താലൂക്ക് ഭാഗങ്ങൾ മാത്രം കൂട്ടിച്ചേർക്കാൻ തീരുമാനമാകുകയായിരുന്നു. 2018 മാർച്ച് 31-ന് [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രി]] [[പിണറായി വിജയൻ]], [[കുന്നംകുളം നിയമസഭാമണ്ഡലം|സ്ഥലം എം.എൽ.എ.യും]] സംസ്ഥാന വ്യവസായമന്ത്രിയുമായ [[എ.സി. മൊയ്തീൻ]] എന്നിവർ ചേർന്ന് താലൂക്ക് ഉദ്ഘാടനം ചെയ്തു. കുന്നംകുളം കക്കാട്ടുള്ള മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലാണ് താലൂക്കിന്റെ താത്കാലിക ആസ്ഥാനം പ്രവർത്തിയ്ക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കുന്നംകുളം_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്