"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 109:
നാവികസേനയുടെ ഏറ്റവും പ്രബലമായ ആയുധമാണ് മിസൈലുകൾ. ഉപരിതല കപ്പലുകളിൽനിന്നും മുങ്ങിക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നും വിവിധതരം മിസൈലുകളെ വിക്ഷേപിക്കുവാൻ കഴിയും. വലിയ അളവിൽ സ്ഫോടക വസ്തുക്കളെ വഹിക്കുന്ന ഇവയുടെ സഞ്ചാരത്തെ വിദൂരസ്ഥലത്തിരുന്നു നിയന്ത്രിക്കാനാകും. എയർ-ടു-എയർ, എയർ-ടു-സർഫസ്, സർഫസ്-ടു-സർഫസ് എന്നിങ്ങനെ മിസൈലുകളെ പൊതുവിൽ വർഗീകരിക്കാൻ കഴിയും.
 
==== ടോർപിഡോകൾ ====
മുങ്ങിക്കപ്പലുകൾ, മറ്റ് ഉപരിതലക്കപ്പലുകൾ എന്നിവയെ നശിപ്പിക്കാൻ ഇവയ്ക്കു കഴിയും. എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും കപ്പലുകളും ടോർപിഡോകളെ വിക്ഷേപിക്കാൻ ഉപയോഗിക്കാം. മിസൈലുകളോടു സാമ്യമുള്ള ഇവയ്ക്കു ജലത്തിനടിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ജലത്തിനടിയിൽവച്ച് ലക്ഷ്യവുമായി കൂട്ടിയിടിക്കുന്ന ഇത് ലക്ഷ്യത്തിൽ ഒരു ദ്വാരം വീഴ്ത്തുന്നു. ശത്രുവിന്റെ കപ്പൽ സൃഷ്ടിക്കുന്ന കാന്തമണ്ഡലം, ഒച്ച (noise), കമ്പനം എന്നിവയെയാണ് ഒരു ടോർപിഡോ അന്വേഷിക്കുന്നത്. സോണാർ സംവിധാനങ്ങൾ ടോർപിഡോകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്നു.
 
==== ഡെപ്ത്ത് ചാർജറുകളും ആന്റി സബ്മറൈൻ മോർട്ടാറുകളും ====
ജലത്തിനടിയിൽവച്ചു പൊട്ടിത്തെറിക്കുന്ന ബോംബുകളാണ് ഡെപ്ത്ത് ചാർജറുകൾ. ജലത്തിനടിയിലുള്ള ഒരു മുങ്ങിക്കപ്പലിനു മുകളിൽ ഇവയെ നിക്ഷേപിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഡെപ്ത്ത് ചാർജറുകൾ പ്രയോഗിക്കാൻ മുങ്ങിക്കപ്പലിന്റെ നേരെ മുകളിൽ എത്തേണ്ടതുണ്ട്. ഈ പ്രശ്നം ദൂരീകരിക്കുന്ന ബോംബുകളാണ് ആന്റി സബ്മറൈൻ മോർട്ടാറുകൾ. ഒരു പ്രത്യേക അകലത്തുനിന്ന് ഇവയെ പ്രയോഗിക്കാനാകും. സ്ക്വിഡുകൾ, ലിംബോസ് (Limbos) എന്നിവ വിവിധയിനം മോർട്ടാറുകളാണ്. മോർട്ടാറുകൾ പ്രയോഗിക്കാനുള്ള ബാരലുകൾ കപ്പലുകളുടെ അണിയത്തിനടുത്താണ് പൊതുവേ ഘടിപ്പിക്കാറുള്ളത്.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്