"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
*[[BSE Consumer Durables]]
*[[BSE Metal]]
 
==ബി.എസ്.ഇ. പ്രക്ഷേപണങ്ങള്‍==
 
[[ചിത്രം:BSE.jpg|right|thumb|200 px|ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]]
[[ചിത്രം:NDTV Profit's Screen at BSE.jpg|right|thumb|200 px|ബി.എസ്.ഇ. യില്‍ NDTV Profit എന്ന ന്യൂസ് ചാനലിന്റെ സ്ക്രീന്‍]]
[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ]] ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയൊരു സ്ക്രീനില്‍ ഷെയര്‍ മാര്‍ക്കറ്റിലെ അപ്പോഴുള്ള പുതിയ വിലവിവരങ്ങള്‍ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരിക്കും. അതുകൂടാറ്റെ ഇന്ത്യയിലെ മാത്രമല്ല തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വീഡിയോ സ്ക്രീന്‍ എന്നു വിശേഷിപ്പിക്കുന്ന എന്‍. ഡി. ടി. വി. പ്രോഫിറ്റ് എന്ന ചാനലിന്റെ വലിയൊരു സ്ക്രീനിലും അപ്പപ്പോള്‍ ഉള്ള അറിയിപ്പുകളും ഓഹരികളുടെ വിലവിവരങ്ങളും കാണിച്ചുകൊണ്ടിരിക്കും.
 
എന്‍. ഡി. ടി. വി. യുടെ മാനേജിംഗ് ഡയറക്ടര്‍, ഡോ. പ്രണോയ് റോയ് ആണ് 2006 ഡിസംബര്‍ 15 ന് ഈ സ്ക്രീന്‍ ഇവിടെ പ്രദര്‍ശിപ്പിക്കാനുള്ള തുടക്കം കുറിച്ചത്. ഈ പ്രക്ഷേപണം സാമ്പത്തിക മേഖലയുടെ അപഗ്രഥനത്തിന് സഹായിക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍, ശ്രീ. ദാമോദരന്‍ അഭിപ്രായപ്പെട്ടു.
 
ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റ് സൂചികയില്‍ വന്ന ഉയര്‍ച്ചതാഴ്ചകളും തീയതികളും താഴെ പറയുന്നു.
 
'''1000, ജൂലായ് 25, 1990'''
കമ്പനികളുടെ ലാഭവിഹിതം ഉയര്‍ന്നത് മൂലവും കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും മൂലം ജൂലായ് 25, 1990-ന് സെന്‍സെക്സ് 1,001 എന്ന നാലക്ക സംഖ്യയിലേക്ക് കുതിച്ചുകയറി.
 
'''2000, ജാനുവരി 15, 1992'''
1992 ജാനുവരി 15-ന് സെന്‍സെക്സ് 2,000 കടന്ന് 2020-ലെത്തി. അന്നത്തെ ധനകാര്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ ഡോ. മന്മോഹന്‍ സിംഗ് സാമ്പത്തികനയത്തില്‍ വരുത്തിയ ചില മാറ്റങ്ങള്‍ ഇതിനു വഴിതെളിച്ചു.
 
'''3000, ഫെബ്രുവരി 29, 1992'''
1992 ഫെബ്രുവരി 29-ന് ഓഹരി സൂചിക 3000 കടന്നു. അതിനു കാരണം അന്നത്തെ ധനകാര്യമന്ത്രി, ഡോ. മന്മോഹന്‍ സിംഗ് അവതരിപ്പിച്ച ബഡ്ജറ്റ് ഓഹരിവിപണിക്ക് ഏറെ ഗുണകരമായിരുന്നു എന്നതാണ്.
 
'''4000, മാര്‍ച്ച് 30, 1992'''
1992 മാര്‍ച്ച് 30-ന് ഓഹരി സൂചിക 4000 കടന്ന് 4091-ല്‍ എത്തി. അതിനു കാരണം കയറ്റുമതി-ഇറക്കുമതി നയങ്ങളില്‍ വന്ന ചില നല്ല മാറ്റങ്ങള്‍ മൂലമായിരുന്നു. ആ സമയത്താണ് ഹര്‍ഷദ് മേത്തയുടെ തട്ടിപ്പുമൂലം ഓഹരിവിപണിയില്‍ ക്രമരഹിതമായ മാറ്റങ്ങള്‍ സംഭവിച്ചത്.
 
'''5000, ഒക്ടോബര്‍ 8, 1999'''
പതിമൂന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചതിനേ തുടര്‍ന്ന് 1999 ഒക്ടോബര്‍ 8-ന് ഓഹരി സൂചിക 5000 കടന്നു.
 
