"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|website =
}}
അഞ്ചുവീതം കൃതികളുടെ കൂട്ടങ്ങളായി [[പഞ്ചരത്നകീർത്തനങ്ങൾ|പല പഞ്ചരത്നകൃതികളും]] രചിച്ചിട്ടുണ്ടെങ്കിലും [[ത്യാഗരാജൻ|ശ്രീ. ത്യാഗരാജ സ്വാമികളുടെ]] (1767-1847) സംഗീത സൃഷ്ടികളിൽ ഏറ്റവും പ്രശസ്തമായി തീർന്നവയാണ് അദ്ദേഹത്തിന്റെ '''ഘനരാഗപഞ്ചരത്നകൃതികൾ'''. [[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീ]] എന്നീ ഘനരാഗങ്ങളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇവയൊന്നും തന്നെ എട്ടു ഗന്ധ പല്ലവിക്ക് സമാനമായ അംഗവിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നില്ല. രാഗവിസ്താരത്തിൽ അനന്ത സാദ്ധ്യതകളുള്ള ത്യാഗരാജ കൃതികളാണ് ഘനരാഗങ്ങൾ. [[ആദിതാളം|ആദിതാളത്തിലുള്ള]] ഇവയിൽ [[നാട്ട|നാട്ടയിലെ]] [[ജഗദാനന്ദകാരക]], [[ഗൗള]]യിലെ [[ഡുഡുകുഗല]], [[വരാളി]]യിലെ [[കനകനരുചിര]], [[ആരഭി]]യിലെ [[സാദിഞ്ചനേ]], [[ശ്രീരാഗം|ശ്രീരാഗത്തിലെ]] [[എന്തരോ മഹാനുഭാവുലു]] എന്നിവയാണ് ഘനരാഗപഞ്ചരത്നകൃതികൾ. ഏത് രാഗത്തിന്റെ സ്വരൂപം, അതിന്റെ ഘനം, അതായത് താനം അഥവാ മധ്യകാലം പാടുമ്പോൾ വളരെ സ്പഷ്ടമായി ദ്യോതിക്കപ്പെടുന്നുവോ അത് [[ഘനരാഗം]] (ഘനരാഗങ്ങൾ-[[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീരാഗം|ശ്രീ]], [[കേദാരം]], [[നാരായണഗൗള]], [[രീതിഗൗള]], [[സാരംഗനാട്ട]], [[ഭൗളി]]). ത്യാഗരാജ സ്വാമികൾ ജീവിതത്തിന്റെ മദ്ധ്യ കാലഘട്ടത്തിലാണ് ഘനരാഗ പഞ്ചരത്നകൃതികളുടെ രചന നിർവ്വഹിച്ചത്. ഈ കൃതികൾ എല്ലാം തന്നെ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
 
[[ഭൈരവി]]യിലുള്ള രാമ കോദണ്ഡരാമ, ബുധ ബംഗളയിലുള്ള മാറുവ രഘുരാമ, [[പൂർണ്ണചന്ദ്രിക (രാഗം)|പൂർണ്ണചന്ദ്രിക]]യിലുള്ള [[തെലിസിരാമ]], [[സൗരാഷ്ട്ര (രാഗം)|സൗരാഷ്ട്രയിലുള്ള]] നീ രാമ രാമ, [[ഈശമനോഹരി]]യിലുള്ള മാനസ ശ്രീരാമ, [[പന്തുവരാളി]]യിലുള്ള അപരാമഭക്തി, [[ഗാംഗേയഭൂഷണി]]യിലുള്ള യെവരേ രാമായനിസരി, രാഗപഞ്ജരിയിലുള്ള സർവഭൗമസകിത എന്നിങ്ങനെ ത്യാഗരാജൻ രാമഭക്തിയിൽ ചിട്ടപ്പെടുത്തിയ കൃതികൾ ഏറെയാണ് .