"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
ആലീസ് ഒരു സാംസ്കാരിക ചിഹ്നമായി തിരിച്ചറിയപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ സാധാരണ ബാലകഥാപാത്രങ്ങളിൽ നിന്നുള്ള വഴിമാറലായി ആലീസ് വിശേഷിപ്പിക്കപ്പെട്ടു. രണ്ട് ആലിസ് പുസ്തകങ്ങളുടേയും വിജയം, ആലീസിന്റെ പ്രകൃതത്തിലുള്ള കഥാപാത്രത്തെ കേന്ദ്രീകരിച്ച് അനേകം തുടർ കഥകൾ, പാരഡികൾ, അനുകരണങ്ങൾ എന്നിവയുടെ രചനകൾക്ക് പ്രചോദനമായി. വിമർശനാത്മകമായ നിരവധി സമീപനങ്ങളിലൂടെ അവൾ വ്യാഖ്യാനിക്കപ്പെട്ടു. നിരവധിയാളുകളെ സ്വാധീനിച്ച വാൾട്ട് ഡിസ്നിയുടെ സിനിമയിലടക്കം (1951) അനേകം അനുകരണങ്ങളിലും ഭാവനകളിലും പ്രത്യക്ഷപ്പെട്ടു. ആലീസിന്റെ സ്വാധീനംമൂലം അവൾ തുടർച്ചയായി പുനർരൂപകൽപ്പന ചെയ്യപ്പെട്ടു.<ref name="wiki"/>
 
==കഥാപാത്ര ചിത്രീകരണം==
[[File:Alice par John Tenniel 22.png|thumb|right|John Tenniel's illustration of Alice and the pig from ''Alice's Adventures in Wonderland'' (1865)]]
വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായാണ് ആലീസെന്ന കുട്ടിയെ കാരൾ അവതരിപ്പിക്കുന്നത്.<ref name="1001 book">{{cite book|author=Brennan, Geraldine|editor=[[Julia Eccleshare|Eccleshare, Julia]]|title=[[1001 Children's Books You Must Read Before You Grow Up]]|location=New York|publisher=[[Universe Publishing]]|page=411|isbn=9780789318763|oclc=}}</ref> മെയ് 4 ന് നടക്കുന്നതായി ചിത്രീകരിക്കുന്ന ആലിസിന്റെ അത്ഭുതലോകത്തിൽ ആലീസിന് ഏഴ് വയസ്സ് ആകുമെന്ന് കണക്കാക്കപ്പെടുന്നു (1865). ആലീസിന്റെ രണ്ടാം ഭാഗത്തിൽ (നവംബർ 4 നാണ് ഇത് നടക്കുന്നത്) ഏഴരവയസ്സാണ് തനിക്കെന്ന് ആലീസ് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് ആലീസ് പുസ്തകങ്ങളിലും രചയിതാവായ ലൂയിസ് കരോൾ തന്റെ കഥാപാത്രത്തിന്റെ ഭൗതിക വിവരണം നടത്തിയിട്ടില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്