"കാലഭൈരവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
പരമശിവന്റെ ഒരു പ്രചണ്‌ഡ രൂപമാണ് '''കാലഭൈരവൻ''' (സംസ്കൃതം:'''काल भैरव''') അഥവാ "ഭൈരവൻ". വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. <ref>For Bhairava form as associated with terror see: Kramrisch, p. 471.</ref> ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.
 
സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. പരബ്രഹ്മസ്വരൂപനായ മഹാദേവന്റെ രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ പ്രധാനിയാണ്‌ കാലഭൈരവൻ. മഹേശ്വരൻ ഈ രൂപത്തിൽ ബ്രഹ്മാവിന്റെ അഹങ്കാരത്തിന്റെ പ്രതീകമായ അഞ്ചാമത്തെ ശിരസ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ സങ്കൽപ്പിക്കാറുണ്ട്. കാവൽദൈവമായ കാലഭൈരവനെ ആരാധിച്ചാൽ കാലദോഷങ്ങളും ആപത്തുകളും ഒഴിയുമെന്നാണ് വിശ്വാസം. സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ ആദിപരാശക്തി കുടികൊള്ളുന്ന ശക്തിപീഠങ്ങളുടെശക്തിപീഠക്ഷേത്രങ്ങളുടെ സംരക്ഷണമൂർത്തിയായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നു. കാശിയിലെ (വാരാണസി) കാലഭൈരവക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂരിലുള്ള "പറശ്ശിനിക്കടവ് മുത്തപ്പൻ", കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിലെ "ക്ഷേത്രപാലകൻ" എന്നിവർ കാലഭൈരവന്റെ സങ്കല്പം ആണെന്ന് കണക്കാക്കപ്പെടുന്നു. <ref>http://astrologypredict.com/special-category.php?page=Lord%20of%20Time%20-%20Lord%20Kala%20Bhairava</ref>
 
== വേഷം ==
"https://ml.wikipedia.org/wiki/കാലഭൈരവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്