'''6000, ഫെബ്രുവരി 11, 2000'''
2000 ഫെബ്രുവരി 11-ന് വിവരസാങ്കേതിക രംഗത്ത് വന്ന മാറ്റങ്ങള്‍ മൂലം ഓഹരിസൂചിക 6000 കടന്ന് 6006-ലെത്തി.
 
'''7000, ജൂണ്‍ 20, 2005'''
അംബാനി സഹോദരന്മാരുടെ വ്യവസായ സംരംഭങ്ങളേച്ചൊല്ലിയുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതോടെ നിക്ഷേപകരില്‍ പുതിയൊരു ഉണര്‍വ്വുണ്ടാവുകയും അതേത്തുടര്‍ന്ന് 2005 ജൂണ്‍ 20-ന് സൂചിക 7000 പോയിന്റ് കടക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ്, റിലയന്‍സ് എനെര്‍ജി, റിലയന്‍സ് ക്യാപ്പിറ്റല്‍, ഇന്ത്യന്‍ പെട്രോകെമിക്കത്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ ധാരാളം ലാഭം ഉണ്ടാക്കുകയും ചെയ്തു.
 
'''8000, സെപ്തംബര്‍ 8, 2005'''
2005 സെപ്തംബര്‍ 8-ന് വിദേശനിക്ഷേപകരുടെ അമിതമായ ഓഹരി വാങ്ങല്‍ മൂലം ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക 8000 കടന്നു.
 
'''9000, നവംബര്‍ 28, 2005'''
2005 നവംബര്‍ 28ന് സെന്‍സെക്സ് 9000 പോയന്റ് കടന്ന് 9000.32 എന്ന പോയിന്റിലെത്തി. ഇതും വിദേശനിക്ഷേപകരുടെ അമിതമായ ഓഹരിവാങ്ങല്‍ മൂലമായിരുന്നു.
 
'''10,000, ഫെബ്രുവരി 6, 2006'''
2006 ഫെബ്രുവരി 6-ന് സൂചിക 10,003-ല്‍ എത്തി.
 
'''11,000, മാര്‍ച്ച് 21, 2006'''
2006 മാര്‍ച്ച് 21ന് ഓഹരിസൂചിക 11,000 കടന്നു.
 
'''12,000, ഏപ്രില്‍ 20, 2006'''
2006 ഏപ്രില്‍ 20-ന് സൂചിക 12,000 കടന്ന് 12,040-ലെത്തി.
 
'''13,000, ഒക്ടോബര്‍ 30, 2006'''
2006 ഒക്ടോബര്‍ 30-ന് സെന്‍സെക്സ് 13,000 പോയിന്റ് കടന്ന് 13,024.26 പോയിന്റില്‍ എത്തി. 12000 പോയിന്റില്‍ നിന്നും 13,000 പോയിന്റില്‍ എത്താന്‍ 135 ദിവസം മാത്രമേ എടുത്തുള്ളൂ.
 
'''14,000, ഡിസംബര്‍ 5, 2006'''
2006 ഡിസംബര്‍ 5-ന് സെന്‍സെക്സ് 14,000 പോയിന്റ് കടന്ന് 14,028 പോയിന്റില്‍ എത്തി. 13000 പോയിന്റില്‍ നിന്നും 14,000 പോയിന്റില്‍ എത്താന്‍ 36 ദിവസം മാത്രമേ എടുത്തുള്ളൂ.
 
'''15,000, ജൂലായ് 6, 2007'''
2007 ജൂലായ് 6-ന് സെന്‍സെക്സ് 15,000 പോയിന്റ് കടന്ന് 15,005 പോയിന്റില്‍ എത്തി. 14000 പോയിന്റില്‍ നിന്നും 15,000 പോയിന്റില്‍ എത്താന്‍ ഏഴ് മാസം എടുത്തു.
 
'''16,000, സെപ്തംബര്‍ 19, 2007'''
2007 സെപ്തംബര്‍ 19-ന് പുതിയൊരു നാഴികക്കല്ല് സെന്‍സെക്സ് കുറിച്ചു. മാര്‍ക്കറ്റ് തുറന്ന് ഏതാനും മിനിട്ടുകള്‍ക്കകം 450 പോയിന്റുകള്‍ കൂടി ഓഹരി സൂചിക 16000 കടന്നു. 15000 പോയിന്റില്‍ നിന്നും 16000-ത്തിലേക്കെത്താന്‍ കേവലം 53 ദിവസം മാത്രമേ എടുത്തുള്ളൂ. നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക നിഫ്ടി ഏറ്റവും ഉയര്‍ന്ന 113 പോയിന്റ് ഉയര്‍ന്ന് 4659 രേഖപ്പെടുത്തി.
മാര്‍ക്കറ്റ് അടക്കുമ്പോള്‍ സെന്‍സെക്സ് 654 പോയിന്റ് കൂടി 16,323 പോയിന്റും നിഫ്ടി 186 പോയിന്റ് കൂടി 4,732 പോയിന്റും രേഖപ്പെടുത്തി.
 
