"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,532 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
ബ്രിട്ടീഷ് ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പിനോട് ബന്ധപ്പെട്ട് തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ജനങ്ങളുടെയും അവരുടെ സാമൂഹ്യവും മതപരവുമായ സ്ഥിതിയേയും കണക്കാക്കുന്നതിനായി 1875 മെയ് 18-ന് കാനേഷുമാരി ആരംഭിച്ചു. ഈ കണക്കെടുപ്പ് ജനങ്ങളിൽ പ്രത്യേകിച്ചും താഴ്ന്നജാതികൾക്കിടയിൽ വലിയ രീതിയിൽ ആശങ്കയുണ്ടാക്കിയിരുന്നു. കണക്കെടുപ്പിനും മാസങ്ങൾക്കു മുൻപുതന്നെ അതിനെക്കുറിച്ചുള്ള വിളംബരം ഉണ്ടായിരുന്നു. അതിനെത്തുടർന്ന് പുതിയ നികുതികൾ അടിച്ചേൽപ്പിക്കുന്നതോ മുൻകാലങ്ങളിലേതുപോലെ തങ്ങളെ അടിച്ചമർത്തുന്നതിനോ, മിഷണറിമാരുടെയും മതപരിവർത്തനം നേടിയ തദ്ദേശീയരുടെ സഹായത്തോടുകൂടി ക്രിസ്ത്യാനികളെ കപ്പൽ കയറ്റി വിദേശത്തേയ്ക്ക് അയക്കുകയോ ചെയ്യും എന്നൊക്കെ പലരും ഭയപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ഭീതി ലഘൂകരിക്കുന്നതിനായി വീണ്ടും വീണ്ടും വിളംബരം പുറപ്പെടുവിക്കുകയും മിഷൻ പ്രവർത്തകർ മലയാളത്തിലും തമിഴിലും നോട്ടീസുകൾ ഉണ്ടാക്കി വിതരണം ചെയ്യുകയും എന്യൂമറേറ്റർമാരെ സഹായിക്കുന്നതിനായി അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. 23,11,379 ആണ് ഈ കണക്കെടുപ്പിൽ നിന്നും ലഭ്യമായ ജനസംഖ്യ. ഇതിൽ 17,02,805 പേർ ഹിന്ദുക്കളും 1,39,905 പേർ മുഹമ്മദീയരും 4,66,874 പേർ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശീയരായ ക്രിസ്ത്യാനികളും ആണെന്നു കണക്കാക്കി. ഇവരെകൂടാതെ 1,383 യൂറേഷ്യക്കാർ, 201 യൂറോപ്യന്മാർ, 154 യഹൂദന്മാർ എന്നിവരുടേയും കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിഭാഗം ക്രിസ്ത്യാനികൾ ഉള്ളതിനാൽ തിരുവിതാംകൂറിനെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള നാട്ടുരാജ്യമായി സ്ഥിരീകരിക്കുകയും ചെയ്തു. <ref name=Mateer>{{cite book|last1=[[സാമുവൽ മെറ്റീർ|റവ. സാമുവൽ മെറ്റീർ]]|first1= |title=Native Life of Travancore(1883)|date=|publisher=പരിഭാഷ:ഞാൻ കണ്ട കേരളം (2005), എ.എൻ. സത്യദാസ്, ആരോ ബുക്സ്, ധനുവച്ചപുരം|location=തിരുവനന്തപുരം|accessdate=15 മാർച്ച് 2018}}</ref>
 
1875-ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ വിസ്തീർണ്ണം 6,731 ചതുരശ്ര നാഴികയായി കണക്കാക്കിയിട്ടുണ്ട്. ശരാശരി ജനസംഖ്യ ചതുരശ്രനാഴികയ്ക്ക് 343 പേർ എന്ന കണക്കിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തീരദേശത്തെ ജനങ്ങളുടെ എണ്ണം ച.നാഴികയ്ക്ക് 1280 വരെയും ഉൾനാടൻ പ്രദേശങ്ങളിലേത് 37 വരെയുമാണ്. 100 പുരുഷന്മാർക്ക് 110 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീപുരുഷ അനുപാതമെങ്കിലും 100 ആൺകുട്ടികൾക്ക് 85 പെൺകുട്ടികൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനസംഖ്യയിൽ ശരാശരി 5.74 ശതമാനം ആളുകൾക്ക് എഴുതാനും വായിക്കാനും അറിയാം എങ്കിലും പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടേയും വ്യത്യാസമനുസരിച്ച് അതും വളരെ വ്യത്യസ്തമായ കണക്കുകളാണ് നൽകുന്നത്. 6.56, 5.75, 4.72 എന്നീ ശതമാനക്കണക്കിൽ യഥാക്രമം ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു ജാതി വിഭാഗങ്ങളിലെ ജനങ്ങൾക്ക് അക്ഷരാഭ്യാസം ഉണ്ട്. അതിൽ തന്നെ പഠന-ഭരണ-സാംസ്കാരിക കേന്ദ്രമായ തിരുവനന്തപുരത്ത് 15 ശതമാനം ആളുകൾക്ക് വിദ്യാഭ്യാസം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. പക്ഷേ തിരുവനന്തപുരത്തു നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന തിരുവിതാംകൂറിന്റെ തന്നെ ഭാഗമായ മൂവാറ്റുപുഴ, തൊടുപുഴ, ചെങ്കോട്ട, പത്തനാപുരം, ചെങ്ങന്നൂർ എന്നീ ജില്ലകളിലും താഴ്ന്ന ജാതിക്കാർ ധാരാളമുള്ള ചേർത്തലയിലും ആകെ ജനസംഖ്യയുടെ 3 മുതൽ 4 ശതമാനം ആളുകൾക്കാണ് അക്ഷരാഭ്യാസം ഉള്ളവരായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ 60,000 ജനസംഖ്യയായി കണക്കാക്കിയിട്ടുള്ള കുന്നത്തൂരിൽ 2.79 ശതമാനമാണ് അക്ഷരാഭ്യാസമുള്ള ജനങ്ങൾ<ref name=Mateer/>.
ബ്രിട്ടീഷ് ഇന്ത്യയിലെ കാനേഷുമാരിയുമായി ബന്ധപ്പെട്ട് 1881 ഫെബ്രുവരി 17-ന് മറ്റൊരു കാനേഷുമാരി നടത്തുകയും അതിൽ ആകെ ജനസംഖ്യ 24,01,158 പേരായും അതിൽ 12,04,024 പേർ സ്ത്രീകളും 11,97,134 പുരുഷന്മാരും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്<ref name=Mateer/>.
 
ബ്രിട്ടീഷ് ഇന്ത്യയിലെ കാനേഷുമാരിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ 1881 ഫെബ്രുവരി 17-ന് മറ്റൊരു കാനേഷുമാരി നടത്തുകയും അതിൽ ആകെ ജനസംഖ്യ 24,01,158 പേരായും അതിൽ 12,04,024 പേർ സ്ത്രീകളും 11,97,134 പുരുഷന്മാരും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്<ref name=Mateer/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2746491" എന്ന താളിൽനിന്ന് ശേഖരിച്ചത്