"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
ഏകദേശം 40, 50 വർഷങ്ങൾക്കുമുമ്പുവരെയാണ് എതിരാളികളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്തിരുന്ന ആ കറുത്ത കാലം നിലവിലുണ്ടായിരുന്നതെന്നു പറയാം. ഇത് മാന്ത്രികതയാലും അനുഷ്ഠാനങ്ങളാലും പ്രാപ്യമായ നിലയിലുള്ളതും ഒറ്റപ്പെട്ട കൊലപാതകങ്ങൾ നടത്തുകയും നടത്തുക എന്ന ലക്ഷ്യം മുൻനിറുത്തിയുമുള്ളതുമായിരുന്നു. ഒടി മറിയുക എന്നാൽ വേഷപ്രശ്ചന്നനാകുക എന്നാണ് അർത്ഥമാക്കുന്നത്. [[അമാവാസി|അമാവാസികളിൽ]] ഇവർ [[കാള|കാളകൾ]], [[പോത്ത്|പോത്തുകൾ]] തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവർപോലും ഭയപ്പെടുകയും രോഗഗ്രസ്ഥരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയൻ എന്ന പേര് വന്നത് എന്നും അനുമാനിക്കപ്പെടുന്നു. ഒടിയൻമാരുടെ ശല്ല്യം ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത് [[പാലക്കാട് ജില്ല|പാലക്കാട്]], [[തൃശ്ശൂർ|തൃശൂർ]], [[മലപ്പുറം]] ജില്ലകളിലായിരുന്നു. മലപ്പുറം ജില്ലയിലെ [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ]], [[വിളയൂർ ഗ്രാമപഞ്ചായത്ത്|വിളയൂർ]] ഭാഗങ്ങൾ ഇവയിൽ എടുത്തു പറയേണ്ടതാണ്. ഒടിയൻറെ ശല്യത്താൽ പൊറുതിമുട്ടിയ സ്ഥലമായിരുന്നു [[പേരടിയൂർ]] എന്ന ഗ്രാമം. [[വള്ളുവനാട്|വള്ളുവനാട്ടിൽ]] അക്കാലത്ത് കളരി അഭ്യാസികളായ ആളുകൾക്കിടയിലെ അതിശക്തിശാലികളും കൺകെട്ട് വിദ്യക്കാരുമായ ചിലർ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുമായിരുന്നു. വടക്കൻ കേരളത്തിൽ മാത്രമല്ല, ആന്ധ്രയിലും ഒരുകാലത്ത് ഒടിവിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
 
രൂപമാറ്റത്തെക്കുറിച്ചും പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഒടിമറിയുന്നവർക്ക് രൂപഭേദം സംഭവിക്കുന്നതല്ല, വെറുമൊര മാസ്മരികവിദ്യയിലൂടെ, കാഴ്ചക്കാർക്ക് മുന്നിൽ ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കപ്പെടുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു.
 
== ഒടിയന്റെ ഉത്ഭവം ==
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്