"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
'''ദി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്''' ({{lang-hi|मुंबई शेयर बाज़ार}} '''{{IAST|Mumbaī Śeyar Bājār}}''') (പഴയ പേര്, ''ദി സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ''; ''[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]]'', അല്ലെങ്കില്‍ ''BSE'') എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. 2007 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്ത 4700 കമ്പനികള്‍ ഉണ്ട്. അതിനാല്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. <ref>[http://www.bseindia.com/about/st_key/list_cap_raised.asp BSE - Key statistics<!-- Bot generated title -->]</ref> ഇത് സ്ഥിതിചെയ്യുന്നത് മുംബൈയിലെ ദലാല്‍ സ്ട്രീറ്റിലാണ്. 2007 ഡിസംബര്‍ 31-ന് BSE-യില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ യു. എസ്. ഡോളര്‍ 1.79 ട്രില്യണ്‍ ആയിരുന്നു. സൌത്ത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ 10 എക്സേഞ്ചുകളില്‍ ഒരെണ്ണവുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. <ref>[http://www.world-exchanges.org/publications/EQU1107.pdf World Federation of Exchanges (2007)] "World Federation of Exchanges (2007)"</ref>
 
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത് 1875-ല്‍ ആണ്. 2008 ഏപ്രിലിലെ കണക്കനുസരിച്ച് എകദേശം 4895 ഇന്ത്യന്‍ കമ്പനികള്‍ ഈ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. <ref>[http://www.bseindia.com/about/st_key/list_cap_raised.asp BSE website,] "Listing and Capital Raised"</ref> മാത്രമല്ല വിപണനവ്യാപ്തിയും വളരെ കൂടുതലാണ്. [[സെന്‍സെക്സ്|ബി.എസ്.ഇ. സെന്‍സെക്സ്]] (BSE Sensex) ('''SENS'''itive ind'''EX''') എന്ന (ബി.എസ്.ഇ. 30 എന്നും അറിയപ്പെടുന്നു) സൂചികയാണ് ഇന്ത്യയിലും ഏഷ്യയില്‍ത്തന്നെയും വ്യാപാരത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത്അറിയപ്പെടുന്ന മാര്‍ക്കറ്റ് സൂചിക. ഷെയര്‍ വ്യാപാരത്തില്‍ മറ്റനേകം എക്സ്ചേഞ്ചുകള്‍ പങ്കെടുന്നുണ്ടെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
 
 
"https://ml.wikipedia.org/wiki/ബോംബെ_സ്റ്റോക്ക്_എക്സ്ചേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്