"ദ സീക്രട്ട് ഇൻ ദെയർ ഐസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
25 വർഷത്തിന് ശേഷം റിക്കാർഡോ മൊറാലേസ് ബ്യൂണോസ്‌ ഐറെസിലെ ഒരു ഗ്രാമത്തിൽ ശാന്തമായ ഒരു ജീവിതം നയിക്കുന്നതായി മെനൻഡേസും എസ്പോസിറ്റോയും മനസ്സിലാക്കുന്നു. കൊലപാതക കേസിനോടുള്ള താൽപര്യം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട മൊറാലേസിനോട് എങ്ങനെ കഴിഞ്ഞ 25 വർഷം തന്റെ പ്രണയിനിയുടെ സാമീപ്യം ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞു എന്ന് എസ്പോസിറ്റോ ചോദിച്ചു. വളരെ നിർബന്ധിച്ചശേഷം ഇസിദോറോയെ 1975 ൽ തന്നെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി എന്ന മൊറാലേസ് വെളിപ്പെടുത്തി. എന്നാൽ ഈ മറുപടിയിൽ സംതൃപ്തി വരാതെ എസ്പോസിറ്റോ മൊറാലേസിനെ പിന്തുടരുന്നു. വീടിനോട് ചേർന്നുള്ള, പുറമെ നിന്ന് ശ്രദ്ധയിൽപെടാത്ത ഒരു ചെറിയ കെട്ടിടത്തിൽ, നിർമിച്ച ഒരു ഒരു താൽക്കാലിക ജയിൽമുറിയിൽ ഇസിദോറോയെ ജീവനോടെ കണ്ട എസ്പോസിറ്റോ ഞെട്ടുന്നു. അയാൾ മനുഷ്യസമീപ്യത്തിനായി കേഴുന്നു. എന്നാൽ ഇസിദോറോയെ ഒരിക്കലും വെറുതേ വിടില്ല എന്ന് മൊറാലേസ് എസ്പോസിറ്റോയെ അറിയിക്കുന്നു.
 
==അഭിനേതാക്കൾ==
* റിക്കാർഡോ ഡാരിൻ - ബെന്യാമിൻ എസ്പോസിറ്റോ
* സോളിഡാഡ് വിയ്യാമിൽ - ഐറീൻ മെനൻഡേസ് ഹേസ്റ്റിംഗ്സ്
* ഗില്ലെർമൊ ഫ്രാൻസെല്ല - പാബ്ലോ സാൻഡോവാൽ
* പാബ്ലോ റാഗൊ - റിക്കാർഡൊ മൊറാലെസ്
* ഹവിയേർ ഗൊഡീനൊ - ഇസിദോറൊ ഗോമെസ്
* മാരിയൊ അലാർകോൺ - ജഡ്ജ് ഫോർച്ചൂണ
* മരിയാനോ അർഹെന്തൊ - റൊമാനോ
* ഹോസെ ലൂയിസ് ഗൊയിയ - ഇൻസ്പെക്ടർ ബയിസ്
* കാർല ക്യുവേഡൊ - ലിലിയാൻ കൊളേറ്റൊ
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_സീക്രട്ട്_ഇൻ_ദെയർ_ഐസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്