"അടുക്ക് (ദത്തസങ്കേതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം വിപുലമാക്കുന്നു.
No edit summary
വരി 2:
 
അടുക്കുകൾ എപ്പോഴും രേഖീയമായിക്കൊള്ളണമെന്നില്ല. ഒന്നിലധികം പരിമാണങ്ങളുള്ള അടുക്കുകളും സർവ്വസാധാരണമാണ്. ഒരു ക്ലാസുമുറിയിലെ ഹാജർ പട്ടികയെ കമ്പ്യൂട്ടർ മെമ്മറിയിൽ സൂക്ഷിക്കാൻ രണ്ടു പരിമാണങ്ങളുള്ള ഒരടുക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു പരിമാണം വച്ച് വിദ്യാർത്ഥിനികളുടെ പേരുകളും മറ്റേ പരിമാണം വച്ച് അദ്ധ്യയനമാസത്തിലെ ദിവസങ്ങളും സൂചിപ്പിക്കാം. ഇങ്ങനെയുള്ള അടുക്കുകളിലെ അംഗങ്ങളെ കുറിക്കാനുള്ള സ്ഥാനാങ്കങ്ങളിൽ രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ക്ലാസുമുറി ഉദാഹരണത്തിലേക്ക് മടങ്ങുകയാണെങ്കിൽ, കനി എന്ന പെൺകുട്ടിയുടെ പതിനഞ്ചാം തിയ്യതിയിലെ ഹാജർനിലയെ കുറിക്കുവാൻ (കനി, 15) എന്ന ഇരട്ടസ്ഥാനാങ്കം ഉപയോഗിക്കാം.
 
ഒരു സ്ഥാനാങ്കത്താൽ സൂചിപ്പിക്കപ്പെടുന്ന ഒരംഗത്തെ ലഭിക്കാൻ ഒരു സ്ഥിരസമയം മതിയാകും എന്നതാണ് അടുക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. വിശദമായിപ്പറയുകയാണെങ്കിൽ, അടുക്കിലെ ഒരു നിശ്ചിതസ്ഥാനത്തെ അംഗത്തെ എടുക്കുവാനുള്ള സമയം അടുക്കിന്റെ വലുപ്പമനുസരിച്ച് മാറുന്ന ഒന്നല്ല. കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ ഭാഷയിൽ, അടുക്കിലെ സ്ഥാനാങ്കം തന്നിട്ടുണ്ടെങ്കിൽ, ആ സ്ഥാനാങ്കം കുറിക്കുന്ന അംഗത്തെ ലഭിക്കുവാൻ / എടുക്കുവാൻ <math>O(1)</math> സമയമേ വേണ്ടൂ.
 
===ഔപചാരിക നിർവ്വചനം===
Line 7 ⟶ 9:
അടുക്കുകളെ ഇംഗ്ലീഷിലെ വലിയക്ഷരങ്ങൾ വച്ചാണ് പൊതുവേ കുറിക്കുന്നത്. ഉദാഹരണത്തിന് <math>A[1..100]</math>എന്ന ചിഹ്നം <math>100</math> അംഗങ്ങളുള്ള ഒരു രേഖീയ അടുക്കിനെ സൂചിപ്പിക്കുന്നു. അതിലെ <math>25</math> ആമത്തെ അംഗത്തെ കുറിക്കാൻ <math>A[25]</math> എന്ന പ്രതീകം ഉപയോഗിക്കാം. രണ്ടു പരിമാണങ്ങളുള്ള ഒരു അടുക്കിനെ ഇതുപോലെത്തന്നെ <math>A[1..100][1..200]</math>എന്ന പ്രതീകം വച്ച് സൂചിപ്പിക്കാം. ഈ അടുക്കിന് <math>100</math> വരികളും <math>200</math> നിരകളുമുണ്ട്. ഇതിലെ മൊത്തം അംഗങ്ങളുടെ എണ്ണം <math>100 \times 200 = 20000</math> ആണ്. ഇതിലെ മുപ്പതാമത്തെ വരിയിലെ നാൽപ്പത്തഞ്ചാമത്തെ അംഗത്തെ <math>A[30][45]</math>എന്നു കുറിക്കുന്നു.
 
പൊതുവിൽ പറഞ്ഞാൽ, <math>k</math> പരിമാണങ്ങളുള്ള <math>B[1..n_1][1..n_2][1..n_3]..[1..n_k]</math> എന്ന അടുക്കിലെ വസ്തുക്കളുടെ എണ്ണം <math>n_1 \times n_2 \times n_3 \times \dots \times n_k </math>ആണ്. ഇതിലെ ഒരു നിശ്ചിത അംഗത്തെ കുറിക്കുവാൻ <math>B[x_1][x_2]\dots[x_k]</math> എന്ന പ്രതീകമുപയോഗിക്കാം.
 
=== അടുക്കുകൾ അൽഗോരിതങ്ങളിൽ ===
പല അൽഗോരിതങ്ങളിലും ദത്തസങ്കേതമായി അടുക്കുകളാണ് ഉപയോഗിക്കുന്നത്. സ്ഥാനാങ്കങ്ങളാൽ സൂചിതമായ അംഗങ്ങളെ എടുക്കാൻ സ്ഥിരസമയം മതിയാകും എന്ന പ്രത്യേകതയാണ് ഈ അഭികാമ്യതയ്ക്ക് നിദാനം.
[[വർഗ്ഗം:കമ്പ്യൂട്ടിങ്ങ്‌]]
"https://ml.wikipedia.org/wiki/അടുക്ക്_(ദത്തസങ്കേതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്