"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് '''ലൈംഗിക വിദ്യാഭ്യാസം''' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, പ്രത്യുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗിക സംതൃപ്തി, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പ്രണയം, വിവിധ ലിംഗവിഭാഗങ്ങളും അവരുടെ ലൈംഗിക പ്രത്യേകതകളും,സുരക്ഷിത ലൈംഗിക ബന്ധം, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.<ref>http://www.advocatesforyouth.org/sex-education-home</ref> അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ് മുതലായ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗിക വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് കുട്ടികളിൽ പീഡനശ്രമങ്ങളെ ചെറുക്കുവാനും കൗമാരക്കാരിൽ ശാരീരികമായ മാറ്റങ്ങളെ മനസിലാക്കുവാനും സഹായകരമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ബലാത്സംഗങ്ങളും അനാവശ്യ ഗർഭധാരണവും ദാമ്പത്യപ്രശ്നങ്ങളുംദാമ്പത്യകലഹങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു.
==അവലംബം==
<references/>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2767120" എന്ന താളിൽനിന്ന് ശേഖരിച്ചത്