"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
ശത്രുസൈന്യത്തിന്റെ നൗകകളെ ഇടിച്ചുനശിപ്പിക്കുകയായിരുന്നു പൗരാണികകാലത്തെ പ്രധാന യുദ്ധതന്ത്രം. ഇതിനായി നൗകകളുടെ മുൻഭാഗത്ത് നീണ്ട ലോഹദണ്ഡുകൾ ഘടിപ്പിക്കുമായിരുന്നു. നൗകകളിൽ ഉയരത്തിൽ ഒരു തട്ട് സജ്ജീകരിച്ച് അതിൽ സൈനികരെ വിന്യസിക്കുകയാണു ചെയ്തിരുന്നത്. കൂട്ടിയിടിക്കുശേഷം ഈ സൈനികർ ശത്രുനൗകയിലേക്കു ചാടി തുഴക്കാർക്കും സൈനികർക്കും നേരെ ആക്രമണം നടത്തുകയായിരുന്നു പതിവ്. മികച്ച രീതിയിൽ അമ്പെയ്യാൻ കഴിയുന്നവർ നാവികസേനകളിൽ അക്കാലത്ത് ഉണ്ടായിരുന്നു. കൂറ്റൻ അമ്പുകൾ എയ്തുവിടാൻ കവണകൾ (Catapult) ചില സേനകൾ ഉപയോഗിച്ചു. ശത്രുവിന്റെ നൗകയിലേക്ക് തീപ്പന്തങ്ങൾ എറിയാൻ 'ബാലിസ്റ്റ', 'ഒനാജർ' എന്നീ യന്ത്രങ്ങൾ റോമാക്കാർ ഉപയോഗിച്ചിരുന്നു. നോ: ആയുധങ്ങൾ. റോമൻ കപ്പലുകളുടെ മുൻഭാഗത്ത് ശത്രുവിന്റെ കപ്പലുകളെ കൊളുത്തിനിർത്താൻ കഴിയുന്ന ഒരു ലോഹക്കൊളുത്ത് ഉണ്ടായിരുന്നു. ഇരുമ്പിന്റെയും ഈയത്തിന്റെയും കൂർത്ത ചീളുകൾ ഇരുമ്പുകുഴലുകളിലൂടെ തൊടുക്കുന്നത് മറ്റൊരു പൌരാണിക യുദ്ധരീതിയായിരുന്നു. ഭാരം കുറഞ്ഞതും നീളമുള്ളതുമായ നൌകകളും യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു. എളുപ്പത്തിൽ ഗതി തിരിക്കാനും വേഗത കൂട്ടാനും ഇവയ്ക്കു കഴിഞ്ഞിരുന്നു.
===== നാവികസേന-പൗരാണിക ഭാരതത്തിൽ =====
നാവികസൈന്യങ്ങളെക്കുറിച്ചും യുദ്ധനൗകകളെക്കുറിച്ചും പ്രാചീന ഭാരതീയ കൃതികളിൽ ധാരാളം വിവരണങ്ങൾ ഉണ്ട്. ഇത്, അതിപുരാതനകാലത്തുതന്നെ ഇന്ത്യൻ പ്രദേശങ്ങളിൽ നാവികസേനകൾ നിലനിന്നിരുന്നതായി കാണിക്കുന്നു. ഋഗ്വേദത്തിൽ നൂറോളം തുഴക്കാരുള്ള യുദ്ധനൗകയെക്കുറിച്ച് പരാമർശമുണ്ട്. മഹാഭാരതത്തിൽ കൊടുങ്കാറ്റിനെയും എല്ലാവിധ ആയുധങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന ആയുധസജ്ജമായ ഒരു നൗകയിലാണ് പാണ്ഡവർ ഗംഗാനദി മുറിച്ചുകടക്കുന്നതായി വർണിച്ചിട്ടുള്ളത് (ആദിപർവം). ശാന്തിപർവത്തിൽ സർവസൈന്യത്തിലെ ഒരു അംഗമാണ് നാവികസേന എന്നു പറയുന്നു. നിഷാദസൈന്യം ഭരതന്റെ സൈന്യത്തോട് ഒരു നാവികയുദ്ധത്തിന് തയ്യാറെടുക്കുന്നതിനെക്കുറിച്ച് രാമായണത്തിൽ വിവരിക്കുന്നുണ്ട് (അയോദ്ധ്യാകാണ്ഡം). മനുസ്മൃതിയിൽ കടലിലൂടെ വരുന്ന ശത്രുക്കളെ നേരിടാൻ തോണികൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും പരാമർശമുണ്ട്.
ബി.സി. നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്തമൗര്യനാണ് മികച്ച രീതിയിൽ ഒരു നാവികസൈന്യത്തെ ഇന്ത്യൻ തീരങ്ങളിൽ ആദ്യമായി സംഘടിപ്പിച്ചത്. ചന്ദ്രഗുപ്തന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത് ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്ത രാജധാനിയിലെ ഗ്രീക്കു പ്രതിപുരുഷനായിരുന്ന മെഗസ്തനസ് (ബി.സി. 350-290) രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്ന കൌടില്യന്റെ അർഥശാസ്ത്രത്തിൽ 'നവദ്യക്ഷ' എന്ന സൈനികത്തലവന്റെ ചുമതലകളെപ്പറ്റി വിവരിക്കുന്നുണ്ട്. സമുദ്രയാത്രകൾ സുഗമമാക്കുക, കടൽക്കൊള്ളക്കാരെയും സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയാണ് ആ ചുമതലകൾ. മൗര്യചക്രവർത്തിയായ അശോകനും മികച്ച രീതിയിൽ നാവികസേന സജ്ജീകരിച്ചിരുന്നു. സിലോൺ, ഈജിപ്ത്, സിറിയ, മാസിഡോണിയ എന്നീ രാജ്യങ്ങളുമായി അശോകൻ മികച്ച നയതന്ത്രബന്ധങ്ങൾ ഉണ്ടാക്കിയത് നാവികസൈന്യത്തിന്റെ സഹായത്തോടെയായിരുന്നു.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്