'''17,000, സെപ്തംബര്‍ 26, 2007'''
17,000 പോയിന്റ് കടന്നുകൊണ്ട് സെന്‍സെക്സ് മറ്റൊരു നാഴികക്കല്ല് രേഖപ്പെടുത്തി.
 
'''18,000, ഒക്ടോബര്‍ 09, 2007'''
17,000 പോയിന്റില്‍ നിന്നും 8 ദിവസത്തിനകം 18000 പോയിന്റിലേക്ക് സെന്‍സെക്സ് കുതിച്ചുകയറി. കൂടാതെ 18,327 എന്ന ഏറ്റവും ഉയര്‍ന്ന പോയിന്റ് രേഖപ്പെടുത്തി.
 
'''19,000, ഒക്ടോബര്‍ 15, 2007'''
നാല് ദിവസങ്ങള്‍ക്കുള്ളില്‍ 1000 പോയിന്റ് കൂടി ഓഹരി സൂചിക 19000 പോയിന്റ് കടന്ന് 19,096-ല്‍ എത്തി. അതുപോലെ 242 പോയിന്റ് കൂടി നിഫ്ടിയും 5670 പോയിന്റിലെത്തി.
 
'''20,000, ഒക്ടോബര്‍ 29, 2007'''
19,000 പോയിന്റില്‍ നിന്നും 20,000 എന്ന പുതിയ ഉയരത്തിലേക്ക് വെറും പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ സൂചിക കടന്നു. ലാര്‍സന്‍ ആന്‍ഡ് ടാബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്, ഡി. എഫ്, സി. ബാങ്ക്, എസ്. ബി. ഐ. എന്നീ ഓഹരികള്‍ മാര്‍ക്കറ്റിന്റെ കുതിച്ചുകയറ്റത്തിനു കാരണമായി. നിഫ്ടി 5,922.50 പോയിന്റിലെത്തി.
കടപ്പാട്: www.rediff.com
 
'''21,000, ജനുവരി 8, 2008'''
2008 ജനുവരി 8-ന് ഓഹരി സൂചിക 21,000 കടന്നു. കമ്പനികളുടെ ലാഭം കൂടിയതും പുറത്തുനിന്നുള്ള ഓഹരി നിക്ഷേപകരുടെ തുടര്‍ച്ചയായ ഓഹരി നിക്ഷേപങ്ങളും സെന്‍സെക്സ് ഉയരാന്‍ സഹായിച്ചു.
 
'''15,200, ജൂണ്‍ 13, 2008'''
2008 ജാനുവരി 21 മുതല്‍ കുറഞ്ഞുകൊണ്ടിരുന്ന സെന്‍സെക്സ് 15,200 പോയിന്റിലെത്തി.
 
'''14,220, ജൂണ്‍ 25, 2008'''
സെന്‍സെക്സ് വീണ്ടും 13,731 പോയിന്റിലേക്ക് കുറഞ്ഞു.
 
'''12,822, ജൂലായ് 2, 2008'''
2008 ജൂലായ് 2-ന് വീണ്ടും 12,822.70 എന്ന പോയിന്റിലേക്ക് ഓഹരി സൂചിക ഇടിഞ്ഞു. ആറ് മാസം മുന്‍പ് ഓഹരി സൂചിക 21,206.70 പോയിന്റ് ആയിരുന്നതാണ് ഈ സമയത്തിനുള്ളില്‍ ഇത്രയും താഴേക്ക് കൂപ്പുകുത്തിയത്.
 
'''11801.70, ഒക്ടോബര്‍ 6, 2008'''
സെന്‍സെക്സ് 11,801.70 എന്ന പോയിന്റില്‍ അവസാനിച്ചു. രണ്ടുവര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്‌ന്ന പോയിന്റാണിത്.
 
'''10527, ഒക്ടോബര്‍ 10, 2008'''
ഒരു ദിവസത്തിനുള്ളില്‍ തന്നെ 800.51 പോയിന്റ് കുറഞ്ഞ് ഓഹരിസൂചിക 10,527 പോയിന്റില്‍ എത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോംബെ_സ്റ്റോക്ക്_എക്സ്ചേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്