"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Thefalloftheberlinwall1989.JPG നെ Image:West_and_East_Germans_at_the_Brandenburg_Gate_in_1989.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDelinker|CommonsDelin...
വരി 31:
 
[[യൂറോപ്പ്|യൂറോപ്പിന്റെ]] പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ '''ജർമ്മനി''' (ഔദ്യോഗിക നാമം: '''ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി''', [[ജർമ്മൻ ഭാഷ|ജർമൻ ഭാഷ]]<nowiki/>യിൽ : Bundesrepublik Deutschland) . ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. [[ഡെന്മാർക്ക്‌]], [[ഓസ്ട്രിയ]], [[സ്വിറ്റ്സർലാന്റ്]], [[ഫ്രാൻസ്‌]], [[ബെൽജിയം]], [[നെതർലന്റ്സ്]], [[ലക്സംബർഗ്]], [[പോളണ്ട്]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌]] എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
357,021 ചതുരശ്ര കി മീറ്ററിൽ (137,847 ചതുരശ്ര മൈൽ) പരന്നു കിടക്കുന്ന ഈ രാജ്യം 16 സംസ്ഥാനങ്ങൾ ചേർന്നവയാണ്‌. പരക്കെ മിതശീതോഷ്ണകാലാവസ്ഥയാണ് ഇവിടെ ഉള്ളത്.81.5 ദശലക്ഷം നിവാസികളുമായി ജർമ്മനിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും ജനസംഖ്യയുള്ള അംഗം. [[ബെർലിൻ]] ആണ്‌ രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.രാഷ്ട്രപതി രാജ്യത്തലവനും ചാൻസ്‍ലർ ഭരണത്തലവനും ആണ്. അമേരിക്ക കഴിഞ്ഞാൽ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജർമ്മനിയാണ്.
 
വിവിധ [[ജർമ്മൻ ഗോത്രങ്ങൾ]] [[ക്ലാസിക്കൽ യുഗം]] മുതൽക്കു തന്നെ ഉത്തരജർമ്മനിയെ സ്വായത്തമാക്കിയിരുന്നു. [[ജർമ്മാനിയ]] എന്ന ഒരു പ്രദേശത്തെ പറ്റി 100 എ ഡി ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. [[കുടിയേറ്റ കാലഘട്ടം|കുടിയേറ്റ കാലഘട്ടത്തിൽ]] ജർമ്മൻ ഗോത്രങ്ങൾ ദക്ഷിണ ദിശയിലേക്കു വ്യാപിക്കാൻ തുടങ്ങി. 10ആം നൂറ്റാണ്ടിന്റെ ആരംഭകാലത്തിൽ ജർമ്മൻ പ്രദേശങ്ങൾ [[വിശുദ്ധ റോമൻ സാമ്രാജ്യം|വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ]] കേന്ദ്രമായി രൂപീകരിച്ചിരുന്നു. 16 ആം നൂറ്റാണ്ടിൽ ഉത്തരജർമ്മനിയിലെ പ്രദേശങ്ങൾ [[പ്രൊറ്റെസ്റ്റന്റ് നവീകരണം|പ്രൊറ്റെസ്റ്റന്റ് നവീകരണത്തിന്റെ]] കേന്ദ്രമാവുകയും ചെയ്തു.
വരി 41:
1993 ഇലെ യൂറോപ്യൻ യൂണിയന്റെ ഒരു സ്ഥാപകാംഗമാണ് ജർമ്മനി. [[ഐക്യരാഷ്ട്രസഭ]], [[നാറ്റോ]], [[ജി-8 രാജ്യങ്ങൾ|ജി8]], [[ജി20]] എന്നിവയിൽ അംഗമാണ്‌. ദേശീയ സൈനിക ചെലവ് ലോകത്തിലെ ഉയർന്ന ഒമ്പതാമ്മത്തെയാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ജർമ്മനി എക്കാലവും [[കലാകാരന്മാർ]], [[തത്ത്വചിന്തകർ]], [[സംഗീതജ്ഞർ]], [[കളിക്കാർ]], [[സംരംഭകർ]], [[ശാസ്ത്രജ്ഞർ]] തുടങ്ങിയവരെ സ്വാധീനിച്ചിട്ടുണ്ട്.
 
= പദോൽപ്പത്തി =
= പദോത്പത്തി =
ജർമ്മനി എന്ന ആംഗലേയ പദത്തിന്റെ ഉദ്ഭവം ലാറ്റിൻ പദമായ ജെർമാനിയയിൽ നിന്നാണ്. [[റൈൻ|റൈനിന്റെ]] പൂർവ ഭാഗത്തു ജർമ്മാനിക് ജനതകൾ ജീവിച്ചിരുന്ന പ്രദേശത്തെ വിശേഷിപ്പിക്കാൻ [[ജൂലിയസ് സീസർ]] മുതലുള്ളവർ ഉപയോഗിച്ചിരുന്ന വാക്കാണിത്.
 
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്