"അംനേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
അംനേഷ്യ
(വ്യത്യാസം ഇല്ല)

08:50, 17 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

അംനേഷ്യ എന്നത് തലച്ചോറിലെ ക്ഷതം, രോഗം അല്ലെങ്കിൽ മാനസിക ആഘാതം മൂലമുണ്ടാകുന്ന ഓർമ്മക്കുറവാണ്. വിവിധ സെഡേറ്റിവ് (മയക്കുന്ന) മരുന്നുകൾ, ഹിപ്നോട്ടിക് മരുന്നുകൾ കാരണവും അംനേഷ്യ താൽക്കാലികമായി ഉണ്ടാകാൻ ഇടയുണ്ട്. സംഭവിച്ച കേടുപാടുകളുടെ അളവനുസരിച്ച് പൂർണമായും അല്ലെങ്കിൽ ഭാഗികമായി ഓർമ്മ നഷ്ടപ്പെടാം. രണ്ട് പ്രധാന തരം അമെസെഷ്യ ഉണ്ട് റിട്രോഗ്രേഡ് അംനേഷ്യ, ആന്ററോ ഗ്രേഡ് അംനേഷ്യ. റിട്രോ ഗ്രേഡ്‌ അംനേഷ്യ എന്നത് ഒരു തീയതിക്ക് മുൻപായി, അപകടത്തിനോ ശസ്ത്രക്രിയയ്ക്ക് മുന്നേയോ സംഭവിച്ച കാര്യങ്ങൾ ഓർമ്മ ഇല്ലാത്ത അവസ്ഥയാണ്. ചില സാഹചര്യങ്ങളിൽ കാലങ്ങളോളമോ അല്ലാത്തവയിൽ മാസങ്ങൾ നീണ്ടും ഈ അവസ്ഥ നിലനിൽക്കും. ആന്റിഗ്രേഡ് അംനേഷ്യ എന്നത് താത്ക്കാലിക ഓർമ്മകളെ ദീർഘകാലത്തേക്ക് മാറ്റാൻ ഉള്ള കഴിവില്ലായ്മ ആണ്. ഇവ രണ്ടും വ്യത്യസ്തങ്ങളായ രോഗാവസ്ഥ അല്ല, ഇവ രണ്ടും ഒന്നിച്ചും കാണപ്പെടാം.

"https://ml.wikipedia.org/w/index.php?title=അംനേഷ്യ&oldid=2747307" എന്ന താളിൽനിന്ന് ശേഖരിച്ചത്