"ആലീസ് (ആലീസിന്റെ അത്ഭുതലോകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന [[ലൂയിസ് കാരൾ|ലൂയിസ് കാരളിന്റെ]] വിഖ്യാതമായ ബാലസാഹിത്യ നോവൽ [[ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ്|ആലീസിന്റെ അത്ഭുത ലോകം]], അതിന്റെ തുടർച്ചയായ നോവൽ [[ത്രൂ ദ് ലുക്കിങ് ഗ്ലാസ്|കണ്ണാടിയ്ക്കുള്ളിൽ]] എന്നിവയിലെ പ്രധാന കഥാപാത്രവും സങ്കല്പ സൃഷ്ടിയുമാണ് '''ആലീസ്''' എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ്, കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതായും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ആലീസിന്റെ അത്ഭുത ലോകത്തിന്റെ കഥ. ആദ്യ നോവലിലെ സംഭവങ്ങൾക്കും ആറുമാസങ്ങൾക്ക് ശേഷം ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും, അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാം നോവലിന്റെ പ്രതിപാദ്യം.
 
ഓക്സ്ഫോർഡിലെ ഐസീസ് എന്നറിയപ്പെടുന്ന തേംസ് നദിയിലൂടെ തോണിയിൽ നടത്തിയ ഉല്ലാസയാത്രക്കിടെയാണ് കാരൾ (യഥാർത്ഥ നാമം ചാൾസ് ഡോഡ്സൺ) ആദ്യമായി ഈ കഥ പറയുന്നത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരി ആലിസ് ലിഡൽ, ആലീസിന്റെ രണ്ട് സഹോദരിമാരായ ലൊറീന, എഡിത് എന്നിവരെ രസിപ്പിക്കാനായാണ് കാരൾ കഥ പറഞ്ഞത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ഹെൻറി ലിഡലിന്റെ മക്കളായിരുന്നു ഈ കുട്ടികൾ. അന്ന് 24 കാരനായിരുന്ന കാരൾ ഓക്സ്ഫോർഡിലെ ഗണിതശാസ്ത്ര അദ്ധ്യാപകനും. കാരളിന്റെ സുഹൃത്ത് കാനോൻ റോബിൻസൺ ഡക്ൿവർത്ത്ഡൿവർത്ത് ആയിരുന്നു ബോട്ട് തുഴഞ്ഞിരുന്നത്.<ref name="DB">{{cite web|title=Lewis Carroll's Oxford|url=http://www.discoverbritainmag.com/lewis_carroll_s_oxford_1_3081672/|website=Discover Britain|publisher=discoverbritainmag.com|accessdate=16 മാർച്ച് 2018}}</ref>
"https://ml.wikipedia.org/wiki/ആലീസ്_(ആലീസിന്റെ_അത്ഭുതലോകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്