"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (→‎അവലംബം: {{commons category|Elamaram Kareem}})
[[മാവൂർ | മാവൂരിലെ]] ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ [[മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി | മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ]] ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് [[തിരുവനന്തപുരം]] വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.<ref name="niyamasabha" />
 
1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലാ]] കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് എളമരം.ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു കരീം.<ref name="niyamasabha" />
 
1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. [[സി.പി.ഐ. (എം)]] സംസ്ഥാന കമ്മിറ്റി അംഗമാണ്.<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/എളമരം-കരീം |title=എളമരം കരീം |publisher=LDF Keralam |accessdate=27 December 2011}}</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2762984" എന്ന താളിൽനിന്ന് ശേഖരിച്ചത്