"വ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.59.121.197 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
റ്റാഗുകൾ: മാറ്റിച്ചേർക്കൽ റോൾബാക്ക്
No edit summary
വരി 1:
{{prettyurl|BusinessTrade}}
[[പണം]] പ്രതിഫലമാക്കിക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രീയയാണ് '''വ്യാപാരം''' എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. [[ഉത്പാദകർ|ഉത്പാദകരിൽ]] നിന്നും [[ഉപഭോക്താക്കൾ|ഉപഭോക്താക്കളിലേക്ക്]] സാധനങ്ങളോ സേവനങ്ങളോ എത്തിച്ചേരുന്നതുവരെയുള്ള ആകെ പ്രവർത്തനങ്ങളാണ് വ്യാപാരത്തിൽ ഉൾപ്പെടുന്നത്. ഇങ്ങനെ സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നതിന് സഹായകമായ സംവിധാനമോ സ്ഥലമോ [[വിപണി]] എന്നറിയപ്പെടുന്നു. [[ബാർട്ടർ സമ്പ്രദായം]] ആണ് വ്യാപാരത്തിൻറെ ആദ്യ രൂപം. ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങൾക്ക് പകരം സാധനങ്ങളാണ് വിനിമയം ചെയ്തിരുന്നത്. എന്നാൽ ഈ സംവിധാനത്തിൽ സാധനങ്ങളുടെ യഥാർത്ഥ മൂല്യം കണക്കാക്കാൻ പറ്റില്ലായിരിന്നു.<ref.http://www.economicsdiscussion.net/money/barter-system-and-its-drawbacks/4056</ref> പണത്തിൻറെ ആവിർഭാവം ബാർട്ടർ സമ്പ്രദായത്തിൻറെ ഈ ന്യൂനതയ്ക്കൊരു പരിഹാരമായി. അങ്ങിനെയാണ് വ്യാപാരത്തിന് തുടക്കമായത്. വ്യാപാരം രണ്ട് വ്യക്തികൾ തമ്മിലോ രണ്ടിലധികം വ്യക്തികൾ തമ്മിലോ ആകാം.
[[വാണിജ്യം|വാണിജ്യാടിസ്ഥാനത്തിലോ]] അല്ലാതെയോ [[സേവനം|സേവനങ്ങളോ]] [[ഉല്പന്നങ്ങൾ|ഉല്പന്നങ്ങളോ]] [[ഉപഭോക്താവ്|ഉപഭോക്താക്കളിലേക്ക്]] [[വ്യവസായം]] നടത്തുന്നതിനെ '''വ്യാപാരം''' എന്നു പറയുന്നു. ഒരു രാജ്യത്തിനകത്ത് വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടക്കുന്ന വ്യാപാരത്തെ ആഭ്യന്തരവ്യാപാരമെന്നും ഇത്തരത്തിലുള്ള വ്യാപാരങ്ങൾ രാജ്യങ്ങൾ തമ്മിൽ നടക്കുമ്പോൾ അവയെ അന്താരാഷ്ട്ര വ്യാപാരമെന്നും പറയുന്നു.
==വിവിധതരം വ്യാപാരങ്ങൾ==
===മൊത്ത വ്യാപാരം===
[[ഉത്പാദകർ|ഉത്പാദകരിൽ]] നിന്നും [[ഉപഭോക്താക്കൾ|ഉപഭോക്താക്കളിലേക്ക്]] സാധനങ്ങളോ സേവനങ്ങളോ എത്തിച്ചേരുന്നതിനിടയിൽ പ്രവർത്തിക്കുന്നതാണ് മൊത്ത വ്യാപാരം (Wholesale). ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മൊത്ത വ്യാപാരികൾ എന്നു പറയുന്നു.
===ചില്ലറ വ്യാപാരം===
സാധനങ്ങളോ സേവനങ്ങളോ അതിൻറെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊടുക്കുന്ന വ്യാപാരമാണ് ചില്ലറ വ്യാപാരം (Retail). ഇങ്ങനെ ചെയ്യുന്നവർ ചില്ലറ വ്യാപാരികൾ എന്നറിയപ്പെടുന്നു.
===ആഭ്യന്തര വ്യാപാരം===
ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിനകത്ത് മാത്രമുള്ള വ്യാപാരമാണ് ആഭ്യന്തര വ്യാപാരം (Inernal trade). ആ രാജ്യത്തിനകത്ത് നിലനിൽക്കുന്ന നിയമങ്ങൾ ആണ് അത്തരം വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്‌.
===വിദേശ വ്യാപാരം===
ഒരു രാജ്യത്തിനകത്തുനിന്നും മറ്റുരാജ്യങ്ങളിലേക്ക് വ്യാപാരം നടത്തുന്നതിനെ വിദേശ വ്യാപാരം എന്നു പറയുന്നു (External trade) രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളാണ് ഇത് സാധ്യമാക്കുന്നത്.
===അന്താരാഷ്‌ട്ര വ്യാപാരം===
ഒന്നിലധികം രാജ്യങ്ങളിൽ വിപണികണ്ടെത്തി നടക്കുന്ന വ്യാപാരങ്ങളാണ് അന്താരാഷ്‌ട്ര വ്യാപാരം(International trade). അന്താരാഷ്‌ട്ര വാണിജ്യ കാരാറുകളും നിയമങ്ങളുമാണ് ഇത്തരം വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്‌.
===സ്വതന്ത്ര വ്യാപാരം===
[[ആഗോളവത്കരണം|ആഗോളവത്ക്കരണത്തിൻറെ]] ഫലമായി ഉടലെടുത്ത ഒരു സംവിധാനമാണ് സ്വതന്ത്ര വ്യാപാരം. കർശനമായ നിയന്ത്രണങ്ങളോ നികുതിവ്യവസ്ഥയോ ഇല്ലാത്ത സംവിധാനമാണിത്.<ref>http://www.bbc.com/news/business-38209407</ref>
===ഓൺലൈൻ വ്യാപാരം===
[[ഇന്റർനെറ്റ്|ഇന്റെർനെറ്റിൻറെ]] അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉടലെടുത്ത വ്യാപാരമാണിത്. ഇടനിലക്കാരില്ലാതെ ഉത്പാദകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത് വഴി ഉപഭോക്താക്കൾക്ക് വിലക്കുറവിൻറെ നേട്ടം ലഭിക്കുന്നു.<ref>http://www.stock-trading-warrior.com/History-of-Online-Stock-Trading.html</ref>
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വ്യാപാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്